ഇന്റര്‍നെറ്റില്ലേ: യുപിഐ വഴി പണം അയക്കുന്നത് ഇങ്ങിനെയാണ്

  • പരമാവധി 5000 രൂപ വരെ
  • *99# ഡയല്‍ ചെയ്യാം
  • രജിസ്ട്രര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന്

Update: 2023-05-10 05:15 GMT

ഡിജിറ്റല്‍ ട്രാന്‍സാക്ഷനെ കുറിച്ച് ഇപ്പോള്‍ അറിയാത്തവരില്ല. കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ യുപിഐ പേയ്‌മെന്റ് സിസ്റ്റത്തിലേക്ക് മാറിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങുന്നത് അടക്കം എന്ത് ബില്ല് അടക്കാനുണ്ടെങ്കിലും യുപിഐ ഇടപാടാണ് പതിവ്. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇതിന് നിര്‍ബന്ധമാണ്. ചില സാഹചര്യങ്ങളില്‍ നെറ്റ്‌വര്‍ക്ക് ഇല്ലാതിരിക്കുകയോ മതിയായ ഡാറ്റ ഇല്ലാതെ വരികയോ ചെയ്താല്‍ എന്ത് ചെയ്യും.

ആളുകളുടെ ഈ വേവലാതിക്ക് ഉത്തരം നല്‍കികൊണ്ടാണ് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ ഓഫ്‌ലൈന്‍ പേയ്‌മെന്റ് സംവിധാനം കൊണ്ടുവന്നത്. *99# സര്‍വീസ് ആണ് ഇതിന് സഹായിക്കുന്നത്. യുപിഐയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് ഇത് ഡയല്‍ ചെയ്താല്‍ ബാങ്കിങ് സര്‍വീസ് ലഭിക്കും. ഓണ്‍-സ്‌ക്രീനില്‍ ഇന്ററാക്ടീവ് മെനു തെളിഞ്ഞുവരും. ഇത് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. രാജ്യത്തെ മുഴുവന്‍ ബാങ്കുകളുമായും *99# സര്‍വീസ് ബന്ധിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ളപ്പോള്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് ഈ നമ്പര്‍ ഡയല്‍ ചെയ്യുകയാണ് വേണ്ടത്. പണം അടക്കുന്നത് കൂടാതെ ബാലന്‍സ് അന്വേഷണം, മറ്റ് നിരവധി സേവനങ്ങള്‍ക്ക് പുറമെ യുപിഐ പിന്‍ ക്രമീകരിക്കാനും മാറ്റാനുമൊക്കെ ഈ സര്‍വീസ് വഴി സാധിക്കും.

സ്മാര്‍ട്ട്ഫോണില്‍ നിന്ന് '*99# യുഎസ്എസ്ഡി കോഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നടത്തുന്നത് എങ്ങിനെ എന്ന് അറിയാം.

*99്# ആക്ടിവേറ്റാക്കാം

1.യുപിഐയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുള്ള സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് *99# എന്ന് ഡയല്‍ ചെയ്യുക.

2. ഭാഷ തെരഞ്ഞെടുക്കാം

3. യുപിഐയുമായും മൊബൈല്‍ നമ്പറുമായും ബന്ധിപ്പിച്ച ബാങ്കിന്റെ പേര് നല്‍കുക. അപ്പോള്‍ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാണിക്കും.

4.അപ്പോള്‍ മൊബൈലില്‍ കാണിക്കുന്ന ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ട സേവനം ഏതാണെന്ന് തെരഞ്ഞെടുക്കുക

5.ഇതിന് ശേഷം ഡെബിറ്റ് കാര്‍ഡിന്റെ അവസാനത്തെ ആറ് നമ്പറും കാലാവധി തീരുന്ന തീയതിയും നല്‍കുക

6. ഈ നടപടികള്‍ ഒരു തവണ പൂര്‍ത്തിയാക്കിയാല്‍ *99# വിജയകരമായി സെറ്റ്-അപ്പ് ചെയ്തു കഴിഞ്ഞു. ഇനി ഓഫ്‌ലൈനായി തന്നെ പേയ്‌മെന്റ് നടത്താന്‍ സാധിക്കും.

പണം അയക്കുന്ന വിധം

1.*99# ഫോണില്‍ നിന്ന് ഡയല്‍ ചെയ്യുക

2. പണം അയക്കാന്‍ '1' എന്ന് അമര്‍ത്തുക

3. പണം അയക്കേണ്ട ആളുടെ യുപിഐ ഐഡിയോ ഫോണ്‍ നമ്പറോ ബാങ്ക് അക്കൗണ്ടോ നല്‍കുക

4. യുപിഐ പിന്‍ നമ്പറും പണം എത്രയാണെങ്കിലും അടിച്ചു നല്‍കുക.

5. ഈ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ പേയ്‌മെന്റ് പൂര്‍ത്തിയായി.

Tags:    

Similar News