25-ാം വാര്‍ഷികം അനുസ്മരിക്കാന്‍ 3210 മോഡലിനെ വീണ്ടും അവതരിപ്പിച്ച് നോക്കിയ
- യൂറോപ്പിലെ തിരഞ്ഞെടുത്ത വിപണികളിലാണ് ഈ മോഡല്‍ എത്തിച്ചിരിക്കുന്നത്.
- 1999-ലാണ് നോക്കിയ 3210 നെ ആദ്യമായി അവതരിപ്പിച്ചത്
- വയര്‍ലെസ് ഇയര്‍ഫോണും ഉപയോഗിക്കാനാകും
ഒരുകാലത്ത് ജനപ്രിയ മോഡലായിരുന്ന നോക്കിയ 3210 നെ വീണ്ടും വിപണിയിലെത്തിച്ചിരിക്കുകയാണ് എച്ച്എംഡി ഗ്ലോബല്‍.
യൂറോപ്പിലെ തിരഞ്ഞെടുത്ത വിപണികളിലാണ് ഈ മോഡല്‍ എത്തിച്ചിരിക്കുന്നത്.
1999-ലാണ് നോക്കിയ 3210 നെ ആദ്യമായി അവതരിപ്പിച്ചത്. 25-ാം വാര്‍ഷികം അനുസ്മരിക്കാനാണ് ഇപ്പോള്‍ പുതുമോഡിയില്‍ ഫോണ്‍ അവതരിപ്പിച്ചത്.
4ജി കണക്റ്റിവിറ്റി, യുട്യൂബ് ഷോര്‍ട്‌സ്, ന്യൂസ്, വെതര്‍ തുടങ്ങിയ ക്ലൗഡ് അധിഷ്ഠിത ആപ്പ് എന്നിവ ഫോണിലുണ്ട്. ഇതിനു പുറമെ എഫ്എം, മ്യൂസിക് പ്ലെയറും ഉപയോഗിക്കാനാകും.
64 എംബി റാം, 128 എംബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുള്ള ഫോണിന്റെ യൂറോപ്പിലെ വില 79.99 യൂറോയാണ്. ഇത് ഏകദേശം 6700 രൂപ വരും.
2.5 ഇഞ്ച് കളര്‍ ഡിസ്‌പ്ലേയും, 2 എംപി പ്രൈമറി ക്യാമറയും, എല്‍ഇഡി ഫഌഷും ഉണ്ട്.
ബ്ലൂടൂത്ത് 5.0 ഉള്ളതിനാല്‍ വയര്‍ലെസ് ഇയര്‍ഫോണും ഉപയോഗിക്കാനാകും.