ലിങ്ക്ഡിന്‍ പോസ്റ്റ് നീക്കം ചെയ്തു; മൈക്രോസോഫ്റ്റുമായുള്ള ബന്ധം ഉപേക്ഷിച്ച് ഒല

  • 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 19,229 കോടി രൂപയായിരുന്നു
  • കഴിഞ്ഞ വര്‍ഷമാണ് ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമായ കൃത്രിം ലോഞ്ച് ചെയ്തത്
  • ഭവീഷ് അഗര്‍വാളിന്റെ ഒരു പോസ്റ്റ് മൈക്രോസോഫ്റ്റിന്റെ അനുബന്ധ സ്ഥാപനമായ ലിങ്ക്ഡിന്‍ ബ്ലോക്ക് ചെയ്തിരുന്നു

Update: 2024-05-12 05:15 GMT

ഒരാഴ്ചയ്ക്കുള്ളില്‍ മൈക്രോസോഫ്റ്റ് അസ്യൂറിന്റെ ക്ലൗഡ് സേവനം മതിയാക്കുമെന്ന് ഒല സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു. ഒലയുടെ സഹോദര സ്ഥാപനമായ കൃത്രിം എഐയുടെ ക്ലൗഡ് സേവനത്തിലേക്കാണു മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. മെയ് 6 ന് ഭവീഷ് അഗര്‍വാളിന്റെ ഒരു പോസ്റ്റ് മൈക്രോസോഫ്റ്റിന്റെ അനുബന്ധ സ്ഥാപനമായ ലിങ്ക്ഡിന്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മൈക്രോസോഫ്റ്റ് സേവനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ഒല സേവനം മതിയാക്കുന്നതിലൂടെ മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ബിസിനസിന് ചുരുങ്ങിയത് 100 കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമായ കൃത്രിം ലോഞ്ച് ചെയ്തത്. കൃത്രിമിന്റെ ക്ലൗഡ് സേവനത്തിന്റെ പേര് കൃത്രിം ക്ലൗഡ് എന്നാണ്.

സമീപദിവസമാണ് ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ക്ലൗഡ് സേവനങ്ങള്‍ കൃത്രിം ലഭ്യമാക്കി തുടങ്ങിയത്.

ഒലയുടെ ക്ലൗഡ് സേവന ദാതാവായാണ് മൈക്രോസോഫ്റ്റ് അസ്യൂര്‍ രംഗത്തെത്തിയത്. 2017-ല്‍, ലോകമെമ്പാടുമുള്ള കാര്‍ നിര്‍മാതാക്കള്‍ക്കായി ഒരു പുതിയ കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതിന് ഒല മൈക്രോസോഫ്റ്റ് അസ്യൂറുമായി സഹകരിച്ചിരുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 19,229 കോടി രൂപയായിരുന്നു.

Tags:    

Similar News