സാംസങ് വീണ്ടും ലാപ്ടോപ്പ് പുറത്തിറക്കുന്നു
ന്യൂഡല്‍ഹി: കൊറിയന്‍ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് വീണ്ടും ലാപ് ടോപ് പുറത്തിറക്കുന്നു. ഈ മാസം മുതല്‍ ഇന്ത്യയിലെ ലാപ്‌ടോപ്പ് വിപണിയിൽ സജീവമാകാനാണ് കമ്പനിയുടെ തീരുമാനം. ഇതുവഴി വര്‍ഷാവസാനത്തോടെ വിപണി വിഹിതം രണ്ടക്കമാക്കാന്‍ സാംസങ് ലക്ഷ്യമിടുന്നു. വിപണിയിലെ ആവശ്യക്കാരുടെ എണ്ണം കണക്കിലെടുത്താണ് കമ്പനി ഈ മേഖലയിലേക്ക് വീണ്ടും പ്രവേശിക്കുന്നത്. സാംസങ് ഇന്ത്യ ജനറല്‍ മാനേജരും കമ്പ്യൂട്ടിംഗ് ബിസിനസ് മേധാവിയുമായ സന്ദീപ് പോസ്വാള്‍ പറഞ്ഞു. ഈ വര്‍ഷം അവസാനിക്കുന്നതോടെ ലാപ്‌ടോപ്പ് മേഖലയില്‍ കമ്പനിയുടെ വിപണി വിഹിതം രണ്ടക്കമാക്കി ഉയര്‍ത്താന്‍ പദ്ധതിയിടുന്നുണ്ട്. […]
ന്യൂഡല്‍ഹി: കൊറിയന്‍ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് വീണ്ടും ലാപ് ടോപ് പുറത്തിറക്കുന്നു. ഈ മാസം മുതല്‍ ഇന്ത്യയിലെ ലാപ്‌ടോപ്പ് വിപണിയിൽ സജീവമാകാനാണ് കമ്പനിയുടെ തീരുമാനം. ഇതുവഴി വര്‍ഷാവസാനത്തോടെ വിപണി വിഹിതം രണ്ടക്കമാക്കാന്‍ സാംസങ് ലക്ഷ്യമിടുന്നു. വിപണിയിലെ ആവശ്യക്കാരുടെ എണ്ണം കണക്കിലെടുത്താണ് കമ്പനി ഈ മേഖലയിലേക്ക് വീണ്ടും പ്രവേശിക്കുന്നത്. സാംസങ് ഇന്ത്യ ജനറല്‍ മാനേജരും കമ്പ്യൂട്ടിംഗ് ബിസിനസ് മേധാവിയുമായ സന്ദീപ് പോസ്വാള്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനിക്കുന്നതോടെ ലാപ്‌ടോപ്പ് മേഖലയില്‍ കമ്പനിയുടെ വിപണി വിഹിതം രണ്ടക്കമാക്കി ഉയര്‍ത്താന്‍ പദ്ധതിയിടുന്നുണ്ട്. അതോടൊപ്പം എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ഉത്പന്നമെത്തിക്കും. മാടച്ചിൽ ലാപ്ടോപ് ലോഞ്ച് ചെയ്യുമെന്ന് പോസ്വാള്‍ പറഞ്ഞു.
ഇന്ത്യയില്‍ ലാപ്ടോപ്പുകളുടെ വില്‍പ്പന 2014ന് ശേഷം കമ്പനി നിര്‍ത്തിവച്ചിരുന്നു. വിപണി ഇപ്പോള്‍ ഏകദേശം 1.8 മടങ്ങ് വളര്‍ന്നു.
കോവിഡ് കാലഘട്ടത്തില്‍ ശക്തമായ ഒരു ആവശ്യം വിപണിയില്‍ ഉയര്‍ന്നിട്ടുണ്ട്. വീട്ടിലിരുന്ന് തൊഴില്‍ എടുക്കുന്നതും, വീട്ടില്‍ ഇരുന്ന് പഠനം നടത്തുന്നതും ഇനിയും ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ലാപ്‌ടോപ്പ് മേഖലയിലേക്ക് കമ്പനിയെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണമാണിത്.
പ്രൊഫഷണലുകളെയും, സംരംഭങ്ങളെയും, ദൈനംദിന ഉപയോക്താക്കളെയും, ഒപ്പം വിദ്യാര്‍ത്ഥികളെയുമാണ് ഗാലക്സി ബുക്ക് സീരീസ് ലാപ്‌ടോപ്പുകള്‍ ലക്ഷ്യം വയ്ക്കുന്നത്. 40,000 മുതല്‍ 1.2 ലക്ഷം രൂപ വരെയാണ് ലാപ്ടോപ്പുകള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. അടുത്ത മൂന്ന്-നാല് ദിവസത്തിനുള്ളില്‍ പ്രീ-ബുക്കിംഗ് ആരംഭിക്കുമെന്നും പോസ്വാള്‍ പറഞ്ഞു.