പുതിയ ഓപ്പൺ സോഴ്സ് എ ഐ മോഡലുമായി മെറ്റ ; ചാറ്റ് ജിപിടിക്കും ഗൂഗിളിനും വെല്ലുവിളിയായേക്കും
- ഓപ്പൺ ഐ യുടെ ചാറ്റ് ജി പിടി -4 ,ഗൂഗിളിന്റെ ലാംഡ തുടങ്ങിയ ഭാഷാ മോഡലുകൾക്ക് വെല്ലുവിളി
- ചാറ്റ് ജിപിടി ,ബാർഡ് പോലുള്ള ചാറ്റ് ബോട്ടുകൾ മെറ്റ പുറത്തിറക്കിയിട്ടില്ല
- മൈക്രോസോഫ്റ്റ് അസുർ ക്ലൗഡ് വേണം വഴി സേവനം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാഷ മോഡലിന്റെ പുതിയതും സൗജന്യവുമായ പതിപ്പ് ലാമ (Llama) മെറ്റ പുറത്തിറക്കി. ഓപ്പൺ എഐ ഉടമസ്ഥതയിലുള്ള ചാറ്റ് ജിപിടി -4 നെയും ഗൂഗിളിന്റെ ലാംഡ തുടങ്ങിയ എ ഐ മോഡലുകളെ വെല്ലുവിളിച്ചാണ് മെറ്റയുടെ പുതിയ നീക്കം.
മനുഷ്യനെപോലെ തന്നെ പ്രതികരിക്കാനുള്ള ചാറ്റ് ജിപിടി,ബാർഡ് തുടങ്ങിയ ചാറ്റ് ബോട്ടുകളുടെ അടിസ്ഥാനമായ ഭാഷ മോഡലുകൾ ഓപ്പൺ എ ഐ, ഗൂഗിൾ എന്നിവ വികസിപ്പിച്ചത്.
മെറ്റയുടെ എഐ മോഡൽ ഉപയോക്താവിന് നേരിട്ട് നൽകുന്നതിനുള്ള ചാറ്റ് ജിപിടി, ബാർഡ് പോലുള്ള ചാറ്റ് ബോട്ടുകൾ മെറ്റ പുറത്തിറക്കിയിട്ടില്ല. അതിനു പകരം ഗവേഷകർക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ലാമ എന്ന പേരിൽ ഓപ്പൺ സോഴ്സ് എ ഐ ലാംഗ്വേജ് മോഡൽ കമ്പനി വികസിപ്പിച്ചെടുത്തു. ഗവേഷകർക്ക് ഇത് ഉപയോഗിക്കാനും തങ്ങളുടേതായ ചാറ്റബോറ്റുകളും സാങ്കേതികസംവിധാനങ്ങളും നിർമ്മിക്കാനും. കഴിയും. ചാറ്റ് ജി പി ടി - 4 പോലെയുള്ള ഭാഷ മോഡലുകൾ കമ്പനിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഓപ്പൺ എ ഐ മോഡലുകൾ അവരുടെ പ്രോഗ്രാമിങ് കോഡും ഡാറ്റാ എങ്ങനെ കൈകാര്യം ചെയ്യുന്നതുമായ വിവരങ്ങൾ കൈമാറ്റം ചെയ്യാറില്ല.
മൈക്രോസോഫ്റ്റിന്റെ അസുർ (Azur) ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തി ലാമ 2 എന്ന് വിളിക്കുന്ന മെറ്റയുടെ മോഡലിന്റെ പുതിയ പതിപ്പ് ഏതു ബിസിനസിനും ലഭ്യമാവും. ഓപ്പൺ സോഴ്സ് മോഡൽ ആയതിനാൽ എ ഐ യുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ച് അതിന്റെ സുരക്ഷ ഉറപ്പു വരുത്താമെന്ന് മാർക്ക് സക്കൻ ബർഗ് പറഞ്ഞു.