ഫിന്‍ടെക് അക്‌സിലറേറ്റര്‍ പദ്ധതിയില്‍ 100 കോടി നിക്ഷേപവുമായി ഓപ്പണ്‍

കൊച്ചി: ഫിന്‍ടെക് മേഖലയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിനുള്ള ആദ്യ ഫിന്‍ടെക് ആക്‌സിലറേറ്റര്‍ ഇന്നലെ സമാപിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ 'ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസാണ്' സംഘടിപ്പിച്ചത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട്  500 ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെയാണ് ആക്‌സിലറേറ്ററില്‍ ഉള്‍പ്പെടുത്തുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസില്‍ സംഘടിപ്പിച്ച ഫിന്‍ടെക് ഉച്ചകോടിയിലാണ് ആക്‌സിലറേറ്റര്‍ പ്രഖ്യാപനം നടന്നത്. പദ്ധതിയില്‍ 100 കോടി രൂപയാണ് 'ഓപ്പണിന്റെ' നിക്ഷേപം. 100 കോടി ഡോളര്‍ മൂല്യം നേടി കേരളത്തില്‍ നിന്ന്...

Update: 2022-05-06 07:08 GMT
കൊച്ചി: ഫിന്‍ടെക് മേഖലയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിനുള്ള ആദ്യ ഫിന്‍ടെക് ആക്‌സിലറേറ്റര്‍ ഇന്നലെ സമാപിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ 'ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസാണ്' സംഘടിപ്പിച്ചത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 500 ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെയാണ് ആക്‌സിലറേറ്ററില്‍ ഉള്‍പ്പെടുത്തുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസില്‍ സംഘടിപ്പിച്ച ഫിന്‍ടെക് ഉച്ചകോടിയിലാണ് ആക്‌സിലറേറ്റര്‍ പ്രഖ്യാപനം നടന്നത്. പദ്ധതിയില്‍ 100 കോടി രൂപയാണ് 'ഓപ്പണിന്റെ' നിക്ഷേപം.
100 കോടി ഡോളര്‍ മൂല്യം നേടി കേരളത്തില്‍ നിന്ന് യൂണികോണ്‍ പദവിയിലെത്തിയ ആദ്യ സ്റ്റാര്‍ട്ടപ്പാണ് ഓപ്പണ്‍. രാജ്യത്തെ യൂണികോണുകളുടെ പട്ടികയില്‍ 1000 സ്ഥാനമാണ് യുണികോണിനുള്ളത്.
മികച്ച ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം, വിദഗ്‌ധോപദേശം, ജോലിസ്ഥലം, വിപണനസഹായം എന്നിവ നല്‍കുന്നതിനുള്ള പദ്ധതിയാണ് ആക്‌സിലറേറ്റുകള്‍. രാജ്യത്ത് ഏറ്റവുമധികം വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയാണ് ഫിന്‍ടെക്. അതിനാല്‍ ഈ മേഖലയിലേക്ക് കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാനും ഇതിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താനും സഹായിക്കുന്നതാണ് ആറുമാസം ദൈര്‍ഘ്യമുള്ള ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍, പില്‍സ്ബീ, ട്രെയിസ് ഐഎന്‍സി, ടാക്‌സ് സ്‌കാന്‍, ഫിന്‍ലൈന്‍, മാജിക്കിള്‍സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളാണ് ആദ്യ റൗണ്ടില്‍ ആക്‌സിലറേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പരമാവധി 20 ലക്ഷം രൂപവരെ ഓരോ സ്റ്റാര്‍ട്ടപ്പിനും ധനസഹായം ലഭിക്കും.
Tags:    

Similar News