നഷ്ടം നികത്താനൊരുമ്പെട്ട് സൂചികകൾ; സെൻസെക്സ് 58,000- ത്തിന് മുകളിൽ
മുംബൈ: ആഗോള ഓഹരി വിപണികളിലെ നേട്ടം പിന്തുടർന്ന് ഇന്ത്യൻ സൂചികകൾ ഇന്ന് മികച്ച മുന്നേറ്റത്തിൽ അവസാനിച്ചു. സെൻസെക്സ് 1,276.66 പോയിന്റ് അഥവാ 2.25 ശതമാനം നേട്ടത്തിൽ 58,065.47 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 386.95 പോയിന്റ് അഥവാ 2.29 ശതമാനം നേട്ടത്തിൽ 17,274.30 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 1080.40 പോയിന്റ് ഉയർന്ന് 39110.05 ലെത്തി. സെൻസെക്സിൽ ഇന്‍ഡസ് ഇൻഡ് ബാങ്ക്, അദാനി പോർട്സ്, കോൾ ഇന്ത്യ, ബജാജ് ഫിനാൻസ്, ലാര്സണ് ആൻഡ് ടൂബ്രോ, സ്റ്റേറ്റ് […]
മുംബൈ: ആഗോള ഓഹരി വിപണികളിലെ നേട്ടം പിന്തുടർന്ന് ഇന്ത്യൻ സൂചികകൾ ഇന്ന് മികച്ച മുന്നേറ്റത്തിൽ അവസാനിച്ചു. സെൻസെക്സ് 1,276.66 പോയിന്റ് അഥവാ 2.25 ശതമാനം നേട്ടത്തിൽ 58,065.47 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 386.95 പോയിന്റ് അഥവാ 2.29 ശതമാനം നേട്ടത്തിൽ 17,274.30 ലും ക്ലോസ് ചെയ്തു.
ബാങ്ക് നിഫ്റ്റി 1080.40 പോയിന്റ് ഉയർന്ന് 39110.05 ലെത്തി.
സെൻസെക്സിൽ ഇന്‍ഡസ് ഇൻഡ് ബാങ്ക്, അദാനി പോർട്സ്, കോൾ ഇന്ത്യ, ബജാജ് ഫിനാൻസ്, ലാര്സണ് ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ, എച് ഡിഎഫ് സി, ടിസിഎസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസേർവ് എന്നിവയാണ് നേട്ടം കൊയ്തത്.
പവർ ഗ്രിഡ്, ഡോ. റെഡ്ഡിസ് എന്നിവ നഷ്ടത്തിൽ അവസാനിച്ചു.
ഏഷ്യയിൽ മിക്കയിടത്തും ഇന്ന് സൂചികകൾ ഉയർന്നാണ് നിൽക്കുന്നത്. ഹാങ്ങ് സെങ്ങും (-143.32) ഷാങ്ങ്ഹായ് കോംപോസിറ്റും (-16.81) മാത്രം താഴ്ചയിലേക്ക് പോയി.
ആഗോളതലത്തിൽ, യുഎസ് ഓഹരികൾ ഒറ്റരാത്രികൊണ്ട് തിരിച്ചുവരവ് നടത്തി. ഡൗ ജോൺസ് ഏകദേശം 2.7 ശതമാനം ഉയർന്ന് ക്ലോസ് ചെയ്തു. എസ് ആന്റ് പി 500 2.6 ശതമാനവും നാസ്ഡാക്ക് 2.3 ശതമാനവും ഉയർന്നു.
ചരക്ക് വിപണിയിൽ ബ്രെന്റ് ക്രൂഡ് 0.53 ശതമാനം ഉയർന്ന് ബാരലിന് 89.33 ഡോളറിലെത്തി. ബുധനാഴ്ചത്തെ ഒപെക് മീറ്റിംഗിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്.
ഇന്നലെ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) 1,565.31 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 3,245.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി.