ലാപ്‌ടോപ് ആക്‌സസറി മാര്‍ക്കറ്റ് കുതിക്കുന്നു: 2032 ഓടെ 75.7 ബില്യണ്‍ ഡോളര്‍ കടക്കും
- ശരാശരി 3-5 വർഷ കാലയളവിൽ ഉപഭോക്താക്കൾ ലാപ്‌ടോപ് ആക്‌സസറീസ് വാങ്ങുന്നു
- ആക്‌സസറീസുകളിലെ ഫീച്ചറുകൾ കൂട്ടി മാർക്കറ്റിൽ ആധിപത്യം സ്ഥാപിക്കുന്നു
ആഗോള ലാപ്‌ടോപ് ആക്‌സസറീസ് മാർക്കറ്റിൽ വമ്പൻ കുതിപ്പ്. 2022 ഓടെ 39.6 ബില്യൺ ഡോളറിലെത്തിയ മാർക്കറ്റ് 2032ഓടെ 75.7 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രവചനം.
കൺസ്യൂമർ ഇലക്‌ട്രോണിക് പ്രോഡക്ടുകളുടെ കൂട്ടത്തിൽ ഗണ്യമായ ഡിമാന്റ് കൂടിവരുന്നൊരു ഉൽപ്പന്നമാണ് ലാപ്‌ടോപ്. അതുകൊണ്ടു തന്നെ അതിന്റെ ആക്‌സസറീസുകൾക്കും ഇക്കാലയളവിൽ ഡിമാന്റേറും. ശരാശരി 3-5 വർഷ കാലയളവിൽ ഉപഭോക്താക്കൾ ലാപ്‌ടോപ് ആക്‌സസറീസ് വാങ്ങുന്നുവെന്നാണ് കണക്ക്.
ഈ രംഗത്തെ അതിവേഗത്തിലുള്ള അപ്‌ഡേഷനുകളും കണ്ടെത്തലുകളും പുതിയ ഉൽപ്പന്നങ്ങളിലേക്ക് വളരെ പെട്ടെന്നു തന്നെ മാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഒപ്പം, കോർപ്പറേറ്റ് ഓഫീസുകൾ, നിർമാണ കമ്പനികൾ തുടങ്ങിയ കൊമേഴ്ഷ്യൽ മേഖലയിലും ലാപ്‌ടോപ് ആക്‌സസറികൾക്ക് നല്ല ഡിമാന്റുണ്ട്. ലൈറ്റ് വെയ്റ്റ്, പോർട്ടബിലിറ്റി അടക്കമുള്ള പുതിയ ഫീച്ചറുകൾ വരുന്നതോടെ ആളുകൾ പെട്ടെന്ന് പുതിയ ഉൽപ്പന്നത്തിലേക്ക് മാറുന്നതും ഡിമാന്റ് കുതിച്ചുയരാൻ കാരണാവുന്നു.
തായ്‌ലാന്റ്, ബ്രസീൽ, ഇന്ത്യ, ചൈന പോലുള്ള വികസ്വര രാജ്യങ്ങളുടെ വാങ്ങൽ ശേഷി കൂടിയതും ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഡിമാന്റേറ്റി.
ട്രെന്റ് ഇങ്ങനെ
ആക്‌സസറീസുകളിലെ ഫീച്ചറുകൾ കൂട്ടിയാണ് മാർക്കറ്റിൽ ആധിപത്യം സ്ഥാപിക്കാൻ കമ്പനികൾ ശ്രമിക്കുന്നത്. ബാറ്ററി കപ്പാസിറ്റി വർധിപ്പിക്കൽ, ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധയൂന്നിയുള്ള ഉൽപ്പന്നങ്ങളും പുറത്തിറക്കുന്നുണ്ട്.
ഈസ്റ്റ് ഏഷ്യ, സൗത്ത് ഏഷ്യൻ രാജ്യങ്ങളാണ് ആഗോള ലാപ്‌ടോപ് ആക്‌സസറീസ് മാർക്കറ്റിന്റെ വലിയൊരു ഭാഗവും. കോർപ്പറേറ്റ് ഓഫീസുകളുടെ ആധിക്യമാണ് ഇതിനൊരു കാരണം. മേഖലയിൽ ഇ-കൊമേഴ്‌സിലുണ്ടായ കുതിപ്പും നേട്ടമായി.