ട്വിറ്റർ എക്സ് ആയി മാറിയപ്പോൾ ഉപയോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് ഇലോൺ മസ്ക്. വർദ്ധനവ് രേഖപ്പെടുത്തിയ ഗ്രാഫ് കാണിച്ച് കൊണ്ടായിരുന്നു മസ്കിന്റെ ട്വീറ്റ്. 54.15 കോടിയിലധികം ഉപയോക്താക്കളെ എക്സ് പ്ലാറ്റ്ഫോമിന് ലഭിച്ചുവെന്ന് മസ്‌ക് പങ്കുവെച്ച ഗ്രാഫ് ചൂണ്ടിക്കാണിക്കുന്നു. 2022 മെയ് മാസത്തിലെ റിപ്പോർട്ട് പ്രകാരം 2.29കോടി സജീവ ഉപയോക്താക്കൾ ട്വിറ്ററിനുണ്ടെന്ന് കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു.
monthly users reach new high in 2023 pic.twitter.com/trqLGBEvvA
— Elon Musk (@elonmusk) July 28, 2023
എതിരാളി പിടിച്ചു നിൽക്കാൻ പാടുപെടുന്നു
ട്വിറ്ററിന് തുടക്കത്തിൽ വെല്ലുവിളി ഉയർത്തിയ ത്രെഡ്സ് ഉപയോക്താക്കളെ നിലനിർത്താനുള്ള വഴികൾ തേടുമ്പോൾ ആണ് ഇത്തരത്തിൽ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്. ത്രെഡ്സ് ആപ്പ് ലോഞ്ച് ചെയ്ത് 2 ആഴ്ചക്കുള്ളിൽ തന്നെ സജീവ ഉപയോക്താക്കളുടെ എണ്ണം 4.9 കോടിയിൽ നിന്ന് 2.36 കോടി ആയി പകുതിയായി കുറഞ്ഞു
ലോഗോ മാറി
ട്വിറ്റർ സ്മാർട്ട് ഫോണുകളിൽ എക്സ് റീബ്രാൻഡിംഗ് നടക്കുമ്പോഴാണ് ഉപയോക്താക്കളുടെ എണ്ണം പുറത്ത് വിട്ടത് . വെബിൽ ആണ് ട്വിറ്റർ' എക്സ് ' ആയി ആദ്യം മാറിയത്. പിന്നീട് ആൻഡ്രോയിഡിലും ഐ ഫോണിലും ലോഗോ മാറി 'എക്സ്' വന്നു. ആപ്പ് സ്റ്റോറിൽ ഇപ്പോഴും പേര് ട്വിറ്റർ ആയി തന്നെ തുടരുന്നു.
ട്വിറ്ററിൽ വരുത്തിയ പരിഷ്കാരങ്ങൾ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽ ഇലോൺ മസ്ക് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.