നേരിയ നേട്ടത്തിൽ ഇന്നും വിപണി; നിഫ്റ്റി 17,698-ൽ

മുംബൈ: വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ താഴ്ചയിൽ ആരംഭിച്ചുവെങ്കിലും, അവസാന ഘട്ടത്തിൽ, വിപണി നേട്ടത്തോടെ അവസാനിച്ചു. സെൻസെക്സ് 130.18 പോയിന്റ് അഥവാ 0.22 ശതമാനം വർധിച്ചു 59,462.78 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 39.15 പോയിന്റ് അഥവാ 0.22 ശതമാനം നേട്ടത്തിൽ 17,698.15 ലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയ്ക്കിടയില്‍ സെന്‍സെക്സ് ഇന്ന് ആദ്യ വ്യാപാരത്തില്‍ താഴ്ചയിലാണ് തുടങ്ങിയത്. തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് 155.21 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 59,177.39 എന്ന നിലയിലും […]

Update: 2022-08-12 05:08 GMT

മുംബൈ: വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ താഴ്ചയിൽ ആരംഭിച്ചുവെങ്കിലും, അവസാന ഘട്ടത്തിൽ, വിപണി നേട്ടത്തോടെ അവസാനിച്ചു.

സെൻസെക്സ് 130.18 പോയിന്റ് അഥവാ 0.22 ശതമാനം വർധിച്ചു 59,462.78 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 39.15 പോയിന്റ് അഥവാ 0.22 ശതമാനം നേട്ടത്തിൽ 17,698.15 ലും വ്യാപാരം അവസാനിപ്പിച്ചു.

ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയ്ക്കിടയില്‍ സെന്‍സെക്സ് ഇന്ന് ആദ്യ വ്യാപാരത്തില്‍ താഴ്ചയിലാണ് തുടങ്ങിയത്. തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് 155.21 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 59,177.39 എന്ന നിലയിലും എന്‍എസ്ഇ നിഫ്റ്റി 37.25 പോയിന്റ് അല്ലെങ്കില്‍ 0.21 ശതമാനം ഇടിഞ്ഞ് 17,621.75 ലും എത്തിയിരുന്നു.

എന്നാൽ 11 മണിയോടെ നേരിയ ഉയർച്ച വിപണിയിൽ പ്രതിഫലിച്ചു.

സെന്‍സെക്സില്‍ ഡിവൈസ് ലാബ് ആണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. കമ്പനിയുടെ ഓഹരികള്‍ 5.75 ശതമാനം ഇടിഞ്ഞു. നെസ്ലെ ഇന്ത്യ, മാരുതി, അപ്പോളോ ഹോസ്പിറ്റൽ, ശ്രീ സിമന്റ് എന്നിവ തൊട്ടുപിന്നില്‍ നഷ്ട്ടം കാഴ്ച്ച വെച്ചു.

ഐഷർ മോട്ടോർസ്, ബജാജ് ഫിൻസേർവ്, റിലയൻസ്, എസ ബി ഐ ലൈഫ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വ്യാഴാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ സൂചിക 515.31 പോയിന്റ് അല്ലെങ്കില്‍ 0.88 ശതമാനം ഉയര്‍ന്ന് 59,332.60 ല്‍ അവസാനിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണിത്. അതുപോലെ, നിഫ്റ്റി 124.25 പോയിന്റ് അല്ലെങ്കില്‍ 124.25 ശതമാനം ഉയര്‍ന്ന് 17,659 ല്‍ ക്ലോസ് ചെയ്തു.

2,298.08 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ (എഫ്ഐഐകള്‍) വ്യാഴാഴ്ച ഇന്ത്യന്‍ മൂലധന വിപണിയില്‍ മൊത്ത വാങ്ങലുകാരായി. ബ്രെന്റ് ക്രൂഡ് 0.40 ശതമാനം താഴ്ന്ന് ബാരലിന് 99.20 ഡോളറിലെത്തി. അമേരിക്കന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണമാണ് ഇന്നലെ അവസാനിച്ചത്.

ജപ്പാനിലെ നിക്കി 2.62 ശതമാനം ഉയര്‍ന്നതിനാല്‍ പൊതുവെ ഏഷ്യന്‍ ഓഹരികള്‍ മുന്നേറ്റത്തിലാണ് അവസാനിച്ചത്. ഹാങ്ങ് സിങ്, തായ്‌വാൻ, കോസ്‌പി എന്നിവിടങ്ങളിലെ ഓഹരികള്‍ നേട്ടത്തോടെ അവസാനിച്ചപ്പോൾ ഷാങ്ഹായ്, ജാകർത്ത എന്നിവ നഷ്ടത്തിലാണ്. 4 മണിക്ക് സിങ്കപ്പൂർ നിഫ്റ്റി 21 പോയിന്റ് നേട്ടത്തിലാണ്.

Tags:    

Similar News