ഗൂഗിളിന് സമാനമായി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി സെർച്ച് എഞ്ചിൻ വരുന്നു
- സെർച്ച് എഞ്ചിന്റെ പ്രവര്‍ത്തനങ്ങളും ചാറ്റ്‌ജിപിടി പോലുള്ള ഒരു ജനറേറ്റീവ് എ ഐ യുടെ സവിശേഷതകളും സംയോജിപ്പിക്കുന്ന ഒരു ഉല്‍പ്പന്നമായിരിക്കും ചാറ്റ്‌ജിപിടി സെര്‍ച്ച് എന്‍ജിന്‍
ഗൂഗിളിന് സമാനമായി പ്രവർത്തിക്കുന്ന ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി സെർച്ച് എഞ്ചിൻ വരുന്നു. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി വികസിപ്പിച്ചെടുത്ത ഭാഷാ മാതൃകയെ ഉപയോഗപ്പെടുത്തി പ്രവർക്കുന്ന ഗൂഗിള്‍ സെര്‍ച്ചിന്റെ ബദല്‍ ഉടന്‍ പുറത്തിറങ്ങിയേക്കാം എന്ന് റിപ്പോര്‍ട്ട്. ചാറ്റ്ജിപിടി അടിസ്ഥാനമാക്കിയുള്ള സെർച്ച് എഞ്ചിൻ്റെ വരാനിരിക്കുന്ന ലോഞ്ചിനെ സൂചിപ്പിക്കുന്ന സുരക്ഷാ സർട്ടിഫിക്കറ്റിനൊപ്പം കമ്പനി "search.chatgpt.com” (സെർച്ച് ഡോട്ട് ചാറ്റ്ജിപിടി ഡോട്ട് കോം) എന്ന പുതിയ ഡൊമെയ്ൻ നാമം കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നു വൈ കോമ്പിനേറ്റേഴ്‌സിൽ നിന്നുള്ള സമീപകാല റിപ്പോർട്ട് പറയുന്നു.
ഗൂഗിള്‍ സെര്‍ച്ച് പോലുള്ള ഒരു വെബ് സെർച്ച് എഞ്ചിന്റെ പ്രവര്‍ത്തനങ്ങളും ചാറ്റ്‌ജിപിടി പോലുള്ള ഒരു ജനറേറ്റീവ് എ ഐ യുടെ സവിശേഷതകളും സംയോജിപ്പിക്കുന്ന ഒരു ഉല്‍പ്പന്നമായിരിക്കും ചാറ്റ്‌ജിപിടി സെര്‍ച്ച് എന്‍ജിന്‍. ഒരു ഉപയോക്താവ് ചോദ്യം ചോദിക്കുമ്പോഴോ സെർച്ച് നടത്തുമ്പോഴോ, പ്രസക്തമായ വെബ് പേജുകള്‍ക്കൊപ്പം എ ഐ സൃഷ്ടിച്ച ഉള്ളടക്കവും ചാറ്റ്‌ജിപിടി സെര്‍ച്ച് എന്‍ജിന്‍ വാഗ്ദാനം ചെയ്യുന്നു. പെർപ്ളേക്സിറ്റി എ ഐ പോലുള്ള സെര്‍ച്ച് എന്‍ജിനുകളുടെ പ്രവര്‍ത്തന രീതിയോട് സാമ്യമുള്ളതായിരിക്കും ഇത്. അതായത്, വെബില്‍ ലഭ്യമായ എല്ലാ പ്രസക്തമായ വിവരങ്ങളുടെയും ഒരു എ ഐ സംഗ്രഹം ഉപയോക്താവിന് ലഭിക്കുന്നതിനൊപ്പം, സംഗ്രഹത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നേരിട്ടുള്ള ഉറവിടങ്ങളും ചാറ്റ്‌ജിപിടി സെര്‍ച്ച് എന്‍ജിന്‍ നല്‍കുന്നു.
ചാറ്റ്‌ജിപിടി പോലുള്ള ഒരു ജനറേറ്റീവ് എ ഐ ചാറ്റ്ബോട്ടിൽ നിന്ന് വ്യത്യസ്തമായി, ഓപ്പൺ എ ഐ ക്ക് തിരയല്‍ എന്‍ജിനില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനും കമ്പനിക്കായി പുതിയ വരുമാന സ്രോതസ്സ് സൃഷ്ടിക്കാനും സാധിക്കും. ആഗോളതലത്തിൽ നിലവിൽ ഏകദേശം 90 ശതമാനം വിപണി വിഹിതം ഗൂഗിള്‍ സെര്‍ച്ച് കൈയ്യാളുന്നുണ്ട്. മൈക്രോസോഫ ബിംഗ് ആണ് രണ്ടാമത്തെ വലിയ സെർച്ച് എന്‍ജിന്‍. ഗൂഗിളിലും കുറിച്ച് കാലങ്ങളായി എ ഐ സവിശേഷതകള്‍ പരീക്ഷിക്കുന്നുമുണ്ട്.