രാജ്യത്തെ 6100 സ്റ്റേഷനുകളില്‍ സൌജന്യ വൈഫൈ

ഡെല്‍ഹി :   രാജ്യത്തെ 6100 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഹൈ സ്പീഡ് വൈഫൈ സേവനം ലഭ്യമാണെന്നറിയിച്ച് റെയില്‍ടെല്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള ഉബര്‍ണി സ്റ്റേഷനില്‍ വൈഫൈ സേവനം അടുത്തിടെ ആരംഭിച്ചിരുന്നു. ഇതോടെയാണ് വൈഫൈ ഉള്ള സ്റ്റേഷനുകളുടെ എണ്ണം 6100 ആയത്. രാജ്യത്തെ ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും വൈഫൈ സേവനം എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും റെയില്‍ടെല്‍ അധികൃതര്‍ അറിയിച്ചു. വൈഫൈ സേവനമുള്ള റെയില്‍വേ സ്റ്റേഷനുകളിലെ 5000 എണ്ണവും ഗ്രാമീണ മേഖലയിലാണെന്നും റെയില്‍ടെല്‍ വ്യക്തമാക്കി. രാജ്യത്ത് ആകെ 7,349 സ്റ്റേഷനുകളാണുള്ളത്. […]

Update: 2022-03-22 08:52 GMT
ഡെല്‍ഹി : രാജ്യത്തെ 6100 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഹൈ സ്പീഡ് വൈഫൈ സേവനം ലഭ്യമാണെന്നറിയിച്ച് റെയില്‍ടെല്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള ഉബര്‍ണി സ്റ്റേഷനില്‍ വൈഫൈ സേവനം അടുത്തിടെ ആരംഭിച്ചിരുന്നു. ഇതോടെയാണ് വൈഫൈ ഉള്ള സ്റ്റേഷനുകളുടെ എണ്ണം 6100 ആയത്. രാജ്യത്തെ ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും വൈഫൈ സേവനം എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും റെയില്‍ടെല്‍ അധികൃതര്‍ അറിയിച്ചു.
വൈഫൈ സേവനമുള്ള റെയില്‍വേ സ്റ്റേഷനുകളിലെ 5000 എണ്ണവും ഗ്രാമീണ മേഖലയിലാണെന്നും റെയില്‍ടെല്‍ വ്യക്തമാക്കി. രാജ്യത്ത് ആകെ 7,349 സ്റ്റേഷനുകളാണുള്ളത്. ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികളിലൊന്നാണ് റെയില്‍ടെല്ലിന്റെ മേല്‍നോട്ടത്തിലുള്ള റെയില്‍വയര്‍ വൈഫൈ സേവനം.
റെയില്‍വേ സ്റ്റേഷനിലെ ഹൈ സ്പീഡ് വൈഫൈ എങ്ങനെ ഉപയോഗിക്കാം
1. സ്മാര്‍ട്ട്‌ഫോണില്‍ വൈഫൈ ഓണ്‍ ചെയ്ത് വൈഫൈ സെറ്റിംഗ്‌സ് പേജില്‍ ചെല്ലുക.
2. തുടര്‍ന്ന് RailWire നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുത്ത് കണക്ട് ചെയ്യാന്‍ ശ്രമിക്കുക. അപ്പോള്‍ പാസ്‌വേര്‍ഡ് ചോദിക്കും.
3. സ്മാര്‍ട്ട് ഫോണിലുള്ള ബ്രൗസറില്‍ railwire.co.in വെബ്പേജ് തുറക്കുക.
4. അതിന് ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. അതിലേക്ക് ഒടിപി ലഭിക്കും.
5. RailWire കണക്റ്റു ചെയ്യാന്‍ ഈ ഒടിപി പാസ്‌വേര്‍ഡായി ഉപയോഗിക്കുക.
Tags:    

Similar News