ഏപ്രിൽ-ജൂലൈ കോർപറേറ്റ് നികുതി ശേഖരണം 34 ശതമാനം ഉയർന്നു
ഡെൽഹി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ നാലു മാസത്തെ കോർപറേറ്റ് നികുതി ശേഖരണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ നിന്നും 34 ശതമാനം ഉയർന്നതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ കോർപറേറ്റ് നികുതി ശേഖരണം 2020-21 വർഷത്തേക്കാൾ 58 ശതമാനം ഉയർന്നു 7.23 ലക്ഷം കോടി രൂപയായിരുന്നു. കോവിഡിന് മുൻപുള്ള 2018-19 സാമ്പത്തിക വർഷത്തെക്കാൾ 9 ശതമാനത്തിന്റെ വർദ്ധനവ് ഇത്തവണ ഉണ്ടായിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. നിലവിൽ കോർപറേറ്റ് നികുതി ശേഖരണം […]
ഡെൽഹി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ നാലു മാസത്തെ കോർപറേറ്റ് നികുതി ശേഖരണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ നിന്നും 34 ശതമാനം ഉയർന്നതായി ആദായ നികുതി വകുപ്പ് അറിയിച്ചു.
2021-22 സാമ്പത്തിക വർഷത്തിൽ കോർപറേറ്റ് നികുതി ശേഖരണം 2020-21 വർഷത്തേക്കാൾ 58 ശതമാനം ഉയർന്നു 7.23 ലക്ഷം കോടി രൂപയായിരുന്നു.
കോവിഡിന് മുൻപുള്ള 2018-19 സാമ്പത്തിക വർഷത്തെക്കാൾ 9 ശതമാനത്തിന്റെ വർദ്ധനവ് ഇത്തവണ ഉണ്ടായിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
നിലവിൽ കോർപറേറ്റ് നികുതി ശേഖരണം ശക്തമായി തന്നെയാണ് മുന്നോട്ട് പോവുന്നതെങ്കിലും കോവിഡ് 19 മഹാമാരിയുടെ ആഘാതം താത്കാലികമായി ബാധിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിലുള്ള ലളിതമായ നികുതി വ്യവസ്ഥേയെയാണ് ഇത് സൂചപ്പിക്കുന്നതെന്നും ആദായ നികുതി വകുപ്പ് അറിയിപ്പിൽ പറയുന്നു.