യൂട്യൂബ് ഷോര്‍ട്ട്‌സില്‍ നിന്നും ഇനി 'കിടിലന്‍ വരുമാനം', ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍

  • യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാം (YPP) വഴിയാണ് നിലവില്‍ ഷോര്‍ട്ട്‌സ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം നല്‍കുന്നത്.

Update: 2023-01-11 09:08 GMT

ഓണ്‍ലൈന്‍ വീഡിയോ ഷെയറിംഗ് - സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ഇനി ഷോര്‍ട്ട് വീഡിയോകളില്‍ നിന്നും പണം വാരാം. ഫെബ്രുവരി ഒന്ന് മുതല്‍ ഷോര്‍ട്ട്‌സ് വീഡിയോകള്‍ക്ക് (ഹ്രസ്വ വീഡിയോ) അവയില്‍ പ്ലേ ചെയ്യുന്ന പരസ്യങ്ങളില്‍ നിന്നും വരുമാനം ലഭിച്ച് തുടങ്ങും.

ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ വരുമാനം ലഭിക്കണമെങ്കില്‍ യൂട്യൂബിന്റെ പുതിയ നയങ്ങള്‍ ജൂലൈ 10 നകം അംഗീകരിക്കണം.

ഷോര്‍ട്ട്‌സിനുള്ള പുതിയ വരുമാന മോഡല്‍ യൂട്യൂബ് ഷോര്‍ട്ട്‌സ് ഫണ്ടിന് ബദലാകുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാം (YPP) വഴിയാണ് നിലവില്‍ ഷോര്‍ട്ട്‌സ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം നല്‍കുന്നത്. വൈപിപി ഫണ്ട് സംവിധാനത്തിന് കീഴില്‍ യൂബട്യൂബ് നിലവില്‍ 10 കോടി ഡോളര്‍ ഫണ്ട് പ്രഖ്യാപിച്ചിരുന്നു.

ഷോര്‍ട്ട്‌സ് വീഡിയോകളിലൂടെ പണമുണ്ടാക്കാന്‍ യൂട്യൂബിന്റെ പുതിയ നയങ്ങളും അംഗീകരിക്കേണ്ടി വരും. ഷോര്‍ട്ട്‌സ് ഫണ്ട് നിര്‍ത്തിയാലും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബിലൂടെ പരസ്യം വഴി പണമുണ്ടാക്കാനും ബിസിനസ് കെട്ടിപ്പടുക്കാനും സാധിക്കും.

2020 ല്‍ ഇന്ത്യയില്‍ തരംഗമായ ടിക് ടോക്കിന് സമാനമാണ് യൂട്യൂബ് ഷോര്‍ട്ട്‌സ്. ഇത്തരം വീഡിയോകള്‍ക്ക് പ്രതിദിനം 150 കോടിയിലധികം വ്യൂസ് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയിലും യൂട്യൂബ് ഷോര്‍ട്ട്‌സ് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഷോര്‍ട്ട്‌സിലൂടെ കണ്ടന്റ് പങ്കുവെക്കുന്നത്. ഫുഡ്, ട്രാവല്‍, എന്റര്‍ടെയിന്‍മെന്റ്, തുടങ്ങി വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ക്ക് ഉതകുന്ന വിധത്തിലുള്ള വീഡിയോകളും ഷോര്‍ട്ട്‌സിലുണ്ട്.

Tags:    

Similar News