ഗൂഗിളിന് വെല്ലുവിളി; സെര്‍ച്ച് എന്‍ജിനുമായി 13 ന് ഓപ്പണ്‍ എഐ എത്തുന്നു
- ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളാണ്
- മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള കമ്പനിയാണ് ഓപ്പണ്‍ എഐ
- സെര്‍ച്ച് എന്‍ജിന്റെ കഴിവുകളും ചാറ്റ് ജിപിടിയുടെ ജനറേറ്റീവ് എഐ കഴിവുകളും സംയോജിപ്പിച്ചു കൊണ്ടുള്ളതായിരിക്കും ഓപ്പണ്‍ എഐ 13 ന് പുറത്തിറക്കാന്‍ പോകുന്ന ഉല്‍പ്പന്നം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് എന്‍ജിനുമായി ഓപ്പണ്‍ എഐ എത്തുന്നു. മേയ് 13 ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളാണ്. എന്നാല്‍ ഓപ്പണ്‍ എഐ സെര്‍ച്ച് സേവനവുമായി വരുമ്പോള്‍ ഗൂഗിളിന് അത് വെല്ലുവിളിയാകുമെന്നു കരുതുന്നുണ്ട്.
സെര്‍ച്ച് എന്‍ജിന്റെ കഴിവുകളും ചാറ്റ് ജിപിടിയുടെ ജനറേറ്റീവ് എഐ കഴിവുകളും സംയോജിപ്പിച്ചു കൊണ്ടുള്ളതായിരിക്കും ഓപ്പണ്‍ എഐ 13 ന് പുറത്തിറക്കാന്‍ പോകുന്ന ഉല്‍പ്പന്നമെന്നാണ് സൂചന.
മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള കമ്പനിയാണ് ഓപ്പണ്‍ എഐ.
ആല്‍ഫബെറ്റിന്റെ ഗൂഗിളുമായി മാത്രമല്ല, ഭാവി വാഗ്ദാനമെന്നു വിശേഷിപ്പിക്കുന്ന എഐ അടിസ്ഥാനമാക്കിയ സെര്‍ച്ച് സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്‌സിറ്റിയുമായും മത്സരിക്കാന്‍ ലക്ഷ്യമിട്ട് ഓപ്പണ്‍ എഐ ഒരു സെര്‍ച്ച് ടൂള്‍ കൂടി വികസിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.