കോഡിങ് എളുപ്പമാക്കണോ? സഹായിക്കാൻ 10 എ ഐ ടൂളുകൾ

  • എല്ലാം ടൂളുകൾക്കും പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഒറ്റ ടൂൾ ആണ് ക്ലിക്കപ്പ്
  • ഉപയോഗിക്കുന്ന ഭാഷയും ടൂളും സപ്പോർട്ട് ചെയ്യുന്നതായിരിക്കണം
  • സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മനസിൽ ക്കണ്ടുകൊണ്ട് സൃഷ്ച്ച എഐ ടൂൾ ടാബ്‌നൈൻ

Update: 2023-06-27 04:56 GMT

നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കോഡിങ് ജോലിയിൽ സഹായിക്കാനാവും. എന്നാൽ കോഡിങ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഭാഷയും ടൂളും സപ്പോർട്ട് ചെയ്യുന്നതായിരിക്കണം.

1.ക്ലിക്കപ്പ്

എല്ലാം ടൂളുകൾക്കും പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഒറ്റ ടൂൾ ആണ് ക്ലിക്കപ്പ്. സോഫ്റ്റ്‌വെയർ ഡെവലപ്പ്മെ ന്റ് ടൂളും ബിസിനസ്‌ ഡെവലപ്പ്മെന്റ് ടൂളും ബ്രെയിൻസ്റ്റോമിംഗ് ടൂളും എല്ലാം ഒരു എ ഐ ടൂളിൽ ലഭിക്കും.. ഈ എ ഐ ടൂൾ കോഡിങ് ജോലി വേഗത്തിലാക്കുന്നു. കൂടാതെ ധാരാളം പ്രോഡക്റ്റ് മാനേജ്മെന്റ് ടെമ്പ്ലേറ്റുകളും ലഭിക്കും .

2. ചാറ്റ് ജിപി ടി

നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും തുടർചോദ്യങ്ങൾ ചോദിക്കാനും അനുവദിക്കുന്നു. കൂടാതെ നമ്മുടെ തെറ്റായ ആശയങ്ങളെ വിമർശിക്കാനും അനുചിതമായ നിർദ്ദേശങ്ങൾ നിരസിക്കാനും ചാറ്റ് ജി പി ടി ക്ക് കഴിയും. ഇന്ന് ലോകത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന എഐ സാങ്കേതിക ഉപകരണമാണ്ചാറ്റ് ജി പി ടി

3.കോഡ് T5

കോഡ് T5 ന് ഒരു എൻകോഡറും ഡീകോഡറും ഉണ്ട്.ഇത് സാധാരണ ഭാഷയെ കോഡിലേക്കും കോഡ് ഭാഷയെ സാധാരണ ഭാഷയിലേക്കും വിവർത്തനം ചെയ്യാൻ അനുവദിക്കുന്നു. അതിനാൽ, CodeT5-നോട് എന്താണ് ചെയ്യേണ്ടതെന്ന്മാത്രമല്ല, ഒരു പ്രത്യേക കോഡ് എന്തിനാണെന്ന്  ചോദിക്കുകയും ആവാം.

4. കോഡിഗ:

ഒരു സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ടീം ഗുണനിലവാരത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്നുവെങ്കിൽ കോഡിഗ ഏറ്റവും മികച്ച എഐ ടൂൾ ആയിരിക്കും. കോഡ് വികസിപ്പിക്കുന്നതിനേക്കാൾ കോഡ് പരിശോധിക്കുന്നതിനു മുൻഗണന നൽകുന്നു. ജോലിയുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള ടൂൾ ആണ് കോഡിഗ

5 .ഓപ്പൺഎഐ കോഡെക്സ്

ഓപ്പൺഎഐ യുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലക്ഷ്യങ്ങൾ വളരെ വലുതാണ്. മനുഷ്യൻ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ എ ഐ സഹായിക്കും. ഇതിനായി ഡീപ്പ് ലേർണിങ് ലാർജ് ലാംഗ്വേജ് മോഡലുകൾ ഉപയോഗിക്കുന്നു. ടാസ്ക്കുകൾ നടപ്പാക്കുന്നതിനു എ ഐ യെ പരിശീലിപ്പിക്കുന്നതിന് സാധിക്കും

6.പോളി കോഡർ

കോഡെക്‌സിന് സമാനമായ ഒരു ഓപ്പൺ സോഴ്‌സ് കോഡിംഗ് ടൂളായ പോളികോഡർ, മറ്റ് ഓപ്പൺ സോഴ്‌സ് ടൂളുകളിൽ നിന്ന് വ്യത്യസ്തമാണ്. എ ഐ ടൂളുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നു മാത്രമല്ല, പരിശീലനത്തിന് വേണ്ടിയും ഉപയോഗിക്കുന്നു. ഇതുപയോഗിച്ച് ഡാറ്റാസെറ്റിലേക്ക് കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചർക്കാൻ കഴിയും

7. ടാബ്‌നൈൻ

സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മനസിൽ ക്കണ്ടുകൊണ്ട് സൃഷ്ച്ച എഐ ടൂൾ ആണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ മനസ്സിൽ വെച്ചാണ് ഈ എ ഐ കമ്പാനിയൻ സൃഷ്ടിച്ചത്. കോഡിന്റെ എല്ലാ ഫങ്ക്ഷനുകളും മറ്റും വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന ഒരു എ ഐ ടൂൾ ആണ് ടാബ്നൈൻ. വാക്യഘടനയെ അടിസ്ഥാനമാക്കി, അടുത്ത കോഡ് ലൈൻ മുൻകൂട്ടി കാണുകയും ശുപാർശ ചെയ്യുകയും ചെയ്യാം.

8.സ്നൈക്ക് കോഡ്

സ്നൈക്ക് കോഡ് പുതിയ കോഡ് ഉണ്ടാക്കുകയോ ഫങ്ക്ഷൻ ത്വരിതപ്പെടുത്തുന്നതിനോ സഹായിക്കുന്നില്ല.

എന്നാൽ സുരക്ഷ പ്രശ്‌നങ്ങൾ കണ്ടെത്തുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു. സുരക്ഷ സംബന്ധമായ ആശങ്കകൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. തത്സമയം പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനാൽ SAST റിപ്പോർട്ടുകൾക്കായി കാത്തിരിക്കേണ്ടതില്ല.

9.GitHub Copilot:

ഓപ്പൺ എ ഐ യുടെ കോഡക്‌സിനേക്കാൾ മെച്ചപ്പെട്ട സേവനത്തിനു GitHub അതിന്റെ ഉൽപ്പന്നം വികസിപ്പിച്ചപ്പോൾ പ്രോഗ്രാമിന്റെ പ്രവർത്തനം മെച്ചപ്പെട്ടു. . തൽഫലമായി,കോപൈലറ്റ് കോഡക്സിനേക്കാൾ കൂടുതൽ പ്രോഗ്രാമിംഗ് ഭാഷാ മോഡലുകളെ പിന്തുണയ്ക്കുകയും കൂടുതൽ സമഗ്രമായ കോഡ് സൃഷ്ടിക്കുകയും ചെയ്യുന്നു. പുതിയ പ്രോഗ്രാമിംഗ് ഭാഷകളും ഫ്രെയിംവർക്കുകളും വേഗത്തിൽ പഠിക്കാൻ കോപൈലറ്റ് സഹായിക്കും.

10 .റിപ്ലിറ്റ് ഗോസ്റ്റ്‌റൈറ്റർ:

ഡ്യൂട്ടികൾ ഓട്ടോമേറ്റ് ചെയ്യാനും സർഗ്ഗാത്മക വളർച്ചയ്‌ക്കായി കൂടുതൽ ബ്രെയിൻ സ്പേസ് സ്വതന്ത്രമാക്കാനും ഈ ടൂൾ ഉപയോഗിക്കാം. പുതിയ ആശയങ്ങളെ ബ്രെയിൻസ്റ്റോർമിങ് നടത്താനും സ്വാഭാവിക ഭാഷയെ കോഡിലേക്ക് വിവർത്തനം ചെയ്യുന്നതിനും കോഡ് സ്‌നിപ്പെറ്റുകൾ ലളിതമായി വിശദീകരിക്കുന്നതിനും ഈ ചാറ്റ്ബോട്ട് സഹായിക്കുന്നു. ഗോസ്റ്റ്‌റൈറ്ററുമായി പ്രവർത്തിക്കുമ്പോൾ പ്രോജക്റ്റിന്റെ പശ്ചാത്തലം നന്നായി മനസ്സിലാക്കാനും ഉചിതമായ ഉത്തരങ്ങൾ നൽകുന്നു

Tags:    

Similar News