ആൽഫബെറ്റ് ജോലിക്കാരെ പിരിച്ചു വിടുന്നു
- മൈക്രോസോഫ്റ്റും ആമസോണും മുമ്ബ് ജോലിക്കാരെ കുറച്ചിരുന്നു
- ആൽഫബെറ്റ് 12000 ജോലിക്കാരെയാണ് കുറച്ചത്
ഗൂഗിളിന്റെ മാതൃ കമ്പനി ആയ ആൽഫബെറ്റ് ആഗോള ടീമിൽ നിന്നും ജീവനക്കാരെ പിരിച്ചു വിടുന്നതായി അറിയിച്ചു. ഗൂഗിൾ നിയമനങ്ങൾ ഇപ്പോൾ മന്ദഗതിയിൽ ആണ് നടക്കുന്നത്. നൂറുകണക്കിന്ജോലികൾ ഒഴിവാക്കാനുള്ള തീരുമാനം പിരിച്ചു വിടലിന്റെ ഭാഗം അല്ലെന്നും നിർണായക ജോലികൾ ചെയ്യുന്ന ടീമിലെ ഭൂരിഭാഗം പേരെയും നിലനിർത്തുന്നതായും കമ്പനി പറഞ്ഞു.
2023 ൽ കോവിഡിനെ തുടർന്ന് മറ്റു ആഗോള ഐ ടി കമ്പനികളായ മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ കമ്പനികൾ ധാരാളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ പാദത്തിൽ ജീവനക്കാരെ പിരിച്ചു വിടുന്ന ആദ്യത്തെ' ബിഗ് ടെക്ക് 'കമ്പനി ആണ് കാലിഫോണിയ ആസ്ഥാനമായുള്ള .ആൽഫബെറ്റ്.
ആൽഫബെറ്റ് കമ്പനി ഏകദേശം 12,000 ആളുകളെ വെട്ടിക്കുറച്ചു.. ആമസോൺ ഏതാണ്ട് 18,000 ആളുകളെ പിരിച്ചുവിട്ടു തൊട്ടു പിന്നാലെ മൈക്രോസോഫ്റ്റ് 10,000 ജോലിക്കാരെ ഒഴിവാക്കുന്നതായി പ്രഖാപിച്ചിരുന്നു. അമേരിക്കയിലെ ഗ്രേ ആൻഡ് ക്രിസ്മസ് ജോലിക്കാരുടെ എണ്ണം ജൂലൈ മാസത്തേതിനേക്കാൾ ഓഗസ്റ്റിൽ മൂന്നിരട്ടിയിൽ അധികം വെട്ടിക്കുറച്ചു. ഒരു വർഷം മുമ്പുള്ള കണക്കുകൾ നോക്കുമ്പോൾ വലിയ ഐ ടി കമ്പനികളിൽ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നത് നാലിരട്ടി ആയി വർധിച്ചു