ഐഫോണ്‍ 13 ഫ്‌ളിപ്കാര്‍ട്ടില്‍ വെറും 20,999 രൂപയ്ക്ക്!
- വിവിധ ഡിസ്‌കൗണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ തുക കുറയും
- ഇപ്പോഴും ജനപ്രിയ മോഡലാണ് ഐഫോണ്‍ 13
- ഐഫോണ്‍ 14-മായി ഏതാണ്ട് സമാനമായ സവിശേഷതകള്‍ പങ്കിടുന്ന മോഡല്‍
ജൂലൈ 15 ന് ആരംഭിക്കുന്ന ആമസോണ്‍ പ്രൈം ഡേ സെയിലിന് മുന്നോടിയായി, ആപ്പിള്‍ ഐഫോണ്‍ 13-ന് വന്‍ വിലക്കിഴിവുമായി ഫ്‌ളിപ്കാര്‍ട്ട്. ഈ വര്‍ഷത്തെ പ്രൈം ഡേ സെയില്‍ ഐഫോണ്‍ 14, ഐഫോണ്‍ 13 എന്നിവയ്ക്കും മറ്റ് കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും പ്രത്യേക ഓഫറുകള്‍ ഉണ്ടായിരിക്കും.
എന്നിരുന്നാലും, മികച്ച ഡീല്‍ ഉറപ്പാക്കാന്‍ ജൂലൈ 15 വരെ കാത്തിരിക്കേണ്ടതില്ല എന്നാണ് ഫ്‌ളിപ്കാര്‍ട്ട് ഇപ്പോള്‍ ഈ വിലക്കിഴവിലൂടെ പ്രഖ്യാപിക്കുന്നത്. കാരണം ഫ്‌ളിപ്കാര്‍ട്ട് നിലവില്‍ ഐഫോണ്‍ 13 അവിശ്വസനീയമായ വിലയ്ക്ക്് വാഗ്ദാനം ചെയ്യുന്നു. ഇത് വളര ജനപ്രിയ മോഡലാണ്. ഈ വില്‍പ്പനയില്‍ ഐഫോണ്‍ 13 ഫ്‌ളിപ്കാര്‍ട്ടിന്റെ 'ബെസ്റ്റ് സെല്ലര്‍' ആയി മാറും.
പുറത്തിറങ്ങി രണ്ട് വര്‍ഷത്തോടടുക്കുന്നുണ്ടെങ്കിലും, ആപ്പിള്‍ ഐഫോണ്‍ 13 വിപണിയിലെ മറ്റ് പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ക്കെതിരെ മികച്ച മത്സരമാണ് നടത്തുന്നത്. കൂടാതെ ഈ മോഡല്‍ പ്രിയങ്കരമായി മാറി എന്നതും ഒരു ഘടകമാണ്.
ഐഫോണ്‍ 13-നൊപ്പം അവതരിപ്പിച്ച അതിന്റെ വ്യത്യസ്തമായ ഡയഗണല്‍ റിയര്‍ ക്യാമറ ഡിസൈന്‍ കമ്പനി പിന്തുടരുന്നത് ഇപ്പോഴും കമ്പനി തുടരുന്നു.
നിങ്ങള്‍ ബജറ്റില്‍ ഉയര്‍ന്ന നിലവാരമുള്ള മുന്‍നിര ഉപകരണമാണ് തേടുന്നതെങ്കില്‍, ആപ്പിള്‍ ഐഫോണ്‍ 13 ഏറ്റവും മികച്ച ചോയിസുകളില്‍ ഒന്നാണ്.
Apple iPhone 13, iPhone 13 Pro, mini എന്നിവ 2021ലാണ് കമ്പനി പുറത്തിറക്കിയത്. പ്രാരംഭ വില 79,900 രൂപയാണ്. എന്നാല്‍ 58,901 രൂപയുടെ കിഴിവിനുശേഷം ഫ്‌ളിപ്്കാര്‍ട്ടില്‍ ഇത് വെറും 20,999 രൂപയ്ക്ക് വാങ്ങാം!
ഐഫോണ്‍ 13 ന്റെ അടിസ്ഥാന വേരിയന്റ് 8,901 രൂപയുടെ കിഴിവിനു ശേഷം 60,999രൂപ ആയി ലിസ്റ്റുചെയ്തിരിക്കുന്നു. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകള്‍ എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക് 2000രൂപയുടെ കിഴിവ് ലഭിക്കും. അപ്പോള്‍ വില 58,999 ആയി കുറയും.
കൂടാതെ, ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ സ്മാര്‍ട്ട്ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 38,000 രൂപ വരെ ട്രേഡ്-ഇന്‍ കിഴിവ് ലഭിക്കും.
ലഭ്യമായ എല്ലാ ഓഫറുകളും ബാങ്ക് കിഴിവുകളും ഉപയോഗിച്ച്, വാങ്ങുന്നവര്‍ക്ക് ആപ്പിള്‍ ഐഫോണ്‍ 13 ഫ്‌ളിപ്്കാര്‍ട്ടില്‍ നിന്ന് വെറും 20,999 രൂപയ്ക്ക് വാങ്ങാം.
ആപ്പിള്‍ ഐഫോണ്‍ 13 നിലവില്‍ വിപണിയിലെ ഐഫോണുകള്‍ക്കിടയില്‍ നല്‍കുന്ന പണത്തിന് ഏറ്റവും മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നതാണ്. കാരണം ഇത് മുന്‍നിര ആപ്പിള്‍ ഐഫോണ്‍ 14-മായി ഏതാണ്ട് സമാനമായ സവിശേഷതകളാണ് പങ്കിടുന്നത്.
6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. കമ്പനിയുടെ മുന്‍നിര എ15 ബയോണിക് ചിപ്സെറ്റ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നു.
4കെ ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ റെക്കോര്‍ഡിംഗ് ശേഷിയുള്ള 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും നൈറ്റ് മോഡോട് കൂടിയ 12എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറയും ഈ സ്മാര്‍ട്ട്ഫോണിനുണ്ട്.