ക്രൂഡ് വിലയില്‍ ഇടിവ്: വില കുറയ്ക്കാതെ ഇന്ത്യന്‍ കമ്പനികള്‍
ഡെല്‍ഹി: അന്താരാഷ്ട്രതലത്തില്‍ ഇന്ധനവിലയില്‍ 30 ശതമാനം കുറവ് വന്നിട്ടും വില പരിഷ്‌ക്കരിക്കാന്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തയാറാകുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനികള്‍ നേരിട്ടിരുന്ന നഷ്ടം നികത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ നാലാഴ്ച്ചയായി ആഗോളതലത്തില്‍ എണ്ണവിലയില്‍ ഇടിവ് വന്നിരുന്നു. ഇതോടെയാണ് ആഗോള എല്‍പിജി, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ വിലയില്‍ കുറവ് വന്നത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ഇന്ധനവില കുറയ്ക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍. ഇന്ത്യന്‍ കമ്പനികളുടെ നഷ്ടം […]
;
ഡെല്‍ഹി: അന്താരാഷ്ട്രതലത്തില്‍ ഇന്ധനവിലയില്‍ 30 ശതമാനം കുറവ് വന്നിട്ടും വില പരിഷ്‌ക്കരിക്കാന്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തയാറാകുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനികള്‍ നേരിട്ടിരുന്ന നഷ്ടം നികത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കഴിഞ്ഞ നാലാഴ്ച്ചയായി ആഗോളതലത്തില്‍ എണ്ണവിലയില്‍ ഇടിവ് വന്നിരുന്നു. ഇതോടെയാണ് ആഗോള എല്‍പിജി, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ വിലയില്‍ കുറവ് വന്നത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ഇന്ധനവില കുറയ്ക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍.
ഇന്ത്യന്‍ കമ്പനികളുടെ നഷ്ടം
ജൂണ്‍ പാദത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന് (ബിപിസിഎല്‍) 6,290.8 കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി അറിയിച്ചിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,192.58 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. ഇന്ധന വില റെക്കോഡ് നിലയിലെത്തിയിരിക്കുമ്പോഴാണ് രാജ്യത്തെ രണ്ട് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ നഷ്ടം രേഖപ്പെടുത്തുന്നത്.
ഒരു വീപ്പ എണ്ണ ശുദ്ധീകരിച്ച് ഇന്ധനമാക്കുമ്പോള്‍ ലഭിക്കുന്ന വരുമാനം 27.51 ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 4.12 ഡോളറായിരുന്നു. എന്നാല്‍ ക്രൂഡ് വില ഉയര്‍ന്നതടക്കമുള്ള ചെലവ് കൂടുമ്പോള്‍ വില അതനിനുസരിച്ച് ഉയരാത്തതില്‍ ഈ നേട്ടം ഇല്ലാതായതായി കമ്പന വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ജൂണ്‍ പാദത്തിലെ 89,688.98 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 1.38 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.