ഇനി 12 രാജ്യങ്ങളിലെ ഐഫോണില്‍ ചാറ്റ്ജിപിടി ആപ്പ് ലഭ്യം; ലിസ്റ്റില്‍ ഇന്ത്യയുണ്ടോ ?
- നിലവില്‍ ഐഫോണ്‍ ആപ്പില്‍ മാത്രമായിരിക്കും ചാറ്റ്ജിപിടി ആപ്പ് ലഭ്യമാവുക
- അടുത്ത ഘട്ടത്തില്‍ ഇന്ത്യയില്‍ ആപ്പ് അവതരിപ്പിക്കും
- ചാറ്റ്ജിപിടിയുടെ ജനപ്രീതി വര്‍ധിക്കാന്‍ ഇടയാകും
ഓപ്പണ്‍ എഐ (OpenAI) യുടെ ചാറ്റ്ജിപിടി ആപ്പ് 12 രാജ്യങ്ങളിലെ ഐഫോണുകളില്‍ ലഭ്യമാകും.
അല്‍ബേനിയ, ക്രൊയേഷ്യ, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ബ്രസീല്‍, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, യുകെ, നൈജീരിയ, നിക്കരാഗ്വ എന്നിവിടങ്ങളിലാണ് ചാറ്റ് ജിപിടി ആപ്പ് ലഭ്യമാകുക.ഇക്കാര്യം കമ്പനി സിടിഒ മിരാ മുരാതി ട്വീറ്റിലൂടെയാണ് അറിയിച്ചത്.യുഎസില്‍ കഴിഞ്ഞയാഴ്ച മുതല്‍ ആപ്പ് ലഭ്യമാക്കിയിരുന്നു.
അടുത്ത ഘട്ടത്തില്‍ ഇന്ത്യയില്‍ ആപ്പ് അവതരിപ്പിക്കുമെന്നും മിരാ മുരാതി അറിയിച്ചു.
നിലവില്‍ ഐഫോണ്‍ ആപ്പില്‍ മാത്രമായിരിക്കും ചാറ്റ്ജിപിടി ആപ്പ് ലഭ്യമാവുക.
ഐഫോണില്‍ ആപ്പ് ലഭ്യമാകുന്നതോടെ ചാറ്റ്ജിപിടിയുടെ ജനപ്രീതി വര്‍ധിക്കാന്‍ ഇടയാകും. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ആകുമ്പോള്‍ വോയ്‌സ് കമാന്‍ഡുകളോട് പ്രതികരിക്കുമെന്നത് ഒരു പ്രത്യേകതയാണ്. എന്നാല്‍ ചാറ്റ്ജിപിടി ആപ്പ് ഉത്തരം നല്‍കുന്നത് ടെക്സ്റ്റ് രൂപത്തിലായിരിക്കും. വോയ്‌സിലൂടെ മറുപടി നല്‍കില്ല.
നമ്മള്‍ നല്‍കുന്ന കമാന്‍ഡിലൂടെ അഥവാ നിര്‍ദേശങ്ങളിലൂടെ ടെക്സ്റ്റ്, 3ഡി, ഓഡിയോ, ഇമേജ്, മറ്റ് മീഡിയ രൂപങ്ങള്‍ എന്നിവ സൃഷ്ടിക്കാന്‍ കഴിയുന്ന ടെക്‌നോളജിയെയാണല്ലോ ജനറേറ്റീവ് എഐ എന്നു വിളിക്കുന്നത്. ജനറേറ്റീവ് എഐയുടെ ഒരു രൂപമാണ് ചാറ്റ്ജിപിടി.
ഈ മാസം 19ന് ചാറ്റ്ജിപിടി, ഐഫോണിനുള്ള ആപ്പ് പുറത്തിറക്കിയിരുന്നു.
ഷെയേര്‍ഡ് ലിങ്ക് എന്നൊരു ഫീച്ചര്‍ കൂടി ഓപ്പണ്‍ എഐ പുറത്തിറക്കി. ചാറ്റ്ജിപിടി ചാറ്റുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ യൂസര്‍ക്ക് സാധിക്കുന്നതാണ് ഈ ഫീച്ചര്‍.
ഐഫോണ്‍ ആപ്പില്‍ ചാറ്റ് ഹിസ്റ്ററി ഡിസേബിള്‍ ചെയ്തുവെക്കാനുള്ള സൗകര്യമുണ്ട്.
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഓപ്പണ്‍ എഐയാണ് ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കള്‍. സാം ആള്‍ട്ട്മാനാണ് ഓപ്പണ്‍ എഐയുടെ സിഇഒ.
ഐഒഎസ് 16.1 (iOS 16.1) ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുള്ള ഐഫോണിലായിരിക്കും ചാറ്റ്ജിപിടി പ്രവര്‍ത്തിക്കുക.
പൊതുജനത്തിനു മുന്‍പാകെ അവതരിപ്പിച്ച് രണ്ട് മാസം തികയുന്നതിനു മുന്‍പ് തന്നെ 100 ദശലക്ഷം യൂസര്‍മാരാണ് ഈ ആപ്പ് ഉപയോഗിച്ചത്. ഇത് ഏറെ ജനകീയ ആപ്പുകളെന്നു പേരെടുത്ത ഇന്‍സ്റ്റാഗ്രാമിനോ ടിക് ടോക്കിനോ അവകാശപ്പെടാനാവാത്ത നേട്ടമാണ്.
ഐഫോണില്‍ ചാറ്റ് ജിപിറ്റി ആപ്പ് ലഭിക്കുമെന്ന് ഡവലപ്പര്‍മാരായ ഓപ്പണ്‍എഐ അറിയിച്ചിട്ടുണ്ടെങ്കിലും ആപ്പിള്‍ ചില ജീവനക്കാര്‍ക്ക് ചാറ്റ് ജിപിറ്റിയും മറ്റ് എഐ ടൂളുകളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.