നാലാം ദിവസം വിപണി ഉയിർത്തെഴുന്നേറ്റു; നിഫ്റ്റി 17,123-ൽ

മുംബൈ: ആഗോള വിപണിയിലെ മോശം പ്രവണതകള്‍ക്കിടയിലും വിപണി നേട്ടത്തോടെ അവസാനിച്ചു. കഴിഞ്ഞ മൂന്നു ദിവസവും വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 478.59 പോയിന്റ് ഉയര്‍ന്ന് 57,625.91 ലും, നിഫ്റ്റി 140.05 പോയിന്റ് നേട്ടത്തോടെ 17,123.60 ലുമാണ് അവസാനിച്ചത്. നിഫ്റ്റി50-ലെ 42 കമ്പനികളുടെ ഓഹരികൾ മുന്നേറിയപ്പോൾ 7 കമ്പനികൾ താഴ്ചയിലായി. മാരുതി മോട്ടോർസ് അതെ നിലയിൽ തുടർന്നു. പവര്‍ഗ്രിഡ്, കോൾ ഇന്ത്യ, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്നോളജി, വിപ്രോ, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, […]

Update: 2022-10-12 04:40 GMT

മുംബൈ: ആഗോള വിപണിയിലെ മോശം പ്രവണതകള്‍ക്കിടയിലും വിപണി നേട്ടത്തോടെ അവസാനിച്ചു. കഴിഞ്ഞ മൂന്നു ദിവസവും വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 478.59 പോയിന്റ് ഉയര്‍ന്ന് 57,625.91 ലും, നിഫ്റ്റി 140.05 പോയിന്റ് നേട്ടത്തോടെ 17,123.60 ലുമാണ് അവസാനിച്ചത്.

നിഫ്റ്റി50-ലെ 42 കമ്പനികളുടെ ഓഹരികൾ മുന്നേറിയപ്പോൾ 7 കമ്പനികൾ താഴ്ചയിലായി. മാരുതി മോട്ടോർസ് അതെ നിലയിൽ തുടർന്നു.

പവര്‍ഗ്രിഡ്, കോൾ ഇന്ത്യ, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്നോളജി, വിപ്രോ, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളാണ് വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.

ഏഷ്യന്‍ പെയിന്റ്സ്, അദാനി എന്റർപ്രൈസസ്, ഡോ. റെഡ്‌ഡിസ്‌, ഭാര്‍തി എയര്‍ടെല്‍, സിപ്ല എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. സിങ്കപ്പൂർ എസ്‌ജി എക്സ് നിഫ്റ്റി 147.50 പോയിന്റ് ഉയർന്നു വ്യാപാരം നടക്കുന്നു.

"ത്രൈമാസ വരുമാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ആഗോള വിപണികളിലുണ്ടായ ദുർബലമായ സാഹചര്യം ആഭ്യന്തര വിപണിയെ കാര്യമായി ബാധിച്ചില്ല. ഐടി മേഖലയിലെ ശക്തമായ വരുമാനം വിപണിക്കു ആവേശം പകർന്നു. ആഗോള സാമ്പത്തിക മാന്ദ്യവും, ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും വർധിക്കുന്ന സാഹചര്യത്തിൽ ആഗോള വളർച്ചയെ കുറിച്ച് ഐ എം എഫ് പ്രവചനം തിരുത്തിയത് യൂറോപ്യൻ വിപണികൾ ഇടിയുന്നതിനു കാരണമായി. അതെ സമയം, മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾ ക്രൂഡ്ഓയിൽ ഡിമാൻഡ് കുറച്ചതിനാൽ ഓയിൽ വിലയിൽ ഉണ്ടായ ഇടിവും, ചൈനയിലെ കർശന നിയന്ത്രണങ്ങളും അഭ്യന്തര വിപണിക്ക് അനുകൂലമായി," ജിയോ ജിത് ഫിനാൻഷ്യൽ സർവീസിന്റെ റീസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ഇന്നലെ അമേരിക്കന്‍ വിപണികള്‍ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നലെ സെന്‍സെക്സ് 843.79 പോയിന്റ് ഇടിഞ്ഞ് 57,147.32 ലും, നിഫ്റ്റി 257.45 പോയിന്റ് താഴ്ന്ന് 16,983.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 0.50 ശതമാനം ഉയർന്നു 94.76 ഡോളറായി.

വെറും മൂന്നു ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവില പവന് 960 രൂപയുടെ ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 37,320 രൂപയിലെത്തി.

ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 82.35ല്‍ എത്തി

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 4,612.67 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.

Tags:    

Similar News