ഇന്ത്യ 2023-ൽ $100 ബില്യണ്‍ എഫ്ഡിഐ ആകർഷിക്കാൻ സാധ്യത: വാണിജ്യ മന്ത്രാലയം

ഡെല്‍ഹി: സാമ്പത്തിക പരിഷ്‌കാരങ്ങളും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കാനൊരുങ്ങി രാജ്യം. 2021-22ല്‍ 83.6 ബില്യണ്‍ ഡോളറിന്റെ എക്കാലത്തെയും ഉയര്‍ന്ന വിദേശ നിക്ഷേപം രാജ്യത്തിന് ലഭിച്ചു. 101 രാജ്യങ്ങളില്‍ നിന്നാണ് ഈ എഫ്ഡിഐ ലഭിച്ചത്. കൂടാതെ കേന്ദ്ര ഭരണ പ്രദേശങ്ങളടക്കം 31 സംസ്ഥാനങ്ങളിലായി രാജ്യത്തെ 57 മേഖലകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. സമീപ വര്‍ഷങ്ങളിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെയും പിന്‍ബലത്തില്‍, […]

Update: 2022-09-25 06:00 GMT

ഡെല്‍ഹി: സാമ്പത്തിക പരിഷ്‌കാരങ്ങളും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കാനൊരുങ്ങി രാജ്യം.

2021-22ല്‍ 83.6 ബില്യണ്‍ ഡോളറിന്റെ എക്കാലത്തെയും ഉയര്‍ന്ന വിദേശ നിക്ഷേപം രാജ്യത്തിന് ലഭിച്ചു. 101 രാജ്യങ്ങളില്‍ നിന്നാണ് ഈ എഫ്ഡിഐ ലഭിച്ചത്. കൂടാതെ കേന്ദ്ര ഭരണ പ്രദേശങ്ങളടക്കം 31 സംസ്ഥാനങ്ങളിലായി രാജ്യത്തെ 57 മേഖലകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

സമീപ വര്‍ഷങ്ങളിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെയും പിന്‍ബലത്തില്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 100 ബില്യണ്‍ യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള പാതയിലാണ് ഇന്ത്യയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പറഞ്ഞു.

വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ ഉദാരവും സുതാര്യവുമായ നയം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗം മേഖലകളും സ്വയമേവയുള്ള എഫ്ഡിഐക്ക് തുറന്നുകൊടുക്കുന്നുണ്ടെന്നും അതില്‍ പറയുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെ എഫ്ഡിഐ ആറ് ശതമാനം കുറഞ്ഞ് 16.6 ബില്യണ്‍ ഡോളറായി.

ഗുണനിലവാരമില്ലാത്തതും അപകടകരവുമായ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി പരിഹരിക്കുന്നതിനും കളിപ്പാട്ടങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നിരവധി തന്ത്രപരമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 2021-22ല്‍ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 70 ശതമാനം കുറഞ്ഞ് 110 മില്യണ്‍ ഡോളറായി (877.8 കോടി രൂപ). മറുവശത്ത് കയറ്റുമതി 61 ശതമാനം ഉയര്‍ന്ന് 326 ദശലക്ഷം ഡോളറിലെത്തി.

Tags:    

Similar News