ചന്ദ്രനിൽ വീടുണ്ടാക്കാന്‍ നാസ
- അക്കാദമിക്, വ്യവസായമേഖലകളുമായി പങ്കാളിത്തം
- വീടു നിർമിക്കാന്‍ ത്രീഡി പ്രിന്‍റിംംഗ് ടെക്നോളജി
- ചാന്ദ്ര ഉപരിതല മണ്ണ് വീട് നിർമിക്കാന്‍ ഉപയോഗിക്കും
നാസ ചന്ദ്രനിലേക്കുള്ള മടങ്ങിവരവിന് പദ്ധതിയിടുന്നു.
ചന്ദ്രനിൽ ബഹിരാകാശയാത്രികർക്ക് മാത്രമല്ല, സാധാരണ പൗരന്മാർക്കും ഉപയോഗിക്കാൻ കഴിയുന്ന വീടുകൾ നിർമ്മിക്കുവാനാണ് നാസ ലക്ഷ്യമിടുന്നത്. 2040 ആകുമ്പോഴേക്കും ചന്ദ്രനിൽ ആദ്യത്തെ വാസയോഗ്യമായ സ്ഥലം ഉണ്ടാകുമെന്ന് നാസ പ്രതീക്ഷിക്കുന്നു. ചൊവ്വയിൽ വീടുകൾ സ്ഥാപിക്കുന്നതിനും താമസിക്കുന്നതിനും നാസയ്ക്ക് പദ്ധതിയുണ്ട്.
ത്രീഡി പ്രിന്റിംഗ് ഉപയോഗിച്ച്, ചന്ദ്രനിലെ മണ്ണിൽ നിന്ന് വീടുകൾ നിർമ്മിക്കാനാണ് നാസ പദ്ധതിയിടുന്നത്. ചന്ദ്രനിൽ പോകാനുള്ള ലോകരാജ്യങ്ങളുടെ മത്സരം കടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾ പുതിയ ദൗത്യങ്ങൾ നടത്തുന്നു. . ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡിംഗ് നടത്തിയ ശേഷം ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് നിരവധി വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ചു ഭൂമിയിലേക്ക് അയച്ചു. ചെറിയ മൂലകങ്ങളുടെയും സളഫറിന്‍റേയും സാന്നിധ്യം ചന്ദ്രയാന്‍ കണ്ടെത്തിയിരുന്നു.
ചാന്ദ്ര ദൗത്യത്തില്‍ വീണ്ടും ശക്തമായി തിരിച്ചുവരാനുള്ള പദ്ധതിയുടെ ഭാഗമാണ് നാസയുടെ ചന്ദ്രനിലെ വീട് നിര്‍മാണം. യു എസ് ബഹിരാകാശ ഏജൻസി പുതിയ സാങ്കേതികവിദ്യയിലൂടെയും സര്‍വകലാശാലകളുമായും, സ്വകാര്യ കമ്പനികളുമായുമുള്ള പങ്കാളിത്തത്തിലൂടെയുമാണ് പുതിയ പദ്ധതിയുമായി മുന്നോട്ട്പോകുന്നത്. അക്കാദമിക് വിദഗ്ധരുമായും വ്യവസായ പ്രമുഖരുമായും പങ്കാളിത്തത്തിനായി നാസ മുമ്പത്തേക്കാള്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നു. ഇത് പ്രവര്ത്തകനങ്ങളെ കൂടതല്‍ വിശാലമാക്കിയെന്ന് നാസയുടെ സാങ്കേതിക ഡയറക്ടര്‍ നിക്കി വെര്ഖൈാസര്‍ പറഞ്ഞു.
ചന്ദ്രന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന പാറക്കഷ്ണങ്ങളും ധാതു അവശിഷ്ടങ്ങളും പൊടിയും ഉപയോഗിച്ച് നിർമ്മിച്ച പ്രത്യേക ചാന്ദ്ര കോൺക്രീറ്റ് ഉപയോഗിച്ച്, പാളി പാളിയായി ഘടനകൾ നിർമ്മിക്കാനാണ് പദ്ധതി. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ശേഖരിച്ച മണ്ണ് ഉപയോഗിച്ച് ത്രീഡി പ്രിന്റർ മുഖേന കെട്ടിടങ്ങൾ നിർമ്മിക്കുന്നത് ശാസ്ത്രസാങ്കേതിക മേഖലയിലെ ഒരു വലിയ മുന്നേറ്റമായിരിക്കും. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ത്രീഡിപ്രിന്റർ ചന്ദ്രനിൽ എത്തിച്ച ശേഷം, അത് ഉപയോഗിച്ച് ചെറിയ ഘടനകളാണ് ആദ്യം നിർമ്മിക്കുക. പിന്നീട്, ക്രമേണ വലിയ ഘടനകൾ നിർമ്മിക്കും. ചാന്ദ്ര കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഘടനകൾ ചന്ദ്രന്റെ കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ കഴിയുന്നതായിരിക്കും. ഈ പദ്ധതി ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാക്കുന്നതിന് ഒരു പ്രധാന ചുവടുവയ്പ്പാകും.
"ഈ കരാറിന്റെ അന്തിമ ഫലം മനുഷ്യ രാശിയുടെ മറ്റൊരു ലോകത്തിലെ ആദ്യത്തെ നിർമ്മാണമായിരിക്കും, അത് വളരെ പ്രത്യേകതയുള്ള നേട്ടമായിരിക്കും." ഐക്കൺ ന്റെ സഹസ്ഥാപകനും സിഇഒ യുമായ ജേസൺ ബാലാർഡ് പറഞ്ഞു.
"മറ്റ് ലോകങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന്, ആ പരിതസ്ഥിതികൾക്കും ഞങ്ങളുടെ പര്യവേക്ഷണ ആവശ്യങ്ങൾക്കും അനുയോജ്യമായ നൂതനമായ സാങ്കേതികവിദ്യകൾ ആവശ്യമാണ്," നാസയുടെ സ്പേസ് ടെക്നോളജി മിഷൻ ഡയറക്ടറേറ്റിലെ ടെക്നോളജി മച്യുറേഷൻ ഡയറക്ടർ നിക്കി വെർഖൈസർ വിശദീകരിച്ചു.
നാസയും അക്കാദമിക്, വ്യവസായ മേഖലകളുമായുള്ള പങ്കാളിത്തവും
ഈ പദ്ധതിക്കായി നാസ യൂണിവേഴ്സിറ്റികളുമായും സ്വകാര്യ കമ്പനികളുമായും ചേർന്ന് പ്രവർത്തിക്കുന്നു. അപ്പോളോ ദൗത്യങ്ങളുടെ കാലത്തേക്കാള്‍ വളരെ വിശാലമായ കളിക്കളമായതിനാൽ നാസ ഇപ്പോൾ അക്കാദമിക്, വ്യവസായ മേഖലകളുമായുള്ള പങ്കാളിത്തവാതില്‍ വിശാലമായി തുറന്നിടുകയാണ്. "ഞങ്ങൾക്ക് ശരിയായ സമയത്ത് ശരിയായ ആളുകളെല്ലാം ഒരു പൊതു ലക്ഷ്യത്തോടെ ഒന്നിച്ചുണ്ട്. അതുകൊണ്ടാണ് നമുക്ക് അവിടെ എത്താനാകുമെന്ന് ഞാൻ കരുതുന്നത്," മിസ് വെർക്ഹെയ്സർ പറഞ്ഞു. “എല്ലാവരും ചേർന്ന് ഈ ചുവടുവെക്കാൻ തയ്യാറാണ്, അതിനാൽ ഞങ്ങളുടെ പ്രധാന ശേഷികൾ വികസിപ്പിച്ചെടുത്താൽ അത് അസാധ്യമല്ല.”
നാസയുടെ പുതിയ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്നാണ് അക്കാദമിക്, വ്യവസായ മേഖലകളുമായുള്ള പങ്കാളിത്തം. നാസയ്ക്ക് സ്വന്തമായി ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുന്നില്ല, അതിനാൽ മറ്റ് സ്ഥാപനങ്ങളുമായി സഹകരിക്കേണ്ടത് അത്യാവശ്യമാണ്. ഈ പങ്കാളിത്തങ്ങൾ നാസയ്ക്ക് പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും നൽകുന്നു. കൂടാതെ അതിന്റെ ദൗത്യങ്ങളുടെ വിജയത്തിന് സഹായിക്കുന്നു.
ബോയിംഗ്, ലോക്ക്ഹീഡ് മാർട്ടിൻ, സ്പേസ്‌എക്സ്,ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്‌റ്റിക്, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സ്റ്റാൻഫോർഡ് സർവകലാശാല, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തുടങ്ങിയ പങ്കാളികൾ നാസയുമായി ചേർന്ന് ഭൂമി, സൗരയൂഥം, പ്രപഞ്ചം എന്നിവയെക്കുറിച്ച് കൂടുതലറിയാൻ പ്രവർത്തിക്കുന്നു. അവർ ഭാവിയിലെ ദൗത്യങ്ങൾക്കായി പുതിയ സാങ്കേതികവിദ്യകളും പേടകങ്ങളും വികസിപ്പിക്കുകയും ചെയ്യുന്നു. നാസയും അക്കാദമിക്, വ്യവസായ മേഖലകളുമായുള്ള പങ്കാളിത്തവും ഭാവിയിലെ പര്യവേക്ഷണത്തിന് നിർണായകമാണ്. ഈ പങ്കാളിത്തങ്ങളിലൂടെ, നാസയ്ക്ക് മനുഷ്യരാശിയെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോകാനുള്ള ശേഷി വികസിപ്പിക്കാൻ കഴിയും എന്നു പ്രത്യാശിക്കുന്നു.