ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി തിരിച്ചടി നേരിടുന്നു; ചിപ്പ് യൂനിറ്റുകള്‍ പൂട്ടാന്‍ ഓപ്പോ

  • ചൈനീസ് വിപണി വലിയ തകര്‍ച്ചയില്‍
  • കോവിഡിന് ശേഷം കരകയറിയില്ല
  • സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പ് നിര്‍മാണം നിര്‍ത്തും

Update: 2023-05-14 16:00 GMT

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ ചിപ്പ് ഡിസൈന്‍ യൂനിറ്റുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥയിലെയും സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിലെ അസ്ഥിരതകളാണ് പുതിയ തീരുമാനത്തിന് കാരണം. ചൈനയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റുകളില്‍ ഒന്നാണ് ഓപ്പോ. 2019ല്‍ ആരംഭിച്ച സെകു യൂണിറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

മാരിസിലിക്കണ്‍ എക്‌സ് ചിപ്പ് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്നാണ് നിര്‍മിക്കുന്നത്. സ്മാര്‍ട്ട്‌ഫോണില്‍ ചിത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ന്യൂറല്‍ പ്രൊസസ്സിങ് യൂണിറ്റ് ആയാണ് ഈ ചിപ്പ് പ്രവര്‍ത്തിക്കുന്നത്. ഓപ്പോ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രധാന ഫീച്ചര്‍ തന്നെ വീഡിയോ ,ഫോട്ടോ ക്വാളിറ്റിയാണ്. ദീര്‍ഘകാല വികസനത്തിന് വേണ്ടിയുള്ള ചില ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ചൈന ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷവും വ്യവസായങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിടുന്നു. ആളുകള്‍ പണം വളരെ സൂക്ഷിച്ച് മാത്രമേ ഇപ്പോള്‍ ചെലവിടുന്നുള്ളൂവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

2022-ല്‍, സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 14 ശതമാനം കുറഞ്ഞു, മൊത്തം യൂണിറ്റ് കയറ്റുമതി ഒരു ദശാബ്ദത്തിനിടെ ആദ്യമായി 300 ദശലക്ഷത്തില്‍ താഴെയായി. ആദ്യ പാദത്തില്‍, മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി വര്‍ഷം തോറും 11 ശതമാനം കുറഞ്ഞ് 67.2 ദശലക്ഷം യൂണിറ്റിലെത്തി, 2013 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ത്രൈമാസ ഫലമാണിത്.

Tags:    

Similar News