ആധാർ വിവരങ്ങൾ അറിയണോ?1947 ലേക്ക് വിളിക്കൂ
- 2016 ഇൽ ആണ് ഈ സേവനം ആദ്യമായി അവതരിപ്പിച്ചത്
- 24 മണിക്കൂർ സേവനം ലഭ്യമാവും
- ആധാർ സംബന്ധമായ എല്ലാ വിവരങ്ങളും അറിയാം
ആധാർ സംബന്ധമായ വിവരങ്ങൾ IVRS നമ്പറിലൂടെ എല്ലാവർക്കും ലഭ്യമാവും. യുനിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി(UIDAI) പൊതുജനങ്ങൾക്കായി IVRS സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ 2016 ഇൽ സ്ഥാപിതമായ നിയമപരമായ അതോറിറ്റിയാണ് UIDAI. ഇന്ത്യ ഗവൺമെന്റ് ആധാർ ആക്റ്റ് പ്രകാരം നോഡൽ ആധാർ നൽകുന്ന അതോറിറ്റി നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി 2016 ഇൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പർ ആയ 1947 അവതരിപ്പിച്ചു. ടോൾ ഫ്രീ നമ്പർ നൽകുന്ന പുതിയ സേവനങ്ങൾ അറിയാം
- ആധാർ എൻറോൾമെന്റ് /അപ്ഡേറ്റ് സ്റ്റാറ്റസ്
- ആധാർ പിവിസി കാർഡ് സ്റ്റാറ്റസ്
- ആധാർ സംബന്ധമായ പരാതി യുടെ ഇപ്പോഴത്തെ സ്റ്റാറ്റസ്
- ആധാറിനെയും അനുബന്ധ *സേവനങ്ങളെയും സംബന്ധിച്ച വിവരങ്ങൾ എസ് എം എസ് വഴി നേടാം
ചാറ്റ് ബോട്ട് ആധാർ മിത്ര
2022 ഇൽ ആധാർ സംബന്ധമായ ചോദ്യങ്ങൾക് ഉത്തരം ലഭിക്കുന്നതിന് ആധാർ മിത്ര ചാറ്റ്ബോട്ട് അവതരിപ്പിച്ചു. ആധാർ മിത്ര ചാറ്റ് ബോട്ട് ഉപയോഗിച്ച് പരാതികൾ ഫയൽ ചെയ്യാനും സ്റ്റാറ്റസ് അറിയാനും സാധിക്കും. ആധാർ മിത്ര ചാറ്റ് ബോട്ട് ലഭിക്കുന്നതിനായി ക്യു ആർ കോഡ് സ്കാനും ലഭ്യമാവും. UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഇത് ലഭ്യമാക്കാം.