ഓൺലൈൻ ഗെയിമിംഗ് നിരോധനം: നസാര ടെക്‌നോളജീസിന് ഇടിവ്
നസാര ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഇടിഞ്ഞു. സംസ്ഥാനത്ത് ഓൺലൈൻ ഗെയിമിംഗ് നിരോധിക്കാനുള്ള ഓർഡിനൻസ് തമിഴ്‌നാട് ഗവൺമെന്റ് അംഗീകരിച്ചതിന് പിന്നാലെയാണ് വിലയിടിഞ്ഞത്. ഗവർണറുടെ അനുമതി ലഭിച്ചാലുടൻ ഇത് നിയമമാകും. യുവാക്കൾ ഇത്തരം ഓൺലൈൻ ഗെയിമുകളിൽ അടിമപ്പെടുന്നുവെന്നും, ഓൺലൈൻ ബെറ്റിങ് ഗെയിമിലൂടെ വലിയ തോതിൽ പണം ധൂർത്തടിക്കുന്നണ്ടെന്നും കണ്ടെത്തിയതിനെത്തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഓഹരി 13 ശതമാനമാണ് ഇടിഞ്ഞത്. ഇന്ന് 669.80 രൂപയിൽ വ്യാപാരം ആരംഭിച്ച […]
നസാര ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഇടിഞ്ഞു. സംസ്ഥാനത്ത് ഓൺലൈൻ ഗെയിമിംഗ് നിരോധിക്കാനുള്ള ഓർഡിനൻസ് തമിഴ്‌നാട് ഗവൺമെന്റ് അംഗീകരിച്ചതിന് പിന്നാലെയാണ് വിലയിടിഞ്ഞത്. ഗവർണറുടെ അനുമതി ലഭിച്ചാലുടൻ ഇത് നിയമമാകും. യുവാക്കൾ ഇത്തരം ഓൺലൈൻ ഗെയിമുകളിൽ അടിമപ്പെടുന്നുവെന്നും, ഓൺലൈൻ ബെറ്റിങ് ഗെയിമിലൂടെ വലിയ തോതിൽ പണം ധൂർത്തടിക്കുന്നണ്ടെന്നും കണ്ടെത്തിയതിനെത്തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഓഹരി 13 ശതമാനമാണ് ഇടിഞ്ഞത്. ഇന്ന് 669.80 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി 653.45 രൂപ വരെ താഴ്ന്നു. തുടർന്ന് 3.21 ശതമാനം നഷ്ടത്തിൽ 658.20 ൽ വ്യാപാരം അവസാനിപ്പിച്ചു.