നെറ്റ് പോയെന്ന് പറഞ്ഞ് ജോലി ചെയ്യാതിരിക്കണ്ട, 198 രൂപയുടെ ബ്രോഡ്ബാന്‍ഡ് ബാക്ക്-അപ്പുമായി ജിയോ

  • വര്‍ക്ക് ഫ്‌ളോയെ ബാധിക്കുന്ന നെറ്റ് തകരാറിന് വലിയൊരു പരിഹാരമായിരിക്കും ജിയോയുടെ പുത്തന്‍ ഓഫര്‍.

Update: 2023-03-28 05:50 GMT

മുംബൈ: 5ജി വിന്യാസവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ടെലികോം കമ്പനികള്‍ തമ്മില്‍ താരിഫ് സംബന്ധിച്ച മത്സരം മുറുകുകയാണ്. 5ജി ഉഫയോഗത്തോടൊപ്പം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപയോഗവും ഏറിയതോടെ ബ്രോഡ്ബാന്‍ഡ് കണക്ഷന് വന്‍ ഓഫറുകള്‍ കൊണ്ടുവരികയാണ് കമ്പനികള്‍. ഇതില്‍ ഇപ്പോള്‍ ഏറ്റവും അമ്പരപ്പിക്കുന്ന ഓഫറുമായി ജിയോ വിപണിയില്‍ മുന്നേറാനുള്ള ശ്രമമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവന ദാതാക്കളിലൊന്നായ ജിയോഫൈബര്‍, വെറും 198 രൂപ മുതല്‍ ബ്രോഡ്ബാന്‍ഡ് ബാക്ക്-അപ്പ് സേവനം പ്രഖ്യാപിച്ചു. 2023 മാര്‍ച്ച് 30 മുതല്‍ ഈ ബ്രോഡ്ബാന്‍ഡ് ബാക്ക്-അപ്പ് സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

പ്രാഥമിക കണക്ഷന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ കാരണം തകരാറിലായാല്‍ ഒരു ബാക്കപ്പ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇതേ ഏറെ ഉപകരിക്കും. ഇതോടെ ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത വര്‍ക്ക്ഫ്‌ളോ ഉണ്ടെന്ന് ഉറപ്പാക്കാം. ജിയോ ഫൈബര്‍ ബാക്ക്-അപ്പ് സേവനം പ്രതിമാസം 198 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാനുകളോടെയും ഉപയോക്താക്കള്‍ക്ക് സിംഗിള്‍-ക്ലിക്ക് സ്പീഡ് അപ്ഗ്രേഡ് വാഗ്ദാനം ചെയ്യുന്നു.

എയര്‍ടെല്ലിന്റെ പ്രധാന എതിരാളിയായ റിലയന്‍സ് ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലുള്‍പ്പടെ താരിഫ് കുറച്ച് കൊണ്ടുവന്നത് കമ്പനിയ്ക്ക് തിരിച്ചടിയാവുകയാണ്. റിലയന്‍സ് ജിയോ അവരുടെ പുതിയ പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാനായ 'ജിയോ പ്ലസ്' ഏതാനും ദിവസം മുന്‍പ് അവതരിപ്പിച്ചിരുന്നു. പുതിയ പ്ലാനില്‍ നാലംഗമുള്ള കുടുംബത്തിന് ഒരു മാസത്തേയ്്ക്കുള്ള ചാര്‍ജ് 696 രൂപയാണ.് നാല് പോസ്റ്റ് പേയ്ഡ് കണക്ഷനുകള്‍ക്കാണ് മാസം ഇത്രയും തുക വരുന്നത്. ആദ്യ ഒരു മാസം ഇത്തരം പ്ലാനുകള്‍ സൗജന്യമായിരിക്കും.

399 രൂപയ്ക്കാണ് ഫാമിലി പ്ലാന്‍ തുടങ്ങുന്നത്. പ്ലാനില്‍ ഒരു കുടുംബത്തിന് മൂന്ന് ആഡ്-ഓണ്‍ കണക്ഷനുകള്‍ വരെ വാഗ്ദാനം ചെയ്യുന്നു. 75 ജി ബി ഡാറ്റ പാക്കാണ് പ്ലാനിലുള്ളത്. ഇതിനു പുറമെ ഒരു സിമ്മിന് 99 രൂപ നിരക്കില്‍ അധിക 3 ആഡ്-ഓണ്‍ കണക്ഷനുകള്‍ കൂടി ലഭ്യമാകും. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ആകെ വരുന്ന മാസബില്ല് (399+99*3) 696 രൂപയായിരിക്കും.

Tags:    

Similar News