ചാറ്റ് പരിധി വര്‍ധിപ്പിച്ച് ബിംഗ് എഐ; രണ്ടും കല്‍പിച്ച് മൈക്രോസോഫ്റ്റ്

  • ചാറ്റ് ജിപിറ്റി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബിംഗ് പരീക്ഷിക്കുന്നതിനായി ഒരു ദശലക്ഷത്തിലധിം ആപ്ലിക്കേഷനുകള്‍ വന്നുവെന്ന് മൈക്രോസോഫ്റ്റ് നേരത്തെ അറിയിച്ചിരുന്നു.

Update: 2023-02-22 07:31 GMT

ചാറ്റ് ജിപിറ്റി തരംഗം സൃഷ്ടിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ സ്വന്തം എഐ അധിഷ്ഠിത ചാറ്റ് ബോട്ട് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു ടെക്ക് ഭീമന്മരായ ഗൂഗിളും മൈക്രോസോഫ്റ്റും. ഗൂഗിളിന്റെ ബാര്‍ഡ് ഇറങ്ങിയ അതേ സമയത്ത് തന്നെ ബിംഗ് എഐ എന്ന പേരില്‍ മൈക്രോസോഫ്റ്റും ചാറ്റ്‌ബോട്ട് ഇറക്കി. മൈക്രോസോഫ്റ്റിന്റെ എഡ്ജ് എന്ന ബ്രൗസറിലാണ് ചാറ്റ്‌ബോട്ട് ലഭ്യമാകുക. തുടക്കത്തില്‍ വളരെ പരിമിതമായ അളവില്‍ മാത്രമാണ് ഇതുമായി സംഭാഷണം നടത്താന്‍ സാധിച്ചിരുന്നത്.

എന്നാലിപ്പോള്‍ ബിംഗുമായുള്ള സംഭാഷണ പരിധി (കോണ്‍വര്‍സേഷന്‍ ലിമിറ്റ്) 60 ആയി ഉയര്‍ത്തിയിരിക്കുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. ചാറ്റ് ജിപിറ്റി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബിംഗ് പരീക്ഷിക്കുന്നതിനായി ഒരു ദശലക്ഷത്തിലധിം ആപ്ലിക്കേഷനുകള്‍ വന്നുവെന്ന് മൈക്രോസോഫ്റ്റ് നേരത്തെ അറിയിച്ചിരുന്നു. എഡ്ജ് ബ്രൗസറും ബിംഗ് സെര്‍ച്ച് എന്‍ജിനുമുള്ള ഉപയോക്താക്കള്‍ക്കാണ് മൈക്രോസോഫ്റ്റ് ചാറ്റ്‌ബോട്ട് ഉപയോഗിക്കുവാന്‍ മുന്‍ഗണന നല്‍കുന്നത്.

ബിംഗ് എങ്ങനെ ഉപയോഗിക്കാം

ബിംഗ്. കോം എന്ന പേജ് തുറന്ന് മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക. ബിംഗ് അക്‌സസ് ചെയ്യുന്ന എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം മൈക്രോസോഫ്റ്റ് എഡ്്ജ് നിങ്ങളുടെ ഡിഫോള്‍ട്ട് ബ്രൗസറായി സെറ്റ് ചെയ്യുക. ശേഷം മൈകക്രോസോഫ്റ്റ് ബിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ നല്‍കുന്ന റിക്വസ്റ്റ് അംഗീകരിച്ച് കഴിഞ്ഞാല്‍ മൈക്രോസോഫ്റ്റില്‍ നിങ്ങള്‍ക്ക് മെയില്‍ വരും. ഇതിന് ശേഷം നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് അക്കൗണ്ട് വഴി ബിംഗ് ചാറ്റ് ബോട്ട് അക്‌സസ്സ് ചെയ്യാന്‍ സാധിക്കും.

Tags:    

Similar News