ചൈനയില്‍ ആപ്പിളിന് കാലിടറുന്നു; വില്‍പ്പനയില്‍ 30% ഇടിവ്

  • ചൈനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ഐഫോണിന്റെ വിവിധ മോഡലുകള്‍ക്ക് കിഴിവ് ഉണ്ടായിരുന്നിട്ടും വില്‍പ്പനയില്‍ ഇടിവുണ്ടായി
  • 2024-ല്‍ ആപ്പിളിന് പ്രാദേശിക മത്സരാര്‍ത്ഥികളില്‍നിന്നും കടുത്ത മത്സരം നേരിടേണ്ടി വരും
  • വാവെയ് ഉള്‍പ്പെടെയുള്ള മത്സരാര്‍ത്ഥികളില്‍ നിന്നും വര്‍ധിച്ചുവരുന്ന മത്സരവും ആപ്പിളിന് കടുത്ത വെല്ലുവിളി

Update: 2024-01-09 07:14 GMT

2024-ന്റെ ആദ്യ ആഴ്ചയില്‍ ചൈനയിലെ ഐഫോണ്‍ വില്‍പ്പനയില്‍ 30 ശതമാനം ഇടിവുണ്ടായതായി ജെഫ്‌റീസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

പ്രധാന ചൈനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ഐഫോണിന്റെ വിവിധ മോഡലുകള്‍ക്ക് കിഴിവ് ഉണ്ടായിരുന്നിട്ടും വില്‍പ്പനയില്‍ ഇടിവുണ്ടായി.

ചൈനയുടെ സ്വന്തം ബ്രാന്‍ഡായ വാവെയ് ഉള്‍പ്പെടെയുള്ള പ്രാദേശിക മത്സരാര്‍ത്ഥികളില്‍ നിന്നും വര്‍ധിച്ചുവരുന്ന മത്സരവും ആപ്പിളിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്.

2024-ല്‍ ആപ്പിളിന് പ്രാദേശിക മത്സരാര്‍ത്ഥികളില്‍നിന്നും കടുത്ത മത്സരം നേരിടേണ്ടി വരുമെന്നും ജെഫ്‌റീസ് മുന്നറിയിപ്പ് നല്‍കി.

ചൈനയില്‍ ഇപ്പോള്‍ വാവെയ് കമ്പനിയുടെ മേറ്റ് 60 (Huawei Mate 60) മോഡലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2023 ഓഗസ്റ്റിലാണ് ഈ മോഡല്‍ ലോഞ്ച് ചെയ്തത്.

2023 അവസാന പാദത്തില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വാവെയുടെ വിഹിതം ഏകദേശം 6 ശതമാനത്തോളം ഉയര്‍ന്നിരുന്നു.

Tags:    

Similar News