അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയില്‍ 67,000 തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി
കൊച്ചി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 63 ലക്ഷം ചതുരശ്രയടി ഐടി സൗകര്യവും, 67,000 തൊഴിലവസരങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വിവിധ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. 2016 മുതല്‍ 2022 വരെയുള്ള കാലത്ത് സര്‍ക്കാര്‍ കേരളത്തിലുടനീളം 46 ലക്ഷം ചതുരശ്രയടി ഐടി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും, 45,760 പുതിയ തൊഴിലുകളും സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐടി മേഖലയുടെ വളര്‍ച്ചയ്ക്കായി കൊച്ചി, തൃശൂര്‍ ഇന്‍ഫോപാര്‍ക്കുകളില്‍ ഐടി, ഐടിഇഎസ് കമ്പനികള്‍ക്കായി കൂടുതല്‍ ഓഫീസ് […]
കൊച്ചി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 63 ലക്ഷം ചതുരശ്രയടി ഐടി സൗകര്യവും, 67,000 തൊഴിലവസരങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വിവിധ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
2016 മുതല്‍ 2022 വരെയുള്ള കാലത്ത് സര്‍ക്കാര്‍ കേരളത്തിലുടനീളം 46 ലക്ഷം ചതുരശ്രയടി ഐടി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും, 45,760 പുതിയ തൊഴിലുകളും സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐടി മേഖലയുടെ വളര്‍ച്ചയ്ക്കായി കൊച്ചി, തൃശൂര്‍ ഇന്‍ഫോപാര്‍ക്കുകളില്‍ ഐടി, ഐടിഇഎസ് കമ്പനികള്‍ക്കായി കൂടുതല്‍ ഓഫീസ് സൗകര്യങ്ങള്‍ ആരംഭിക്കുമെന്നും, കൊച്ചി ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാം ഘട്ടത്തിലുള്ള ജ്യോതിര്‍മയ ബില്‍ഡിംഗിലെ ഒമ്പതാം നിലയും, തൃശൂര്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്ദീവരം ബില്‍ഡിംഗിലെ രണ്ടാം നിലയും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഗ്നിസന്റ് ടെക്‌നോളജി സൊലൂഷന്റെ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഒരു ലക്ഷം ചതുരശ്രയടി സൗകര്യം അദ്ദേഹം ഉദ്ഘാടനം ചെയ്തു.. സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
പകര്‍ച്ച വ്യാധിക്ക് ശേഷം ഇന്‍ഫോപാര്‍ക്കില്‍ വലിയതോതിലുള്ള വളര്‍ച്ചയുണ്ടായിട്ടുണ്ട്. ചെറുകിട-ഇടത്തരം ഐടി കമ്പനികളാണ് വളര്‍ച്ചയ്ക്കു പിന്നില്‍. അതോടൊപ്പം വലിയ ഐടി കമ്പനികളായ കോഗ്നിസന്റ്, ഐബിഎം എന്നിവയും അവയുടെ വിപുലീകരണം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ഐടി കമ്പനികളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കും. കേരളത്തിലെ ഐടി പാര്‍ക്കുകളുടെ സിഇഒ ജോണ്‍ എം തോമസ് അഭിപ്രായപ്പെട്ടു.
ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ 10 ഓഫീസുകള്‍ക്ക് ഏകദേശം 35,000 ചതുരശ്ര അടി സൗകര്യമുണ്ട്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെയും തൃശ്ശൂരെയും പുതിയ സൗകര്യങ്ങള്‍ 1,60,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. ഏകദേശം 17 ഓഫീസുകളിലായി 1,000 ജോലികള്‍ക്കാണ് സൗകര്യം.
കൊരട്ടിയില്‍ സ്ഥിതി ചെയ്യുന്ന തൃശൂര്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്ദീവരം ബില്‍ഡിംഗിലെ രണ്ടാം നിലയില്‍ 25,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കെട്ടിടമുണ്ടെന്നും ഇന്‍ഫോപാര്‍ക്കുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.