ആപ്പിള്‍ പേ ഒമാനില്‍ ആരംഭിച്ചു

  • ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ 'ആപ്പിള്‍ വാലറ്റ്' ആപ്പിലേക്ക് ചേര്‍ക്കാന്‍ ആപ്പിള്‍ പേ അനുവദിക്കുന്നു
  • ഉപയോക്താക്കള്‍ക്ക് അവരുടെ കാര്‍ഡ് വിശദാംശങ്ങള്‍ വ്യാപാരികളുമായി പങ്കിടാതെ ഇടപാടുകള്‍ നടത്താം

Update: 2024-09-25 12:08 GMT

ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഒമാനില്‍ ആരംഭിച്ചു; ഓണ്‍ലൈനിലോ ആപ്പ് സ്റ്റോറിലോ പേയ്മെന്റ് നടത്തുന്നത് കൂടുതല്‍ സുരക്ഷിതമാകും.

ഉപയോക്താക്കള്‍ക്ക് അവരുടെ ഐഫോണ്‍,ഐപാഡ്,ആപ്പിള്‍ വാച്ചുകള്‍ ഉപയോഗിച്ച് കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റുകള്‍ നടത്തുന്നത് എളുപ്പമാക്കുന്നു.

ബാങ്ക് മസ്‌കറ്റ്, സോഹാര്‍ ഇന്റര്‍നാഷണല്‍, ബാങ്ക് ദോഫാര്‍, എന്‍ബിഒ എന്നിവയുള്‍പ്പെടെ ഒമാനിലെ പ്രധാന ബാങ്കുകള്‍ ആപ്പിള്‍ പേ സേവനം ലഭ്യമാക്കും. ഇത് ഉപയോക്താക്കളെ അവരുടെ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ 'ആപ്പിള്‍ വാലറ്റ്' ആപ്പിലേക്ക് ചേര്‍ക്കാന്‍ അനുവദിക്കുന്നു. ടെലികോം കമ്പനിയായ വോഡഫോണും ഈ സേവനത്തിലൂടെയുള്ള പേയ്‌മെന്റുകള്‍ അനുവദിക്കുന്നു.

ഉപയോക്താക്കള്‍ക്ക് അവരുടെ കാര്‍ഡ് വിശദാംശങ്ങള്‍ വ്യാപാരികളുമായി പങ്കിടാതെ തന്നെ ഫേസ് ഐഡി അല്ലെങ്കില്‍ ടച്ച് ഐഡി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം

Tags:    

Similar News