പേടിഎം ഇ-വാലറ്റ്; 2 മിനിറ്റുകൊണ്ട് പണം അയക്കാന്‍ പഠിച്ചാലോ?

  • വാലറ്റില്‍ നിന്ന് ട്രാന്‍സ്ഫര്‍ ഈസി
  • ഇ-വാലറ്റിലേക്ക് പണം ചേര്‍ക്കാന്‍ മറക്കരുത്

Update: 2023-05-12 16:15 GMT


യുപിഐ പോലെ തന്നെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ പേടിഎം ആളുകള്‍ സാധാരണ ഉപയോഗിക്കുന്നു. പേടിഎം യുപിഐയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും നമുക്ക് മറ്റ് ബാങ്കുകളിലേക്ക് പണം അയക്കുകയോ വാങ്ങുകയോ ചെയ്യാം. ഡിജിറ്റല്‍ പേയ്‌മെന്റിന്റെ മികച്ച പ്രവര്‍ത്തനമാണ് ഈ സ്വകാര്യ കമ്പനി ഉറപ്പുതരുന്നത്. പേടിഎം യുപിഐ ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകളാണ് നടത്തുന്നത്. നേരിട്ട് ബാങ്ക് അക്കൗണ്ടിലുള്ള പണം മറ്റുള്ള ബാങ്കുകളിലേക്ക് അയക്കാന്‍ സഹായിക്കുന്നു. എന്നാല്‍ പേടിഎം വാലറ്റിന്റെ സേവനം വേറെയാണ്.

അത് പേടിഎം വാലറ്റുള്ള ഉപഭോക്താക്കളുടെ വാലറ്റിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ എളുപ്പത്തില്‍ പണം അയക്കാനുള്ള സൗകര്യമാണ് നല്‍കുന്നത്. എന്നാല്‍ പണം അയക്കണമെങ്കില്‍ ഇ-വാലറ്റിലേക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നേരത്തെ തന്നെ എടുത്തുവെച്ചിരിക്കണം. ഫണ്ട് അയക്കുന്നത് വെറും ഒന്നോ രണ്ടോ നിമിഷം കൊണ്ട് നടക്കും. അതാണ് പേടിഎം ഇ-വാലറ്റിനെ ആകര്‍ഷകമാക്കുന്നത്. പേടിഎം ഉപയോഗിക്കുന്നവരായിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എന്നാല്‍ ഇ-വാലറ്റില്‍ പണം ഉണ്ടായിരിക്കണം. പണം ഇ വാലറ്റില്‍ നിന്ന് അയക്കാന്‍ രണ്ട് ഓപ്ഷനുകളുണ്ട്.അത് എങ്ങിനെയെന്ന് അറിഞ്ഞിരിക്കണം.

പേടിഎം വാലറ്റില്‍ നിന്ന് 'ട്രാന്‍സ്ഫര്‍ ടു ബാങ്ക് ഓപ്ഷന്‍' വഴിയുള്ള ഇടപാട്

1. ആദ്യം സ്മാര്‍ട്ട്‌ഫോണില്‍ പേടിഎം ആപ്പ് തുറക്കുക. 'മൈ പേടിഎം' ക്ലിക്ക് ചെയ്യുക. ഇവിടെ 'പേടിഎം വാലറ്റ് ' കാണാം . അത് സെലക്ട് ചെയ്യുക

2. ഇപ്പോള്‍ സ്‌ക്രീനില്‍ പേടിഎം ബാലന്‍സ് എത്രയുണ്ടെന്ന് കാണാം. ഇതിനൊപ്പം പേ, ട്രാന്‍സ്ഫര്‍ ടു ബാങ്ക് , സെന്റ് എ ഗിഫ്റ്റ് സര്‍ട്ടിഫിക്കറ്റ്,ഓട്ടോമാറ്റിക് ആഡ് മണി എന്നിങ്ങനെ നാല് ഓപ്ഷന്‍ കാണാം

3. ട്രാന്‍സ്ഫര്‍ ടു ബാങ്ക് ക്ലിക്ക് ചെയ്യുക. ഇതില്‍ തുക എത്രയാണെന്ന് നല്‍കുക

4. 25 രൂപയ്ക്കും 25000 രൂപയ്ക്കും ഇടയിലുള്ള തുകയായിരിക്കണം നല്‍കേണ്ടത്.

5. പണം ആര്‍ക്കാണോ അവരുടെ മുഴുവന്‍ വിവരങ്ങളും നല്‍കണം. അതില്‍ അയാളുടെ പേര് , അക്കൗണ്ട് നമ്പര്‍,ഐഎഫ്എസ്‌സി, തുടങ്ങിയ വിവരങ്ങള്‍ കൃത്യമായിരിക്കണം.

6. പണം അയക്കാന്‍ നല്‍കുന്ന വിവരങ്ങള്‍ ഇതില്‍ സേവ് ആയിരിക്കും.രണ്ടാമത് അയക്കുമ്പോള്‍ അക്കൗണ്ട് നമ്പറും വിവരങ്ങളുമൊക്കെ സെലക്ട് ചെയ്താല്‍ മതിയാകും

7.വിവരങ്ങളൊക്കെ കൃത്യമാണെന്ന് പരിശോധിച്ചു കഴിഞ്ഞാല്‍ കണ്‍ഫര്‍മേഷന്‍ പേജില്‍ 'കണ്‍ഫം' ക്ലിക്ക് ചെയ്യുക

വാലറ്റില്‍ നിന്ന് 'പേ ഓപ്ഷന്‍' വഴിയുള്ള മണി ട്രാന്‍സ്ഫര്‍

സ്മാര്‍ട്ട്ഫോണില്‍ പേടിഎം ആപ്പ് തുറന്ന് ' മൈ പേടിഎം' എടുത്ത ശേഷം അതില്‍ നിന്ന് പേടിഎം വാലറ്റ് ക്ലിക്ക് ചെയ്യുക.

അപ്പോള്‍ പേടിഎം ബാലന്‍സും നാല് ഓപ്ഷനുകളും കാണാം. ഇതില്‍ നിന്ന് പേ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്യുആര്‍ കോഡ് സ്‌കാനര്‍ കാണാം. അപ്പോള്‍ പണം അയക്കേണ്ട വ്യക്തിയുടെ യുപിഐ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അയച്ചുനല്‍കാം.

Tags:    

Similar News