അതിവേഗ പേയ്മെന്റുകൾക്ക് പുതിയ പേടിഎം ഫീച്ചർ; 5 കോണ്ടാക്റ്റുകൾ വരെ പിൻ ചെയ്യാം

  • ലക്‌ഷ്യം മൊബൈൽ യുപിഐ പേയ്‌മെന്റ് കൂടുതൽ എളുപ്പമാക്കുക
  • അഞ്ച് കോണ്ടാക്ടുകൾ വരെ പിൻ ചെയ്യാം
  • ഫീച്ചർ ലഭിക്കുന്നതിനായി ആദ്യം പേടിഎം അപ്ഡേറ്റ് ചെയ്യണം

Update: 2023-06-29 12:35 GMT

ഇന്ത്യയിലെ ജനപ്രിയ യുപിഐ പേയ്‌മെന്റ് ആപ്പ് ആയ പേടിഎം വഴി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് 'പിൻ റീസെന്റ് പേയ്‌മെന്റ് 'ഫീച്ചർ ഉപയോഗിക്കാം. പേടിഎം ഉപയോഗിക്കുന്നവർക്ക് മൊബൈൽ യുപിഐ പേയ്‌മെന്റ് കൂടുതൽ എളുപ്പമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ഈ ഫീച്ചർ പ്രകാരം പതിവായി ഉപയോഗിക്കുന്ന കോണ്ടാക്റ്റുകൾ ഉപയോക്താക്കൾക്ക് പിൻ ചെയ്തിടാവുന്നതാണ്. അഞ്ച് കോണ്ടാക്ടുകൾ വരെ പിൻ ചെയ്തിടാൻ കഴിയും. ഒരു തവണ പിൻ ചെയ്തു കഴിഞ്ഞാൽ പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ പിൻ ചെയ്ത കോണ്ടാക്റ്റുകൾ ഏറ്റവും മുകളിലായി കാണാം. ഇങ്ങനെ യുപിഐ പണമിടപാടുകൾ വേഗത്തിൽ നടത്താൻ ഉപയോക്താക്കൾക്ക് കഴിയും. പേടിഎം യുപിഐ, പേടിഎം യുപിഐ ലൈറ്റ്, പേടിഎം വാലറ്റ്, പേടിഎം പോസ്റ്റ്‌ പെയ്ഡ് എന്നിങ്ങനെ എല്ലാ പേയ്‌മെന്റ് മോഡുകൾക്കും. ഈ ഫീച്ചർ ലഭ്യമാണ്.

എങ്ങനെ പിൻ ചെയ്യാം

  •  ഫീച്ചർ ലഭിക്കുന്നതിനായി ആദ്യം പേ ടിഎം അപ്ഡേറ്റ് ചെയ്യണം.
  •  പേടിഎം തുറക്കുമ്പോൾ യു പി ഐ മണി ട്രാൻസ്ഫറിൽ 'ടു മൊബൈൽ ഓർ കോൺടാക്ട്' തെരെഞ്ഞെടുക്കാം
  • ലോങ് പ്രെസ്സ് ചെയ്തോ കോണ്ടാക്ടുകൾ തെരഞ്ഞെടുത്തോ പിൻ ചെയ്യാവുന്നതാണ്.

പലപ്പോഴും പേയ്‌മെന്റ് നടത്തുമ്പോൾ കോൺടാക്ട് കണ്ടെത്തുന്നതിലുള്ള ബുദ്ധിമുട്ട് കുറക്കുകയും സമയം ലാഭിക്കാനും ഈ ഫീച്ചർ സഹായിക്കും. പ്രത്യേകിച്ചും ചില കോൺടാക്റ്റുകളിലേക്ക് പതിവായി പണം ട്രാൻസ്ഫർ ചെയ്യുന്നവർക്ക് ഈ ഫീച്ചർ വഴി യു പി ഐ ട്രാൻസ്ഫർ എളുപ്പമാക്കുന്നു

Tags:    

Similar News