എംജി കോമറ്റ് ഇവി: രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലട്രിക് കാർ

  • 17.3 kWh ബാറ്ററി പാക്ക് ആണ് കാറിന്റെ ഊർജ സ്രോതസ്
  • ഒറ്റ ചാർജിൽ ഏകദേശം 230 km റേഞ്ച് ആണ് നിർമാതാക്കൾ അവകാശപ്പെടുന്നത്

Update: 2023-08-28 00:14 GMT

ഇന്ത്യൻ നിരത്തിൽ ഒരു പുതിയ അതിഥി കൂടി,  എം ജി കോമെറ്റ് ഇ വി. രാജ്യത്തെ ഏറ്റവും ചെറിയ കാർ  എന്ന വിശേഷണവുമായി എത്തിയ  എംജി മോട്ടോർസ്ന്റെ എംജി കോമെറ്റ് ഇ വി  ഇലട്രിക് കാർ കഴിഞ്ഞ ഏപ്രിലിൽ  ആണ്  ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇനിയും  പൂർണമായി വിതരണം ആരംഭിച്ചിട്ടില്ലാത്ത  ഈ കുഞ്ഞൻ ഇലട്രിക് കാറിനെ  വാഹന പ്രേമികൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കും എന്നാണ് എം ജി മോട്ടോഴ്സിന്റെ പ്രതീക്ഷ.

 ഇതിനു   പ്ലേയ് , പ്ലഷ്, പേസ് എന്നീ മൂന്ന് വേരിയന്റുകളാണ് ഉള്ളത് . 1,640 mm ഉയരവും,1,505 mm വീതിയും, 3 മീറ്റർ നീളവും ആണ് കാറിന്റെ വലിപ്പം. 17.3 kWh ബാറ്ററി പാക്ക് ആണ് കാറിന്റെ ഊർജ സ്രോതസ്.  ഒറ്റ ചാർജിൽ ഏകദേശം 230 km റേഞ്ച്  ആണ് നിർമാതാക്കൾ  വാഗ്ദാനംചെയ്തിട്ടുള്ളത്. സുഗമമായ സിറ്റി ഡ്രൈവിംഗ് എക്സ്പീരിയൻസ് ലക്ഷ്യമാക്കി ആണ് കോമെറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് എം ജി മോട്ടോർസ് പറയുന്നു.. എംജി മോട്ടോർസ്  ഇന്ത്യയുടെ പോർട്ട്‌ഫോളിയോയിലെ രണ്ടാമത്തെ ഇവി കാർ ആണ് കോമെറ്റ്.

വേഗം 0-ൽ നിന്ന് 100 കിലോമീറ്റർ വരെ എത്താൻ 9 സെക്കൻഡുകൾ മാത്ര൦. ഈ കാറിന്റെ  പരമാവധി വേഗം 140 കിലോമീറ്റർ/മണിക്കൂറാണ്.

മികച്ച  യാത്ര സൗകര്യം ഉറപ്പ് നൽകുന്ന കോമെറ്റ് വളരെ ആകർഷകമായ ഡിസൈൻ കൂടാതെ മികച്ച ഫീച്ചേഴ്സും കാഴ്ച്ച വെക്കുന്നു . ആപ്പിൾ ഗ്രീൻ-സ്റ്റാറി ബ്ലാക്ക്, കാൻഡി വൈറ്റ്-സ്റ്റാറി ബ്ലാക്ക് ,എറോറ സിൽവർ , കാൻഡി വൈറ്റ് , സ്റ്റാറി ബ്ലാക്ക് എന്നീ അഞ്ചു വ്യത്യസ്ത നിറങ്ങളിൽ ആണ് ഇന്ത്യൻ ഷോറൂമുകളിൽ ഇത് എത്തിയിരിക്കുന്നത് .

എക്കോ, നോർമൽ, സ്‌പോർട് എന്നീ മൂന്ന് ഡ്രൈവ് മോഡിൽ വിപണി കൈയടക്കാൻ എത്തിയ കോമെറ്റ്, ഇത് വിപണിയിൽ അവതരിപ്പിച്ച അന്ന്  തന്നെ  വാർത്തകളിൽ സ്ഥാനം നേടിയിരുന്നു. മികവുറ്റ രൂപകൽപ്പനയും കുറഞ്ഞ ഇന്ധന ചിലവും ഈ കാറിനെ മറ്റ് ഇ വി വാഹനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. മുൻവശത്ത് രണ്ട് ഡോറും, നാല് പേർക്ക് ഇരിക്കാൻ സൗകര്യവും ഉള്ള  അകത്തളവും  ടെക്നോളജിയിൽ ഉള്ള മികവും കോമെറ്റിനെ  ഒരു വ്യത്യസ്ത അനുഭവമാക്കുന്നു. കാറിന്റെ ചാർജിംഗ് പോർട്ട് മുൻവശത്ത് ആണ് നല്കിയിരിക്കുന്നത്. 42PS മാക്സിമം പവർ കൂടാതെ 110Nm പീക്ക് ട്വിസ്റ്റിങ് ഫോഴ്സ് പ്രദാനം ചെയുന്ന ഒരു പെര്മനെന്റ് മാഗ്നറ്റ് സിൻക്രണസ്  മോട്ടോർ ആണ് കോമെറ്റിനുള്ളത്.

കേവലം 519 രൂപ നിരക്കിൽ (  താരിഫ് അനുസരിച്ചു ഇത് മാറാം ) 1,000 കിലോമീറ്റർ ഓടും എം ജി മോട്ടോർസ്  അവകാശപെടുന്നത്. 3.3 kW ചാർജർ ഉപയോഗിച്ച് 5 മണിക്കൂർ കൊണ്ട് 10 ശതമാനം മുതൽ 80 ശതമാനം വരെയും 7 മണിക്കൂർ കൊണ്ട് 100 ശതമാനവും ചാർജ് ചെയ്യാൻ സാധിക്കും.

എംജി കോമെറ്റ് ഇ വി ഇന്റീരിയർ

ഉന്നതമായ സ്മാർട്ട് -ടെക് ഫീച്ചേഴ്സ്  നൽകികൊണ്ട് രണ്ട് 10.25-ഇഞ്ച്  ഡിജിറ്റൽ ഡിസ്‌പ്ലൈ സ്ക്രീൻസ് അതായത് 10.25-ഇഞ്ച്  ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സ്ക്രീൻ കൂടാതെ 10.25-ഇഞ്ച്  ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം ഡിസ്പ്ലേ ആണ് ഇന്റീരിയറിൽ എടുത്ത് പറയാനുള്ള സവിശേഷത. കൂടാതെ ഡ്യുവൽ എയർബാഗുകൾ, ടു സ്പോക്ക് മൾട്ടി ഫങ്ക്ഷൻ സ്റ്റിയറിംഗ് വീൽ ഫീച്ചർ, സ്പീഡ് റിമൈൻഡർ സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, ഇലക്ട്രിക്ക് പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയർലെസ് ആപ്പിൾ കാർപ്ലേ, മൂന്നു യു എസ് ബി ഫാസ്റ്റ് ചാർജിങ് പോർട്സ്, 12V പവർ ഔട്ട്ലെറ്റ് അങ്ങനെ  55 ൽ പരം സ്മാർട്ട് ടെക്നോളജി ഫീച്ചേഴ്സ് ആണ് കോമേറ്റിനുള്ളത്.  ഇംപാക്ട് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക് ഫംഗ്ഷൻ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക് ഫംഗ്ഷൻ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നീ  ഫീച്ചറുകളും  കോമെറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.

എംജി കോമെറ്റ് ഇ വി എക്സ്റ്റീരിയർ

വളരെ ആകർഷകമായ ന്യൂ ജെൻ ഡിസൈൻ ആണ് എടുത്ത് പായാനുള്ള പ്രത്യേകത . എക്സ്റ്റെൻഡഡ് ഹൊറൈസൺ കണക്റ്റിംഗ് എ ഇ ഡി ലൈറ്റ് ബാറുകൾ, എൽഇഡി ഹെഡ് ലാമ്പുകൾ  , എൽഇഡി  ടെയിൽ ലാമ്പുകൾ , റിവേഴ്സ് പാർക്കിംഗ് ക്യാമറ, 12-ഇഞ്ച് സ്റ്റീൽ വീൽ, മുൻ വശത്തു ആയി 12 വോൾട്ട് ചാർജിങ് പോർട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ.

എക്സ് ഷോറൂം വില7.98 ലക്ഷം രൂപ മുതൽ  ആരംഭിക്കുന്ന എംജി കോമെറ്റ് ഇവിയുടെ ബുക്കിങ് മെയ് 15ന് ആരംഭിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇ വി കാർ എന്ന പേർ ആണ് കോമെറ്റ് സ്വന്തമാക്കിയത്. വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ഏപ്രിൽ മാസം 27 മുതൽ ആരംഭിച്ചു. ഡെലിവെറിയും ഭാഗികമായി തുടങ്ങി.  ഏതായാലും യുവ ജനങ്ങളുടെ സിറ്റി റൈഡ് ലക്ഷ്യമാക്കി പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞ, ഏറ്റവും വില കുറഞ്ഞ, ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ യാത്ര ചെയ്യാവുന്ന കുഞ്ഞൻ ഇ വി കോമെറ്റ് വാഹന വിപണി രംഗത് ഒരു തരംഗം തന്നെ  സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

എംജി കോമറ്റ് ഇവി, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലട്രിക് കാർ ആയതിനാൽ, ഈ വിഭാഗത്തിൽ ഏറ്റവും മികച്ച ഓപ്ഷനായി മാറിയേക്കാം. ടാറ്റ ടിയാഗോ ഇവി, ഹ്യൂണ്ടായി ഐ20 ഇവി, കിയ സെൽറ്റോസ് ഇവി എന്നിവയാണ് എംജി കോമറ്റ് ഇവിയുടെ പ്രധാന എതിരാളികൾ.


Tags:    

Similar News