22,000 പേരെ നിയമിക്കാനൊരുങ്ങി എച്ച് സി എല്‍ ടെക്
എച്ച് സി എല്‍ ടെക്നോളജീസ് ഈ സാമ്പത്തിക വര്‍ഷത്തില്‍ 20,000-22,000 പേർക്ക് ജോലി നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷത്തില്‍ ജനുവരി വരെ ഏകദേശം 17,500 ആളുകളെയാണ് പുതുതായി നിയമിച്ചതെന്ന് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ അപ്പറാവു വി വി പറഞ്ഞു. 2021 ഡിസംബര്‍ പാദത്തിന്റെ അവസാനത്തില്‍, കമ്പനി 1,97,777 ജീവനക്കാരുടെ കൂടെ 10,143 പേരെ കൂട്ടിച്ചേര്‍ത്തു. ഐ ടി സേവന ദാതാക്കളായ എച്ച് സി എല്‍ ടെക്നോളജീസിന്റെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് (അട്രിഷന്‍) 19.8 ശതമാനമാണ്. കൊഴിഞ്ഞുപോക്ക് തടയാന്‍ കമ്പനി […]
എച്ച് സി എല്‍ ടെക്നോളജീസ് ഈ സാമ്പത്തിക വര്‍ഷത്തില്‍ 20,000-22,000 പേർക്ക് ജോലി നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷത്തില്‍ ജനുവരി വരെ ഏകദേശം 17,500 ആളുകളെയാണ് പുതുതായി നിയമിച്ചതെന്ന് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ അപ്പറാവു വി വി പറഞ്ഞു.
2021 ഡിസംബര്‍ പാദത്തിന്റെ അവസാനത്തില്‍, കമ്പനി 1,97,777 ജീവനക്കാരുടെ കൂടെ 10,143 പേരെ കൂട്ടിച്ചേര്‍ത്തു. ഐ ടി സേവന ദാതാക്കളായ എച്ച് സി എല്‍ ടെക്നോളജീസിന്റെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് (അട്രിഷന്‍) 19.8 ശതമാനമാണ്.
കൊഴിഞ്ഞുപോക്ക് തടയാന്‍ കമ്പനി മികച്ച സ്റ്റോക്ക് ഓപ്ഷനുകളും, ശമ്പള വര്‍ധനവും ഉള്‍പ്പെടെ നിരവധി നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. (ജനുവരി14)