'ഹഡില്‍ ഗ്ലോബല്‍' സംഗമം ഡിസംബര്‍ 15-16 നു കോവളത്ത്

  • ദ്വിദിന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും.
  • ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏകദേശം മൂവായിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുക്കും.

Update: 2022-11-29 13:05 GMT

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) ആഭിമുഖ്യത്തിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കുന്ന ദ്വിദിന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും.

ഡിസംബര്‍ 15, 16 തീയതികളില്‍ കോവളം 'രാവിസി'ലാണ് പരിപാടികൾ നടക്കുന്നത്.




 


കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഹഡില്‍ ഗ്ലോബൽ കൂടിയാണിത്.കേരളത്തിലെ സംരംഭകരെ ആഗോള തലത്തിലേക്ക് ഉയർത്തുക, ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ കരുത്ത് പകരുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പരിപാടിയിലൂടെ സർക്കാർ മുന്നോട്ട് വെക്കുന്നത്. കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരവും ഒരുക്കും.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏകദേശം മൂവായിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക അറിയിച്ചു. നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട സ്റ്റാര്‍ട്ടപ്പുകൾ കണ്ടെത്താനും കൂടുതൽ നിക്ഷേപം നടത്താനുമുള്ള അവസരങ്ങൾ ലഭിക്കാനും സ്റ്റാർട്ട്‌ അപ്പ്‌ സംഗമം സഹായിച്ചേക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://huddleglobal.co.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക

Tags:    

Similar News