ഡെയിലി ഹണ്ട് ആറായിരം കോടി രൂപ സമാഹരിച്ചു
ഡെല്‍ഹി: ഡെയിലി ഹണ്ട് മാതൃ കമ്പനിയായ വേഴ്‌സ് ഇന്നൊവേഷന്‍ പുതിയ ഫണ്ടിംഗില്‍ 805 മില്യണ്‍ യുഎസ് ഡോളര്‍ (6,070 കോടിയിലധികം രൂപ) സമാഹരിച്ചു. പ്രാദേശിക ഭാഷാ സാങ്കേതിക പ്ലാറ്റ്ഫോമാണിത്. ഇതോടെ കമ്പനിയുടെ മൂല്യം 5 ബില്യണ്‍ യുഎസ് ഡോളറിലെത്തി. സിപിപി ഇന്‍വെസ്റ്റ്മെന്റുകള്‍ 425 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപവുമായി ഫണ്ടിംഗ് റൗണ്ടിനെ നയിച്ചതായി വേഴ്‌സ് ഇന്നൊവേഷന്‍ അറിയിച്ചു. മറ്റ് പ്രമുഖ നിക്ഷേപകരില്‍ ഒന്റാറിയോ ടീച്ചേഴ്സ്, ലക്സര്‍ ക്യാപിറ്റല്‍, സുമേരു വെഞ്ച്വേഴ്സ് എന്നിവ ഉള്‍പ്പെടുന്നു. നിലവിലുള്ള നിക്ഷേപകരായ സോഫിന […]
ഡെല്‍ഹി: ഡെയിലി ഹണ്ട് മാതൃ കമ്പനിയായ വേഴ്‌സ് ഇന്നൊവേഷന്‍ പുതിയ ഫണ്ടിംഗില്‍ 805 മില്യണ്‍ യുഎസ് ഡോളര്‍ (6,070 കോടിയിലധികം രൂപ) സമാഹരിച്ചു. പ്രാദേശിക ഭാഷാ സാങ്കേതിക പ്ലാറ്റ്ഫോമാണിത്. ഇതോടെ കമ്പനിയുടെ മൂല്യം 5 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
സിപിപി ഇന്‍വെസ്റ്റ്മെന്റുകള്‍ 425 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപവുമായി ഫണ്ടിംഗ് റൗണ്ടിനെ നയിച്ചതായി വേഴ്‌സ് ഇന്നൊവേഷന്‍ അറിയിച്ചു. മറ്റ് പ്രമുഖ നിക്ഷേപകരില്‍ ഒന്റാറിയോ ടീച്ചേഴ്സ്, ലക്സര്‍ ക്യാപിറ്റല്‍, സുമേരു വെഞ്ച്വേഴ്സ് എന്നിവ ഉള്‍പ്പെടുന്നു.
നിലവിലുള്ള നിക്ഷേപകരായ സോഫിന ഗ്രൂപ്പ്, ബെയ്ലി ഗിഫോര്‍ഡ് എന്നിവരും ഈ റൗണ്ടില്‍ പങ്കെടുക്കും, അതോടെ കമ്പനിയുടെ മൂല്യം 5 ബില്യണ്‍ ഡോളറിലെത്തും.
വേഴ്‌സ ഇന്നൊവേഷന്റെ പ്രൊപ്രൈറ്ററി ടെക്നോളജി പ്ലാറ്റ്ഫോം 'ജോഷ്', ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോം, ഹൈപ്പര്‍ ലോക്കല്‍ വീഡിയോ പ്ലാറ്റ്ഫോമായ 'പബ്ലിക് വൈബ്' എന്നിവയുമായി ചേര്‍ന്ന് പ്രാദേശിക ഭാഷാ കണ്ടന്റ് പ്ലാറ്റ്ഫോമായ 'ഡെയ്ലിഹണ്ട്' രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.
മാര്‍ക്യൂ ഗ്ലോബല്‍ നിക്ഷേപകരായ കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് (സിപിപി ഇന്‍വെസ്റ്റ്മെന്റ്), ഒന്റാറിയോ ടീച്ചേഴ്സ് പെന്‍ഷന്‍ പ്ലാന്‍ ബോര്‍ഡ് എന്നിവയില്‍ നിന്ന് ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടുകളില്‍ 805 മില്യണ്‍ ഡോളറിന്റെ രേഖകള്‍ സമാഹരിക്കുകയും ഒപ്പുവെക്കുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ നിര്‍മ്മിത ബുദ്ധി പ്രാദേശിക ഭാഷാ കണ്ടന്റ് പ്ലാറ്റ്ഫോം എന്ന നിലയില്‍ കമ്പനിയുടെ സ്ഥാനം ഉയര്‍ത്തുന്നതിന് നിക്ഷേപം സഹായിക്കും. വെര്‍സെ ഇന്നൊവേഷന്‍ പ്രാദേശിക ഭാഷകള്‍ക്കായുള്ള സാങ്കേതികവിദ്യയിലെ ആദ്യത്തെ കമ്പനിയായി മാറി. ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ഫാല്‍ക്കണ്‍ എഡ്ജ് ക്യാപിറ്റല്‍, സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, മാട്രിക്‌സ് പാര്‍ട്‌ണേഴ്സ് ഇന്ത്യ, ലൂപ സിസ്റ്റംസ്, ബി ക്യാപിറ്റല്‍ ഗ്രൂപ്പ്, ഐഐഎഫ്എല്‍, കൊട്ടക്, കാറ്റമരന്‍, ബേ ക്യാപിറ്റല്‍, എഡല്‍വീസ്, ഒമിഡിയാര്‍ നെറ്റ്വര്‍ക്ക് എന്നിവ നിലവിലെ നിക്ഷേപകരാണ്.