ജനുവരിയില്‍ 29 ലക്ഷം ഇന്ത്യന്‍ വാട്‌സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു: മെറ്റ റിപ്പോര്‍ട്ട്
- ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യത്ത് 36.7 ലക്ഷം (36,77,000) വാട്സാപ്പ് അക്കൗണ്ടുകളാണ് നിരോധിച്ചത്.
ഡെല്‍ഹി: ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഇന്ത്യയില്‍ 29,18,000 വാട്‌സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട് മെറ്റ. പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് വാട്‌സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചത്.
ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യത്ത് 36.7 ലക്ഷം (36,77,000) വാട്സാപ്പ് അക്കൗണ്ടുകളാണ് നിരോധിച്ചത്. 37 ലക്ഷം വാട്സാപ്പ് അക്കൗണ്ടുകളാണ് നവംബറില്‍ നിരോധിച്ചത്. വാട്സാപ്പുമായി ബന്ധപ്പെട്ട് 1607 പരാതികളാണ് ലഭിച്ചതെന്നും ഇതില്‍ 166 പരാതികളില്‍ നടപടി എടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
നെഗറ്റീവ് ഫീഡ് ബാക്കുകള്‍ ലഭിച്ച അക്കൗണ്ടുകള്‍ മരവിപ്പിച്ചുണ്ടെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുതുക്കിയ ഐടി നിയമങ്ങള്‍ പ്രകാരം, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്രധാന ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
+91 ഫോണ്‍ നമ്പര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.