ആഗോള മുന്നേറ്റത്തിന്റെ ബലത്തിൽ സെൻസെക്സും, നിഫ്റ്റിയും മിന്നുന്ന നേട്ടത്തിൽ
ഒരുപാട് നാളുകൾക്കു ശേഷം ഇന്ത്യൻ വിപണിയുടെ പൂർണ നിയന്ത്രണം ബുള്ളുകൾ ഇന്ന് ഏറ്റെടുത്തു. ആഗോള ആശങ്കകൾക്കുണ്ടായ നേരിയ ശമനം എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമുണ്ടാക്കി. ഐടി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികൾക്കുണ്ടായ മുന്നേറ്റത്തിൽ നിഫ്റ്റിയും, സെൻസെക്സും നിർണായക പ്രതിരോധ നിലകൾ ഭേദിച്ച് രണ്ടു ശതമാനത്തോളം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്ക പുറത്തു വിട്ട ഉപഭോക്തൃ ചെലവ് കണക്കുകൾ നിക്ഷേപകർക്ക് ശുഭ സൂചനയാണ് നൽകിയത്. ഉപഭോക്‌തൃ ചെലവിൽ മാർച്ച് മാസത്തേക്കാളും 0.7 ശതമാനം വർധനവാണ് ഏപ്രിലിൽ ഉണ്ടായത്. ഇത്, […]
ഒരുപാട് നാളുകൾക്കു ശേഷം ഇന്ത്യൻ വിപണിയുടെ പൂർണ നിയന്ത്രണം ബുള്ളുകൾ ഇന്ന് ഏറ്റെടുത്തു. ആഗോള ആശങ്കകൾക്കുണ്ടായ നേരിയ ശമനം എല്ലാ മേഖലകളിലും...
ഒരുപാട് നാളുകൾക്കു ശേഷം ഇന്ത്യൻ വിപണിയുടെ പൂർണ നിയന്ത്രണം ബുള്ളുകൾ ഇന്ന് ഏറ്റെടുത്തു. ആഗോള ആശങ്കകൾക്കുണ്ടായ നേരിയ ശമനം എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമുണ്ടാക്കി. ഐടി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികൾക്കുണ്ടായ മുന്നേറ്റത്തിൽ നിഫ്റ്റിയും, സെൻസെക്സും നിർണായക പ്രതിരോധ നിലകൾ ഭേദിച്ച് രണ്ടു ശതമാനത്തോളം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്ക പുറത്തു വിട്ട ഉപഭോക്തൃ ചെലവ് കണക്കുകൾ നിക്ഷേപകർക്ക് ശുഭ സൂചനയാണ് നൽകിയത്. ഉപഭോക്‌തൃ ചെലവിൽ മാർച്ച് മാസത്തേക്കാളും 0.7 ശതമാനം വർധനവാണ് ഏപ്രിലിൽ ഉണ്ടായത്. ഇത്, കുതിച്ചുയരുന്ന വിലകൾക്കും വർധിക്കുന്ന പലിശ നിരക്കിനും അമേരിക്കയിലെ ഉപഭോഗത്തെ തളർത്താൻ സാധിക്കുന്നില്ല എന്നതിന്റെ ശക്തമായ സൂചനയാണ്. കൂടാതെ, ചൈനയിലെ പ്രധാന നഗരങ്ങളായ ബെയ്‌ജിങ്, ഷാങ്ങ് ഹായ് എന്നിവിടങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതും ആഗോള വിപണി ഉയരുന്നതിനു കാരണമായി.
സെൻസെക്സ് ഇന്ന് 1,041.08 പോയിന്റ് (1.90 ശതമാനം) ഉയർന്ന് 55,925.74 വ്യാപാരം അവസാനിച്ചപ്പോൾ, നിഫ്റ്റി 308.95 പോയിന്റ് (1.89 ശതമാനം) ഉയർന്നു 16,661.40 ൽ വ്യാപാരം അവസാനിപ്പിച്ചു. വലിയൊരു ഗാപ് അപ്പിൽ വിപണി ആരംഭിച്ചപ്പോൾ, വിപണി താഴുമെന്ന പ്രതീക്ഷയിൽ 'ഷോർട് പൊസിഷനുകൾ' എടുത്തിരുന്ന വ്യാപാരികൾക്ക് കൂടുതൽ നഷ്ടം സംഭവിക്കാതിരിക്കാൻ അവരുടെ പൊസിഷനുകൾ 'സ്‌ക്വയർ ഓഫ്' ചെയ്യേണ്ടി വന്നു.
"കഴിഞ്ഞ ആഴ്ചയിൽ നടന്ന യു എസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി മീറ്റിംഗിനു ശേഷം, വരും മാസങ്ങളിൽ 50 ബേസിസ് പോയിന്റ് നിരക്കു വർധനയുണ്ടാകും എന്ന കാര്യത്തിൽ തീരുമാനമായിരുന്നു. ഭാവിയിലെ ഈ നിരക്കുവർധന വിപണി ഉൾക്കൊള്ളുകയും, ബെയറിഷ് ട്രെൻഡിനെതിരായ നീക്കങ്ങൾ ശക്തിപ്പെടുകയുമാണ് ഇപ്പോൾ. ആഗോള മാന്ദ്യത്തിന്റെ ഭയവും, എണ്ണ വിലയിൽ ഉണ്ടാകുന്ന വർധനയും ആശങ്കയാവുന്നുണ്ടെങ്കിലും നിക്ഷേപകർ ഇപ്പോൾ വാങ്ങുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്," കൊടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസർച്ച് ഹെഡ് ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.
സാങ്കേതികമായി പറയുകയാണെങ്കിൽ, നിഫ്റ്റി കഴിഞ്ഞ മൂന്നു ദിവസത്തിൽ 800 പോയിന്റോളം ഉയർന്നിട്ടുണ്ട്. കൂടാതെ അതിന്റെ നിർണായക പ്രതിരോധ നിലയായ 16,400 മറികടക്കാനും കഴിഞ്ഞിട്ടുണ്ട്. ഇത് വളരെ നല്ലൊരു സൂചനയാണ് നൽകുന്നത്. വ്യാപാരികൾക്ക്, 16,500 ട്രെൻഡ് നിർണയിക്കുന്ന ലെവൽ ആയിരിക്കും. അതിനു മുകളിലേക്ക് പോവുകയാണെങ്കിൽ 16750-16800 ലെവൽ വരെ ഈ മുന്നേറ്റം നിലനിൽക്കും. 16,500 നു താഴെ പോയാൽ, ഉയർച്ചാ ശേഷി ദുർബലമാകും. സൂചിക കൂടുതൽ താഴേക്കു നീങ്ങുകയും 16440-16420 ലെത്തുകയും ചെയ്തേക്കാം," ചൗഹാൻ പറഞ്ഞു.
ബിഎസ്ഇ യിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു മേഖലകളിൽ, കൺസ്യൂമർ ഡ്യൂറബിൾസ് 4.41 ശതമാനം ഉയർന്ന് ഏറ്റവും മികച്ച നേട്ടം കൈവരിച്ചു. ബിഎസ്ഇ റിയൽറ്റി സൂചിക 3.96 ശതമാനവും, ഐടി സൂചിക 3.75 ശതമാനവും ഉയർന്നു. സെൻസെക്സിൽ ടൈറ്റൻ 4.94 ശതമാനം ഉയർന്നപ്പോൾ, എം ആൻഡ് എം 4.69 ശതമാനവും, ഇൻഫോസിസ് 4.57 ശതമാനവും ഉയർന്നു. എൽ ആൻഡ് ടി, ടെക് മഹിന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, ആർഐഎൽ എന്നിവയും നേട്ടത്തോടെയാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യയുടെ വോളട്ടിലിറ്റി ഇൻഡക്സ് (വിക്സ് ) 6.98 ശതമാനം താഴ്ന്ന് 19.98 ശതമാനമായി. ഇത് ഹ്രസ്വകാല നിക്ഷേപകരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ബിഎസ്ഇ യിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 2,368 എണ്ണം ലാഭത്തിൽ അവസാനിച്ചപ്പോൾ, 1,091 എണ്ണം നഷ്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ യുടെ ചെറുകിട-ഇടത്തരം സൂചികകൾ അവരുടെ ലാർജ്-ക്യാപ് എതിരാളികളെ മറികടന്ന് യഥാക്രമം 2.28 ശതമാനവും, 2.23 ശതമാനവും ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു.
"വിപണി, ദൃഢമായ ആഗോള സൂചികകൾ പിന്തുടർന്ന്, മൂന്നാഴ്ച നീണ്ടു നിന്ന ഏകീകരണ ഘട്ടത്തിനൊടുവിൽ രണ്ട് ശതമാനം നേട്ടത്തോടെയാണ് അവസാനിച്ചത്. യുഎസ് ഫെഡ് മീറ്റിംഗ് മിനിട്സ് സമീപകാലത്തു പുറത്തു വിട്ട ആശ്വാസ വാർത്തകൾ വിപണികൾ ശക്തമായി തിരിച്ചു വരുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ആഭ്യന്തരമായി, മൺസൂണിന്റെ നേരത്തെയുള്ള തുടക്കവും വിപണിയെ ഊർജ്ജസ്വലമാക്കി. മുന്നോട്ടു നോക്കുമ്പോൾ, വരും കാല സാമ്പത്തിക കണക്കുകൾ, അതായത് ജിഡിപി, പിഎംഐ ഡാറ്റ, ഓട്ടോ സെയിൽസ്, എന്നിവ വിപണിയെ ബാധിക്കാം. എല്ലാറ്റിനുമുപരി, ഞങ്ങൾ ഞങ്ങളുടെ പോസിറ്റീവ് വീക്ഷണം ആവർത്തിക്കുകയും, നിഫ്റ്റി 16,300 നിലനിർത്തുന്നത് വരെ 'വില കുറയുമ്പോൾ വാങ്ങുക' എന്ന തന്ത്രം നിലനിർത്താൻ നിർദ്ദേശിക്കുകയും ചെയ്യുന്നു," റെലിഗെർ ബ്രോക്കിങ് റിസർച്ച് ഹെഡ് അജിത് മിശ്ര പറഞ്ഞു.