ഡിജിറ്റൽ സൊല്യൂഷനുകൾക്കായി കൈകോർത്ത് എയർടെലും ടെക് മഹീന്ദ്രയും
ഡെൽഹി: 5ജി, സ്വകാര്യ നെറ്റ്‌വർക്കുകൾ, ക്ലൗഡ് എന്നീ വിഭാഗങ്ങളിലെ സമഗ്ര വികസനത്തിനും സാങ്കേതിക തലത്തിലെ പരിഹാരത്തിനും വിപണനം ചെയ്യുന്നതിനും ഭാരതി എയർടെലും ടെക് മഹീന്ദ്രയും കൈകോർക്കുന്നു. ടെലികോം ഓപ്പറേറ്ററായ എയർടെൽ, ഇന്ത്യയിൽ 5ജി ഡെമോൺസ്‌ട്രേഷനും ടെസ്റ്റിംഗും ഏറ്റെടുക്കുമ്പോൾ ഐടി സേവന പ്രമുഖരായ ടെക് മഹീന്ദ്ര 5ജി ആപ്ലിക്കേഷനുകളും ആവശ്യമായ പ്ലാറ്റ്‌ഫോമുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എയർടെല്ലും ടെക് മഹീന്ദ്രയും ചേർന്ന് ഇന്ത്യയിൽ 5ജി ഉപയോഗം വികസിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 'മേക്ക്-ഇൻ-ഇന്ത്യ' പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ, ആഗോള വിപണിയിൽ […]
ഡെൽഹി: 5ജി, സ്വകാര്യ നെറ്റ്‌വർക്കുകൾ, ക്ലൗഡ് എന്നീ വിഭാഗങ്ങളിലെ സമഗ്ര വികസനത്തിനും സാങ്കേതിക തലത്തിലെ പരിഹാരത്തിനും വിപണനം ചെയ്യുന്നതിനും ഭാരതി എയർടെലും ടെക് മഹീന്ദ്രയും കൈകോർക്കുന്നു.
ടെലികോം ഓപ്പറേറ്ററായ എയർടെൽ, ഇന്ത്യയിൽ 5ജി ഡെമോൺസ്‌ട്രേഷനും ടെസ്റ്റിംഗും ഏറ്റെടുക്കുമ്പോൾ ഐടി സേവന പ്രമുഖരായ ടെക് മഹീന്ദ്ര 5ജി ആപ്ലിക്കേഷനുകളും ആവശ്യമായ പ്ലാറ്റ്‌ഫോമുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
എയർടെല്ലും ടെക് മഹീന്ദ്രയും ചേർന്ന് ഇന്ത്യയിൽ 5ജി ഉപയോഗം വികസിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 'മേക്ക്-ഇൻ-ഇന്ത്യ' പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ, ആഗോള വിപണിയിൽ രണ്ട് സ്ഥാപനങ്ങളും സംയുക്തമായി 5ജി ഇന്നൊവേഷൻ ലാബ് സ്ഥാപിക്കും.
5ജി മൊബൈൽ നെറ്റ്‌വർക്ക്, ഫൈബർ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT) എന്നിവയിൽ എയർടെല്ലിന്റെ കണക്റ്റിവിറ്റിയും ടെക് മഹീന്ദ്രയുടെ സിസ്റ്റം ഇന്റഗ്രേഷൻ കഴിവുകളും സംയോജിപ്പിക്കുന്നതിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. തുടക്കത്തിൽ കമ്പനികൾ ഓട്ടോമൊബൈൽ, വ്യോമയാനം, തുറമുഖങ്ങൾ, യൂട്ടിലിറ്റികൾ, കെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പിന്നീട് മറ്റ് വ്യവസായങ്ങളിലേക്ക് വ്യാപിപ്പിക്കും.
എയർടെല്ലും ടെക് മഹീന്ദ്രയും ബിസിനസുകൾക്ക് ക്ലൗഡ്, കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക് (സിഡിഎൻ) പരിഹാരങ്ങളും വാഗ്ദാനം ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.