ട്വിറ്ററിന് എഡിറ്റ് ബട്ടണായി

ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വളരെക്കാലമായി ഉയര്‍ന്നുവരുന്ന അഭിപ്രാ.മാണ് 'ട്വിറ്ററിന് ഒരു എഡിറ്റ് ബട്ടണ്‍'. എന്നാല്‍ ഈ ആവശ്യം ഇപ്പോള്‍ നടപ്പിലാക്കാന്‍ പോവുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്വിറ്ററിന്റെ 'എഡിറ്റ് ബട്ടണ്‍' യാഥാര്‍ത്ഥമാകുന്നു. ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത ശേഷം വീണ്ടും അത് എഡിറ്റ് ചെയ്യാനുള്ള അവസരമാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പോസ്റ്റ് ചെയ്ത ട്വീറ്റുകളിലെ അക്ഷരതെറ്റുകള്‍, വസ്തുതാപരമായ പിശകുകള്‍ എന്നിവ ഇതുവഴി തിരുത്താന്‍ സാധിക്കും. എന്നാല്‍ തിരുത്തപ്പെട്ട ട്വീറ്റിന് ലഭിച്ച റീട്വീറ്റുകളോ ലൈക്കുകളോ നഷ്ടപ്പെടാതെ തന്നെ തെറ്റ് തിരുത്താന്‍ സാധിക്കുന്ന […]

Update: 2022-04-06 01:03 GMT
ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വളരെക്കാലമായി ഉയര്‍ന്നുവരുന്ന അഭിപ്രാ.മാണ് 'ട്വിറ്ററിന് ഒരു എഡിറ്റ് ബട്ടണ്‍'. എന്നാല്‍ ഈ ആവശ്യം ഇപ്പോള്‍ നടപ്പിലാക്കാന്‍ പോവുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്വിറ്ററിന്റെ 'എഡിറ്റ് ബട്ടണ്‍' യാഥാര്‍ത്ഥമാകുന്നു. ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത ശേഷം വീണ്ടും അത് എഡിറ്റ് ചെയ്യാനുള്ള അവസരമാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പോസ്റ്റ് ചെയ്ത ട്വീറ്റുകളിലെ അക്ഷരതെറ്റുകള്‍, വസ്തുതാപരമായ പിശകുകള്‍ എന്നിവ ഇതുവഴി തിരുത്താന്‍ സാധിക്കും. എന്നാല്‍ തിരുത്തപ്പെട്ട ട്വീറ്റിന് ലഭിച്ച റീട്വീറ്റുകളോ ലൈക്കുകളോ നഷ്ടപ്പെടാതെ തന്നെ തെറ്റ് തിരുത്താന്‍ സാധിക്കുന്ന വിധത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ട്വിറ്ററിന്റെ ബ്ലൂ സബ്‌സ്‌ക്രൈബറുകള്‍ക്ക് (ബ്ലൂ ടിക്ക് ഉള്ള അക്കൗണ്ടുകള്‍) പുതിയ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം അനുവദിക്കുമെന്നാണ് കമ്പനി പറയുന്നത്.
ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ കൂട്ടിച്ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പ് നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ട്വിറ്ററിന്റെ മുന്‍ സിഇഒ ജാക്ക് ഡോര്‍സി മുന്‍പ് എഡിറ്റ് ബട്ടനുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയിരുന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടാല്‍ അതിന്റെ വസ്തുതയില്‍ മാറ്റം വരുത്താനും മറ്റൊരു രീതിയില്‍ വായിച്ചെടുക്കാനും അനുവദിക്കുമെന്നതിനാല്‍ എഡിറ്റ് ബട്ടണ്‍ ട്വിറ്റര്‍ ചേര്‍ക്കാന്‍ സാധ്യത ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തിനാണ് ഇപ്പോള്‍ മാറ്റം ഉണ്ടായിരിക്കുന്നത്. മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാമം എന്നിവയില്‍ എഡിറ്റ് ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

Similar News