നോക്കിയ ഇനി ഇല്ല: ഓര്‍മയാകുന്നത് ഐക്കണിക് ബ്രാന്‍ഡ്

  • 2016-മുതല്‍ 10 വര്‍ഷത്തേയ്ക്ക് നോക്കിയ എന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചിരിക്കുന്നത് എച്ച്എംഡി ഗ്ലോബലിനാണ്
  • നോക്കിയ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയയും വെബ്‌സൈറ്റും എച്ച്എംഡി എന്ന് റീ ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്
  • കരാര്‍ പ്രകാരം ഇനിയും 2 വര്‍ഷം കൂടി നോക്കിയ എന്ന പേരില്‍ ബ്രാന്‍ഡഡ് ഫോണുകള്‍ പുറത്തിറക്കാന്‍ അവകാശമുണ്ട്

Update: 2024-02-02 07:36 GMT

ഒരുകാലത്ത് 300 ബില്യന്‍ ഡോളറിനു മുകളില്‍ മൂല്യവും മൊബൈല്‍ ഫോണ്‍ വിപണിയില്‍ 50 ശതമാനത്തിലധികം വിപണി വിഹിതവുമുണ്ടായിരുന്ന

നോക്കിയ എന്ന ബ്രാന്‍ഡ് നെയിം ഇനി ഉപയോഗിക്കില്ലെന്ന് എച്ച്എംഡി ഗ്ലോബല്‍. ഫെബ്രുവരി ഒന്നിനാണ് ഇക്കാര്യം അറിയിച്ചത്. നോക്കിയ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയയും വെബ്‌സൈറ്റും എച്ച്എംഡി എന്ന് റീ ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്.

സ്വന്തം നിലയില്‍ ഒരു ബ്രാന്‍ഡായി മാറുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് നോക്കിയ എന്ന പേര് ഒഴിവാക്കുന്നതെന്ന് എച്ച്എംഡി അറിയിച്ചു.

നോക്കിയ എന്ന പേര് എച്ച്എംഡി ഒഴിവാക്കുമെന്നു കഴിഞ്ഞ വര്‍ഷം തന്നെ സൂചനയുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഇപ്പോള്‍ കമ്പനി നടത്തിയ പ്രഖ്യാപനത്തില്‍ ആരും അത്ഭുതപ്പെടുന്നില്ല.

2016-മുതല്‍ 10 വര്‍ഷത്തേയ്ക്ക് നോക്കിയ എന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചിരിക്കുന്നത് എച്ച്എംഡി (ഹ്യുമണ്‍ മൊബൈല്‍ ഡിവൈസസ് ) ഗ്ലോബലിനാണ്.

കരാര്‍ പ്രകാരം ഇനിയും 2 വര്‍ഷം കൂടി നോക്കിയ എന്ന പേരില്‍ ബ്രാന്‍ഡഡ് ഫോണുകള്‍ പുറത്തിറക്കാന്‍ അവകാശമുണ്ടെന്നിരിക്കവേയാണ് എച്ച്എംഡി ഗ്ലോബല്‍ സ്വന്തം നിലയില്‍ റീ ബ്രാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News