ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ഇനി 25,000 അക്ഷരങ്ങൾ വരെ ട്വീറ്റ് ചെയ്യാം
- പ്രതിമാസം 799 രൂപ നൽകി ട്വിറ്റർ ബ്ലൂ സ്വന്തമാക്കാം
- ദൈർഘ്യമുള്ള ഉള്ളടക്കത്തോടൊപ്പം 4 വരെ ചിത്രങ്ങളും ചേര്‍ക്കാം
ഇലോൺ മസ്ക് ഏറ്റെടുക്കും മുമ്പ് മുമ്പ് ട്വിറ്റർ കേവലം ഒരു മൈക്രോ ബ്ലോഗിങ് പ്ലാറ്റ് ഫോം മാത്രമായിരുന്നു. ട്വിറ്ററിൽ ദൈർഘ്യമുള്ള വീഡിയോ പങ്കുവെക്കുന്നതുൾപ്പെടെയുള്ള ധാരാളം ഫീച്ചറുകൾ ഇതിനു ശേഷം കമ്പനി അവതരിപ്പിച്ചു.
ഇപ്പോൾ ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്കായി കമ്പനി പുതിയ ഫീചെഴ്സ് അവതരിപ്പിക്കുകയാണ്. പുതിയ ഫീച്ചർ പ്രകാരം ഉപയോക്താക്കൾക് ഇനി ദൈർഘ്യമുള്ള പോസ്റ്റുകൾ ഷെയർ ചെയ്യാം. നേരത്തെ നിശ്ചയിച്ച 10,000 അക്ഷരങ്ങൾക്ക് പകരം 25,000 അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന ഉള്ളടക്കങ്ങൾപങ്കുവെക്കാമെന്നു കമ്പനി പറയുന്നു. ഈ അപ്ഡേറ്റ് ഉപയോഗിച്ച് നാല് ഇമേജുകൾ വരെ ട്വീറ്റുകളില്‍ ചേർക്കാനുള്ള സൗകര്യവും ട്വിറ്റർ അനുവദിക്കുന്നു. കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ തന്നെയാണ് ഉപയോക്താക്കളോട് ട്വിറ്റർ ഇക്കാര്യം വെളിപ്പെടുത്തിയത്
ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്ക് മാത്രം
ട്വിറ്റർ ഉപയോക്താക്കൾക്ക് കമ്പനി നല്ലുന്ന പെയ്ഡ് സബ്സ്ക്രിപ്ഷൻ ആണ് ട്വിറ്റർ ബ്ലൂ. സബ്സ്ക്രിപ്ഷൻ ലഭിച്ചു കഴിഞ്ഞാൽ ഉപയോക്താക്കളുടെ പ്രൊഫൈലിൽ ബ്ലൂ ചെക്ക് മാർക്ക് ലഭിക്കുന്നു. പ്രതിമാസം 799 രൂപ നൽകി ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യാം..ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാവുകയുള്ളൂ. അടുത്തിടെ ഉപയോക്താക്കൾക്ക് രണ്ട് മണിക്കൂർ വരെ ദൈർ ഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്ന് ട്വിറ്റർ പ്രഖാപിച്ചിരുന്നു. ഇതിനു പിന്നാലെ പ്രസിദ്ധമായ ചില സിനിമകളും സീരീസുകളും ട്വിറ്ററില്‍ അപ്‍ലോഡ് ചെയ്യപ്പെട്ടത് വാര്‍ത്തയായിരുന്നു.