സ്വകാര്യം ചോരുന്നുവോ ? സുരക്ഷിത ചാറ്റ്ജിപിടിയുമായി മൈക്രോസോഫ്റ്റ്

Update: 2023-05-11 11:20 GMT

സ്വകാര്യതയെ പറ്റി ആശങ്ക ഉന്നയിക്കുന്ന തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കും കമ്പനികള്‍ക്കും ചാറ്റ് ജിപി ടി യുടെ പുതിയ വേര്‍ഷനു മൈക്രോസോഫ്റ്റ് ഒരുങ്ങുന്നുവെന്നു റിപ്പോര്‍ട്ടുകള്‍.

ഇത് പ്രകാരം കമ്പനികള്‍ക്ക് തങ്ങളുടെ സ്വകാര്യതയെ പറ്റി ആശങ്കപ്പെടാതെ ചാറ്റ് ജിപി ടി ഉപയോഗിക്കാന്‍ ചാറ്റ് ജിപി ടി കമ്പനി ഓപ്പണ്‍ എഐ യുമായി 10 ബില്യണ്‍ ഡോളര്‍ കരാറിലേര്‍പ്പെട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ്

വിവരങ്ങള്‍ ചോരുന്നതുമായ സംഭവങ്ങളില്‍ ആശങ്കപ്പെട്ട് സാംസങ് പോലുള്ള കമ്പനികള്‍ ജീവനക്കാരെ ചാറ്റ് ജിപി ടി യുടെ ഉപയോഗത്തിൽ നിന്ന് വിലക്കിയ സാഹചര്യത്തിലാണ് പുതിയ വേര്‍ഷന്‍ ഇറങ്ങുന്നത്. എന്നാല്‍ 20 ഡോളര്‍ വിലയുള്ള നിലവിലെ വേര്‍ഷനേക്കാള്‍ 10 മടങ്ങ് അധിക വില പുതിയ വേര്‍ഷന് നല്‍കേണ്ടി വരും.

2022 നവംബറില്‍ ചാറ്റ് ജിപിടി വന്നപ്പോള്‍ തന്നെ സ്വകാര്യതയെ സംബന്ധിച്ച പല വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇറ്റലിയില്‍ താല്‍ക്കാലികമായാണെിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് വിലക്കിയിരുന്നു. മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുന്നു ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ പല വന്‍കിട ടെക് സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും പുതിയ വേര്‍ഷനിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം.

ഓപ്പണ്‍ എഐ  കമ്പനി യുടെ പുതിയ വേര്‍ഷന്‍ ഇറക്കുന്നത് കൂടാതെ വിവരങ്ങളുടെ സ്വകാര്യതയെ സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ വിശ്വാസം വളര്‍ന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് കമ്പനി ജിപിടി -4 പരിശീലനം നല്‍കാന്‍ വേണ്ടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിക്കില്ലെന്നു ഓപ്പണ്‍ എഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാം ആള്‍ട്ട് മാന്‍ മാധ്യമത്തെ അഭിമുഖീകരിച്ച് പറഞ്ഞിരുന്നു.

അടുത്തകാലത്തായി പല ടെക് മേധാവികളും രാഷ്ട്രീയ നേതാക്കളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സിന്റെ വരാനിരിക്കുന്ന അപകടങ്ങളെ പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു. നല്ലതും ചീത്തയും അത് ഉപയോഗിക്കുന്നവരെ ആശ്രയിച്ചിരിക്കുമെന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സിലെ ദ്രുതഗതിയിലുള്ള മാറ്റത്തെ പറ്റി ഗൂഗിള്‍ മേധാവി സുന്ദർ പിച്ചൈ തന്റെ അഭിപ്രായം പങ്കുവെച്ചത്

Tags:    

Similar News