വിദേശ നിക്ഷേപകർ തിരികെ വരുന്നു, ഓഗസ്റ്റ് ആദ്യം നിക്ഷേപിച്ചത് 14,000 കോടി
ഡെല്‍ഹി: വിദേശ നിക്ഷേപകര്‍ ഈ മാസം ആദ്യ ആഴ്ച്ചയില്‍ 14,000 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചു. ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ (എഫ്പിഐ) നടത്തിയത് 5,000 കോടി രൂപയുടെ മൊത്ത നിക്ഷേപമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച തുടര്‍ച്ചയായ ഒമ്പത് മാസത്തെ കനത്ത വില്‍പ്പനയ്ക്ക് ശേഷം ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ സജീവ സാനിധ്യമായിരുന്നു. 2021 ഒക്ടോബറിനും 2022 ജൂണിനുമിടയില്‍ അവര്‍ ഇന്ത്യന്‍വിപണിയില്‍ 2.46 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിച്ചിരുന്നു. രൂപയുടെ മൂല്യത്തിലെ ഇടിവ് അവസാനിക്കുകയും […]
;
ഡെല്‍ഹി: വിദേശ നിക്ഷേപകര്‍ ഈ മാസം ആദ്യ ആഴ്ച്ചയില്‍ 14,000 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചു. ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ (എഫ്പിഐ) നടത്തിയത് 5,000 കോടി രൂപയുടെ മൊത്ത നിക്ഷേപമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച തുടര്‍ച്ചയായ ഒമ്പത് മാസത്തെ കനത്ത വില്‍പ്പനയ്ക്ക് ശേഷം ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ സജീവ സാനിധ്യമായിരുന്നു. 2021 ഒക്ടോബറിനും 2022 ജൂണിനുമിടയില്‍ അവര്‍ ഇന്ത്യന്‍വിപണിയില്‍ 2.46 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിച്ചിരുന്നു.
രൂപയുടെ മൂല്യത്തിലെ ഇടിവ് അവസാനിക്കുകയും ക്രൂഡ് ഓയില്‍ വില നിയമന്ത്രണ വിധേയവുമായതിനാല്‍ ഓഗസ്റ്റില്‍ വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് പോസിറ്റീവായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി യെസ് സെക്യൂരിറ്റീസ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ മുഖ്യ അനലിസ്റ്റ് ഹിതേഷ് ജെയിന്‍ പറഞ്ഞു.
വിദേശ നിക്ഷേപകരുടെ മൊത്ത വാങ്ങലുകാരായുള്ള ഈ മാറ്റം സമീപകാല വിപണിയില്‍ മുന്നേറ്റത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്.
' 109 നിലയില്‍ നിന്ന് ഡോളര്‍ സൂചിക ഇപ്പോള്‍ 106 ന് താഴേയ്ക്ക് വന്നതാണ്് വിദേശ നിക്ഷേപങ്ങള്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്താനുള്ള പ്രധാന കാരണം. ഈ പ്രവണത തുടരാം,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
മൂലധന വസ്തുക്കള്‍, എഫ്എംസിജി, നിര്‍മ്മാണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ മികച്ച വാങ്ങുന്നവരായി മാറി. കൂടാതെ, അവലോകന മാസത്തില്‍ വിദേശ നിക്ഷേപകര്‍ ഡെറ്റ് മാര്‍ക്കറ്റില്‍ 230 കോടി രൂപ നിക്ഷേപിച്ചു.