ഐഫോൺ പ്രൊ മോഡലുകൾ അമിതമായി ചൂടാവുന്നത് എ 17 പ്രൊ ചിപ്പ്സെറ്റ് കാരണമല്ലെന്ന് വിദഗ്ധർ
ഐഫോൺ 15 പ്രോ മോഡലുകൾ അമിതമായി ചൂടാവുന്നത് എ17 പ്രോ ചിപ്സെറ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ടതല്ലെന്നു ആപ്പിൾ വിദഗ്ധൻ. ഐഫോൺ പ്രോ മോഡലുകൾ ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാവുന്നതായി നിരവധി ഉപഭോക്താക്കൾ പരാതി ഉന്നയിച്ചിരുന്നു.
ഐഫോൺ പ്രോ മോഡലുകളുടെ രൂപകല്പന ലൈറ്റ് വെയിറ്റ് മോഡൽ ആകുന്നതിനാലും ടൈറ്റാനിയം ഫ്രെയിം ഉപയോഗിച്ചതിനാൽ ചൂടിന്റെ താപനം ശരിയായി നടക്കാത്തതുമായിരിക്കാം ഇതിനു കാരണം എന്ന് കമ്പനി വിദഗ്ധൻ അഭിപ്രായപ്പെട്ടു. സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഫോൺ 15 പ്രോ മോഡലുകൾക്ക് കരുത്തു പകരുന്നത് എ17 പ്രോ ചിപ്പാണ്. ഈ മാസം ആദ്യം നടന്ന വണ്ടർ ലസ്റ്റ് ഇവന്റിലാണ് ആപ്പിൾ ഐഫോൺ മോഡലുകൾ അവതരിപ്പിച്ചത്. ആപ്പിൾ പുറത്തിറങ്ങിയ പുതിയ ഉൽപ്പന്നങ്ങളിൽ ഐ ഫോൺ 15, ഐഫോൺ 15 പ്ലസ്, ഐ ഫോൺ 15 പ്രോ, ഐ ഫോൺ 15 പ്രോ മാക്സ്, ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2, യുഎസ്ബിസി ചാർജിങ് പിന്തുണയുള്ള എയർപോഡ്‌സ് പ്രോ എന്നിവ ഉൾപ്പെടുന്നു