മികച്ച ഡിസ്പ്ളേയുമായി മോട്ടോറോള ജി 84 5 ജി

  • പി.ഒ.എൽ.ഇ.ഡി ഡിസ്പ്ലേ സ്ക്രീൻ സഹിതമാണ് മോട്ടോറോള ജി 84 5 ജി വിപണിയിൽ എത്തുന്നത്
  • ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റുകാർഡ് ഉപയോഗിക്കുന്നവർക്ക് വിലയിൽ ഇളവ് നേടാം
  • മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാവും

Update: 2023-09-04 10:16 GMT

ലോകത്തെ ആദ്യത്തെ മൊബൈൽ ഫോൺ നിർമാതാക്കൾ ആയ മോട്ടോറോള പുതിയ സ്മാർട്ട്ഫോൺ മോട്ടോ 84 5 ജി ഇന്ത്യൻ വിപണിയിൽ എത്തുന്നു. പി.ഒ.എൽ.ഇ.ഡി ഡിസ്പ്ലേ സ്ക്രീൻ ഉള്ള പുതിയ മോഡലിന് മറ്റു ആകർഷകമായ നിരവധി സവിശേഷതകൾ ഉണ്ട്.

വില 19 ,999 രൂപ

12 ജി ബി റാമും 256 ജി ബി സ്റ്റോറേജുമുള്ള മോട്ടോ ജി84 5 ജി  19,999 രൂപയ്ക്കു ഇന്ത്യൻ  വിപണിയിൽ ലഭ്യമാവും. പുതിയ സ്മാർട്ട്‌ ഫോൺ സ്വന്തമാക്കാൻ ആകർഷകമായ ഓഫറുകളും ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുമ്പോൾ 1000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. അല്ലെങ്കിൽ ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് ഓഫറിലൂടെ 1000 രൂപ കിഴിവോ ഉപയോഗിക്കാം . ഇതിൽ ഒരു ഓഫർ ഉപയോഗപ്പെടുത്തുമ്പോൾ വില 18 ,999 രൂപയാവും സെപ്റ്റംബർ 8 ന് ഉച്ചക്ക് 12 മണിക്ക് ആണ് മോട്ടോറോള പുതിയ സ്മാർട്ട്‌ ഫോൺ പുറത്തിറക്കുന്നത്. മാർഷ് മാലോ ബ്ലൂ, മിഡ്‌നൈറ്റ്‌ ബ്ലൂ, വിവരം മജന്റ എന്നീ മൂന്ന് നിറങ്ങളിൽ പുതിയ മോഡൽ ലഭ്യമാവും.

ക്യാമറ & ബാറ്ററി

ആൻഡ്രോയ്ഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഇത് ആൻഡ്രോയ്ഡ് 14 ലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കുമെന്ന് കമ്പനി പറയുന്നു. ഡിസ്പ്ലേ രംഗത്തെ പുതിയ ട്രെൻഡായ 6.55 ഇഞ്ചുള്ള പി.ഒ.എൽ.ഇ.ഡി പുതിയ മോഡലിൽ ഫുൾ എച്ച് ഡി പ്ലസ് റെസല്യൂഷനോട് കൂടി ഉള്ള കാഴ്ച്ചാനുഭവം നൽകുന്നു. കൂടാതെ, സ്‌നാപ് ഡ്രാഗൺ 695 പ്രോസസ്സറും ഇതിനെ പ്രധാന സവിശേഷതയാണ്.

ഉപഭോക്താക്കൾക്ക് മികച്ച ക്യാമറ അനുഭവം നൽകുന്നതിനായി 50 മെഗാ പിക്സൽ പ്രൈമറി സെൻസറും 8 മെഗാ പിക്സൽ സെൻസറും ഉള്ള ഡ്യുവൽ ക്യാമറ സംവിധാനം ആണ് ഉള്ളത്. സെൽഫികൾക്കും. വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ ക്യാമറയും ലഭ്യമാണ്. 5000 എംഎഎച്ച് ബാറ്ററി ആണ് പുതിയ മോട്ടോ 84 5ജി യിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ 33 വാൾട് വേഗതയുള്ള ചാർജിങ് സൗകര്യവും ഉണ്ട്. ഡ്യൂറ ബിലിറ്റിയെകുറിച്ച് പറയുമ്പോൾ  IP54 റേറ്റിങ്ങും ഫോണിന് ഉണ്ട്

Tags:    

Similar News