കടം വീട്ടാന്‍ ഗ്രേറ്റ് ലേണിംഗും എപ്പിക്കും ബൈജൂസ് വില്‍ക്കുന്നു

  • റീഡിംഗ് പ്ലാറ്റ്‌ഫോമായ എപ്പിക്കിനെ 500 ദശലക്ഷം ഡോളറിനാണു ബൈജൂസ് ഏറ്റെടുത്തത്
  • 2021 ലാണു വിദേശ നിക്ഷേപകരില്‍ നിന്ന് 120 കോടി ഡോളര്‍ വായ്പയെടുത്തത്

Update: 2023-09-12 04:52 GMT

എഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് 9800 കോടി രൂപയുടെ (120 കോടി ഡോളര്‍ ) കടം വീട്ടാന്‍ ഗ്രേറ്റ് ലേണിംഗ്, എപ്പിക്ക് എന്നീ കമ്പനികളെ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഈ രണ്ട് കമ്പനികളെ 2021-ലാണ് ബൈജൂസ് ഏറ്റെടുത്തത്.

യുഎസ് ആസ്ഥാനമായ റീഡിംഗ് പ്ലാറ്റ്‌ഫോമായ എപ്പിക്കിനെ 500 ദശലക്ഷം ഡോളറിനാണു ബൈജൂസ് ഏറ്റെടുത്തത്.

ഗ്രേറ്റ് ലേണിംഗ് എന്ന ഇന്ത്യന്‍ കമ്പനിയെ 600 ദശലക്ഷം ഡോളറിനുമാണ് ബൈജൂസ് ഏറ്റെടുത്തത്. അപ്‌സ്‌കില്ലിംഗ് കോഴ്‌സുകളും, ബിരുദങ്ങളുമാണ് ഗ്രേറ്റ് ലേണിംഗ് നല്‍കുന്നത്.

ഈ രണ്ട് കമ്പനികളുടെയും വില്‍പ്പനയിലൂടെ 800 ദശലക്ഷം മുതല്‍ 100 കോടി ഡോളര്‍ വരെ സമാഹരിക്കാനാകുമെന്നാണ് ബൈജൂസ് വിശ്വസിക്കുന്നത്. എപ്പിക്കിന്റെ വില്‍പ്പന നടത്തുന്നതിനായി ബൈജൂസ് വാള്‍സ്ട്രീറ്റിലെ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ സേവനങ്ങള്‍ തേടിയതായി യുഎസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

2021 നവംബറിലാണു കമ്പനി വിദേശ നിക്ഷേപകരില്‍ നിന്ന് 120 കോടി ഡോളര്‍ വായ്പയെടുത്തത്.

ആറ് മാസത്തെ സാവകാശം ലഭിച്ചാല്‍ കടം അടച്ചു തീര്‍ക്കാമെന്ന് അറിയിച്ച് ബൈജൂസ് രംഗത്തുവന്നിരുന്നു.

വായ്പാ തിരിച്ചടവ് സംബന്ധിച്ച് വായ്പാദാതാക്കളുമായി നിയമപോരാട്ടം നടത്തിവരുന്നതിനിടെയാണു വായ്പ തിരിച്ചടയ്ക്കാമെന്നു വാഗ്ദാനം ചെയ്ത് ബൈജൂസ് രംഗത്തുവന്നത്.

ബൈജൂസ് നല്‍കിയ തിരിച്ചടവ് വാഗ്ദാനത്തെ കുറിച്ചു വിശദമായി പഠിക്കുമെന്നു വായ്പാദാതാക്കള്‍ അറിയിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News