വേഗതയുടെ 'പര്യായം': വണ്‍പ്ലസ് നോര്‍ഡ് 2ടി ഇന്ത്യയിലെത്തി
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വണ്‍പ്ലസിന്റെ പുതിയ മോഡലായ നോര്‍ഡ് 2ടി (OnePlus Nord 2T) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. പ്രാരംഭവില 28,999 രൂപയാണെന്നും അതിവേഗ ചാര്‍ജ്ജിംഗാണ് ഫോണിന്റെ പ്രത്യേകതയെന്നും കമ്പനി അറിയിച്ചു. 8 ജിബി, 128 ജിബി എന്നിങ്ങനെ റാം കപ്പാസിറ്റിയുള്ള രണ്ട് വേരിയന്റുകളാണ് പ്രാരംഭ വിലയ്ക്ക് ലഭ്യമാകുക. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലുകള്‍ക്ക് 33,999 രൂപയാണ് വില. ഈ മാസം അഞ്ച് മുതല്‍ വില്പന ആരംഭിക്കുമെന്നും ആമസോണ്‍, വണ്‍പ്ലസ്.ഇന്‍ എന്നി […]
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വണ്‍പ്ലസിന്റെ പുതിയ മോഡലായ നോര്‍ഡ് 2ടി (OnePlus Nord 2T) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. പ്രാരംഭവില 28,999 രൂപയാണെന്നും അതിവേഗ ചാര്‍ജ്ജിംഗാണ് ഫോണിന്റെ പ്രത്യേകതയെന്നും കമ്പനി അറിയിച്ചു. 8 ജിബി, 128 ജിബി എന്നിങ്ങനെ റാം കപ്പാസിറ്റിയുള്ള രണ്ട് വേരിയന്റുകളാണ് പ്രാരംഭ വിലയ്ക്ക് ലഭ്യമാകുക. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലുകള്‍ക്ക് 33,999 രൂപയാണ് വില. ഈ മാസം അഞ്ച് മുതല്‍ വില്പന ആരംഭിക്കുമെന്നും ആമസോണ്‍, വണ്‍പ്ലസ്.ഇന്‍ എന്നി വെബ്സൈറ്റുകളില്‍ നിന്നും റീട്ടെയില്‍ ഷോറൂമുകളില്‍ നിന്നും ഫോണ്‍ വാങ്ങാനെന്നും കമ്പനി വ്യക്തമാക്കി.
6.43 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഡിസ്പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 1080* 2400 പിക്സല്‍ ഡിസ്പ്ലെയുടെ ആസ്പെക്ട് റേഷ്യോ 20:9 ആണ്. 90 ഹെര്‍ട്സ് ആണ് റിഫ്രഷ് റേറ്റ്. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന മോഡലാണിത്. നൂതനമായ മീഡിയടെക് ഡൈമെന്‍സിറ്റി 1300 ചിപ്സെറ്റും ഡിമന്‍സിറ്റി 1300 എസ്ഒസി പ്രൊസസറും ഫോണിന്റെ ആകര്‍ഷക ഘടകങ്ങളാണ്. ഇവയുള്ളതിനാല്‍ തന്നെ ഇതുവരെയുള്ള മോഡലുകളില്‍ വേഗതയേറിയ മോഡലായി 2ടി മാറും. 960 fssp ഉള്ള സ്ലോമോഷനും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷും ക്യാമറയും ഫോണിന്റെ പ്രത്യേകതയാണ്. വണ്‍പ്ലസ് നോര്‍ഡ് 2ടി യില്‍ ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ആണുള്ളത്.
ഇതില്‍ ഒഐഎസ് പിന്തുണയുള്ള 50-മെഗാപിക്സല്‍ സോണി IMX766 പ്രൈമറി ക്യാമറയും ഉള്‍പ്പെടും. 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 2 മെഗാപിക്സല്‍ ടെര്‍ഷ്യറി സെന്‍സറുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. മുന്‍ ഭാഗത്ത് ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ പിന്തുണയുള്ള 32 മെഗാപിക്സല്‍ ക്യാമറയാണുള്ളത്. 80 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 4,500 എംഎഎച്ചിന്റെ ബാറ്ററിയാണ് മോഡലിലുള്ളത്. ഫോണിന് വെറും 190 ഗ്രാം മാത്രമാണ് ഭാരം. 6.43 ഇഞ്ച് ഡിസ്പ്ലേ ഫുള്‍ എച്ച്ഡിപ്ലസ് റെസലൂഷന്‍ നല്കുന്ന മോഡലുകളില്‍ ഏറെ ജനപ്രിയമാകാന്‍ സാധ്യതയുള്ള മോഡലാണ് വണ്‍പ്ലസ് ഇറക്കിയിരിക്കുന്നത്.