വാങ്ങണോ, വിൽക്കണോ: അനലിസ്റ്റുകൾ പറയുന്നു
ഐപിസിഎ ലബോറട്ടറീസ് ശുപാര്‍ശ: വാങ്ങുക നിലവിലെ വിപണി വില: 901.85 രൂപ വിപണിയുടെ കണക്കുകൂട്ടലുകള്‍ക്ക് അനുസൃതമായ നാലാംപാദ ഫലമാണ് ഐപിസിഎ ലബോറട്ടറീസ് പുറത്തുവിട്ടത്. ഇപ്പോഴും കമ്പനി ഡൊമസ്റ്റിക്ക് ഫോര്‍മുലേഷന്‍ വിഭാഗത്തില്‍ ശക്തമായ നീക്കം നടത്തുന്നുണ്ട്. ഇതുമൂലം എപിഐ/എക്‌സ്‌പ്പോര്‍ട്ട് ഫോര്‍മുലേഷന്‍ മേഖലയിലെ താഴ്ന്ന പ്രകടനം ഒരു പരിധി വരെ മറിക്കടക്കാനാകുന്നു. മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത് 10-12 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്. എബിറ്റഡ മാര്‍ജിന്‍ 22-22.5 ശതമാനമായും ഈ സാമ്പത്തിക വര്‍ഷം വളരുമെന്നാണ് കണക്കുകൂട്ടല്‍. ഡൊമസ്റ്റിക് ഫോര്‍മുലേഷന്‍ ബിസിനസ്സില്‍ 12-13 ശതമാനം […]
ഐപിസിഎ ലബോറട്ടറീസ് ശുപാര്‍ശ: വാങ്ങുക നിലവിലെ വിപണി വില: 901.85 രൂപ വിപണിയുടെ കണക്കുകൂട്ടലുകള്‍ക്ക് അനുസൃതമായ നാലാംപാദ ഫലമാണ് ഐപിസിഎ...
ഐപിസിഎ ലബോറട്ടറീസ്
ശുപാര്‍ശ: വാങ്ങുക
നിലവിലെ വിപണി വില: 901.85 രൂപ
വിപണിയുടെ കണക്കുകൂട്ടലുകള്‍ക്ക് അനുസൃതമായ നാലാംപാദ ഫലമാണ് ഐപിസിഎ ലബോറട്ടറീസ് പുറത്തുവിട്ടത്. ഇപ്പോഴും കമ്പനി ഡൊമസ്റ്റിക്ക് ഫോര്‍മുലേഷന്‍ വിഭാഗത്തില്‍ ശക്തമായ നീക്കം നടത്തുന്നുണ്ട്. ഇതുമൂലം എപിഐ/എക്‌സ്‌പ്പോര്‍ട്ട് ഫോര്‍മുലേഷന്‍ മേഖലയിലെ താഴ്ന്ന പ്രകടനം ഒരു പരിധി വരെ മറിക്കടക്കാനാകുന്നു. മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത് 10-12 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്. എബിറ്റഡ മാര്‍ജിന്‍ 22-22.5 ശതമാനമായും ഈ സാമ്പത്തിക വര്‍ഷം വളരുമെന്നാണ് കണക്കുകൂട്ടല്‍.
ഡൊമസ്റ്റിക് ഫോര്‍മുലേഷന്‍ ബിസിനസ്സില്‍ 12-13 ശതമാനം വളര്‍ച്ചയും, എപിഐ വിഭാഗത്തില്‍ 10 ശതമാനം വര്‍ധനവും ഉണ്ടാകുമെന്ന് കമ്പനി കരുതുന്നു. ഉല്‍പാദന ശേഷി വര്‍ധിപ്പിച്ചതിനാല്‍ അടുത്ത രണ്ട് മൂന്നു വര്‍ഷത്തേക്ക് 15 ശതമാനം വില്‍പ്പന വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ്സില്‍ നടപ്പ് സാമ്പത്തിക വര്‍ഷം വലിയ വളര്‍ച്ച പ്രതീക്ഷിക്കാനാവില്ല. അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടാകുന്ന കുറവ് ലാഭ വര്‍ധനവിലേക്ക് നയിച്ചേക്കാം.
കമ്പനി പുതുതായി 1200 പേരെ ഫീല്‍ഡ് ജോലിക്കായി നിയമിക്കാനൊരുങ്ങുന്നു എന്നതിനാല്‍ ജീവനക്കാരുടെ ചെലവ് വര്‍ധിക്കാന്‍ ഇടയുണ്ട്. ഉല്‍പ്പന്ന വിലയിലുണ്ടാകുന്ന വര്‍ധനവ് മൂലം കമ്പനിയുടെ ഹ്രസ്വകാല അവലോകനം അത്ര ആശവഹമല്ലെങ്കിലും മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ അനലിസ്റ്റുകള്‍ പറയുന്നത് ഈ ഓഹരിയില്‍ പ്രതീക്ഷ വയ്ക്കാമെന്നാണ്. ഇതിന് കാരണം ഡൊമസ്റ്റിക് ഫോര്‍മുലേഷന്‍ മേഖലയില്‍ ശക്തിപ്പെടുന്ന ഫ്രാഞ്ചൈസികളും, പുതിയ ഉല്‍പ്പന്നങ്ങളും, വിപണിവിഹിതത്തിലുണ്ടാകുന്ന വര്‍ധനവും, ഫീല്‍ഡ് സ്റ്റാഫിന്റെ എണ്ണം കൂട്ടുന്നതും, ഉല്‍പാദനശേഷി ഉയര്‍ത്തുന്നതും, സ്വന്തം ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഇംഗ്ലണ്ടില്‍ പുറത്തിറക്കുന്നതുമാണ്. (തയ്യാറാക്കിയത്: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്)
മദർസൺ സുമി വയറിങ് ഇന്ത്യ
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 63.60
മദർസൺ സുമി വയറിങ് ഇന്ത്യയുടെ അറ്റാദായം 73 ശതമാനം ഇടിഞ്ഞു 46 കോടി രൂപയായി. കമ്പനിയുടെ വരുമാനം 2021 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ നിന്നും 10 ശതമാനം ഉയർന്നു 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 1,662 കോടി രൂപയായി. നാലാം പാദത്തിൽ എബിറ്റ്ഡ 252 കോടി രൂപയായി. വർഷാടിസ്ഥാനത്തിൽ, 6 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്. എങ്കിലും 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 4 ശതമാനം ഉയർന്ന് 411കോടി രൂപയായി. വരുമാനം മുൻ സാമ്പത്തിക വർഷത്തേക്കാൾ 43 ശതമാനം വർധിച്ച് 5,635 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 60 ശതമാനം പാസ്സഞ്ചർ വാഹനങ്ങളിൽ നിന്നും, 12 ശതമാനം ഇരുചക്ര വാഹങ്ങളിൽ നിന്നും, 11 ശതമാനം കൊമേഷ്യൽ വാഹങ്ങളിൽ നിന്നും ബാക്കിയുള്ളത് മറ്റുള്ള വിഭാഗങ്ങളിൽ നിന്നുമാണ് ലഭിച്ചത്. പിവി വയറുകളുടെ മാർക്കറ്റ് ലീഡറാണ്. മറ്റു വിഭാഗങ്ങളിലും ശക്തമായ സാനിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്.
ഈ വ്യവസായത്തിൽ വളരെ വേഗം സ്ഥാനമുറപ്പിച്ചു കമ്പനിയാണിത്. ഇലക്ട്രോണിക് വാഹങ്ങളുടെ (ഇവി ) പരിവർത്തനം, പ്രീമിയമൈസേഷൻ എന്നിവയുള്ളതിനാൽ കമ്പനി തുടർന്നും മികച്ച പ്രകടനം കാഴ്ചവക്കുമെന്ന് എംകെ ഫിനാൻഷ്യൽ പ്രതീക്ഷിക്കുന്നു. ഇവി വയറിങ്ങുകൾക്കായി ഇപ്പോൾ തന്നെ നിരവധി ഒറിജിനൽ എക്വിപ്മെന്റ് നിർമ്മാതാക്കളിൽ (ഓഇഎം) നിന്നും ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ജപ്പാനിലെ സുമി ടോമോ വയറിങ് സിസ്റ്റംസുമായി യോജിച്ചു കൂടുതൽ പ്രവർത്തങ്ങൾ ഏറ്റെടുക്കൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഓട്ടോമോട്ടീവ് വ്യവസായത്തിൽ ഉയർന്ന ട്രെൻഡ് ആയതിനാൽ 2022- 24 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സംയുക്ത സാമ്പത്തിക വളർച്ച നിരക്ക് (സി എ ജി ആർ ) 22 ശതമാനമാകുമെന്നാണ് എംകെ ഫിനാൻഷ്യൽ പ്രതീക്ഷിക്കുന്നത്. (തയ്യാറാക്കിയത്: എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ്)
എംഎം ഫോർജിംഗ്‌സ്
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 781.15
2022 സാമ്പത്തിക വർഷത്തിലെ നാലാംപാദത്തിൽ എംഎം ഫോർജിംഗ്സിന്റെ വരുമാനം വർഷാടിസ്ഥാനത്തിൽ 10 ശതമാനം ഉയർന്നു 310 കോടി രൂപയായി. ആഭ്യന്തര മീഡിയം, ഹെവി കൊമേഷ്യൽ വാഹനങ്ങൾക്കുണ്ടായ ശക്തമായ ആവശ്യമാണ് ഈ വർദ്ധനവിന് കാരണം. എങ്കിലും സ്റ്റീൽ വില ഉയർന്നത് മൊത്ത ലാഭത്തിനെ 54.1 ശതമാനമായി കുറച്ചു. 2021സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദം അവസാനിച്ചപ്പോൾ ഗ്രോസ് മാർജിൻ 137 ബേസിസ് പോയിന്റായിരുന്നു. കൂടാതെ, ജനുവരി-മാർച്ച് പാദത്തിൽ ഉത്പാദനം 18,000 ടൺ ആയിരുന്നു. എന്നാൽ 2022 സാമ്പത്തിക വർഷത്തിൽ ഇത് 61,000 ടൺ ആയി. ആഭ്യന്തര മീഡിയം, ഹെവി കൊമേഷ്യൽ വാഹന വിപണി തുടർച്ചയായി വളർന്നു കൊണ്ടിരിക്കുകയാണ്. വരും പാദങ്ങളിൽ കൂടുതൽ നേട്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിർമ്മാണം, സിമൻറ്, അനുബന്ധ മേഖലകളുടെ നേതൃത്വത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ തുടർന്നുള്ള പാദങ്ങളിൽ കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കയറ്റുമതിയിലേക്ക് വരുമ്പോൾ, ആഗോള സംഘർഷങ്ങൾ യൂറോപ്പിലെ ആവശ്യത്തിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്. യുഎസ് വിപണിയിൽ സെമികണ്ടക്ടർ ക്ഷാമവും സാരമായി ബാധിക്കുന്നുണ്ട്. കയറ്റുമതി വിപണികൾ ലക്ഷ്യമാക്കി, വാണിജ്യ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഉത്പന്നങ്ങൾ കമ്പനി വികസിപ്പിക്കുന്നുണ്ട്. 2023 പകുതിയോടെ ഇതിന്റെ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷി വർധിപ്പിക്കുന്നതിന് 2023 ൽ പുതിയ 6,300-ടൺ പ്രസ് ലൈൻ തുടങ്ങാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ആനന്ദ് രതി ഷെയേർസ്, 2022-24 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സംയുക്ത വാർഷിക വളർച്ചാ തോത് (സിഎജിആർ) 19 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(തയ്യാറാക്കിയത്: ആനന്ദ് രതി ഷെയേർസ്)
ബൽറാംപുർ ചിനി മിൽസ്
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 400.35
ബൽറാംപുർ ചിനി മിൽസിന്റെ ജനുവരി-മാർച്ച് പാദത്തിലെ വരുമാനം 26 ശതമാനം ഉയർന്ന് 1,280 കോടി രൂപയായി. എങ്കിലും, കരിമ്പിന്റെ ഉയർന്ന വിലയും, താഴ്ന്ന പഞ്ചസാര ഗുണവും, കരിമ്പിന്റെ ഉപഭോഗത്തിലുള്ള കുറവും അതു മൂലമുള്ള സ്ഥിര ചെലവുകളും കാരണം കമ്പനിയുടെ മാർജിൻ കുറഞ്ഞു. കഴിഞ്ഞ വർഷത്തിൽ കാലാവസ്ഥ വ്യതിയാനം മൂലം കമ്പനിയുടെ ഉല്പാദന തോതിൽ വലിയൊരിടിവാണ് സംഭവിച്ചത്. വർഷാടിസ്ഥാനത്തിൽ 14 ശതമാനം ഇടിവ് രേഖപ്പെടുത്തി. എങ്കിലും സാധരണ നിലയിലുള്ള മൺസൂൺ ഉണ്ടാവുകയാണെങ്കിൽ, 2021 സാമ്പത്തിക വർഷത്തിലേതു പോലെ മികച്ച ഉത്പാദനം ഉണ്ടാവുമെന്ന് കമ്പനി വിശ്വസിക്കുന്നു. കൂടാതെ 6-7 ശതമാനം വരെ കരിമ്പ് കൃഷി വർധിച്ചതും, റാട്ടൂൺ മാനേജ്‍മെന്റ് പ്രോഗ്രാമിലൂടെ 75 ശതമാനം റാട്ടൂൺ ഏരിയ വികസിപ്പിച്ചും ഉല്പാദനക്ഷമത വർധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അടുത്ത 2-3 വർഷത്തിനുള്ളിൽ ബിആർസിഎം നൂതനമായ പദ്ധതികളാണ് ആലോചിക്കുന്നത്.
ഈയിടെ ഗവണ്മെന്റ് പഞ്ചസാര കയറ്റുമതിയിലേർപ്പെടുത്തിയ നിയന്ത്രണം മികച്ച തീരുമാനമാണെന്നും, ഇത് പഞ്ചസാരയുടെ വില ദീർഘകാലത്തേക്ക് മാറ്റമില്ലാതെ തുടരാൻ കാരണമാകുമെന്നും കമ്പനി നോക്കിക്കാണുന്നു. ഈ മേഖലയിൽ നിന്നുള്ള കയറ്റുമതി 7.2 മില്യൺ ടൺ ആണ്. വരും വർഷങ്ങളിൽ ഇത് 8.5 -9 മില്യൺ ടൺ ആക്കി വർധിപ്പിക്കാൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കമ്പനികളുടെ ഇൻവെന്ററി ലെവൽ 2.5 മാസത്തേക്ക് (6 മില്യൺ ടൺ) നിലനിർത്താൻ സാധിക്കും വിധം ഗവണ്മെന്റ് നയങ്ങൾ പരിഷ്‍കരിക്കണമെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ബാക്കി ഉള്ളത് കയറ്റുമതി ചെയ്യുവാനോ എത്തനോൾ ഉല്പാദനത്തിനായോ ഉപയോഗിക്കും. (തയ്യാറാക്കിയത്: ജെഎം ഫിനാൻഷ്യൽ)
കോൾഗേറ്റ് പാമൊലീവ് ഇന്ത്യ
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 1,592.50
കോൾഗേറ്റിന്റെ ജനുവരി-മാർച്ച് പാദത്തിലെ എബിറ്റ്ഡ വർഷാടിസ്ഥാനത്തിൽ വർധിച്ചു 430 ബില്യൺ രൂപയായി. ഇത് പ്രതീക്ഷിച്ചതിലും 4 ശതമാനം മുകളിൽ ആയിരുന്നു. വരുമാന വളർച്ച പ്രതീക്ഷിച്ചതിലും താഴ്ന്ന്, വർഷാടിസ്ഥാനത്തിൽ, 1 ശതമാനമായി. ശക്തമായ ചെലവ് നിയന്ത്രണങ്ങളും, മികച്ച ഗ്രോസ് മാർജിനും ഈ കുറവ് പരിഹരിച്ചു. പ്രമുഖ ബ്രാൻഡ് ആയ 'കോൾഗേറ്റ് സ്ട്രോങ്ങ് ടീത്', 'കോൾഗേറ്റ് വേദശക്തി' എന്നിവയുടെ റീലോഞ്ച് കമ്പനിയുടെ പുതിയ ലോഞ്ചുകളുടെ തരംഗം ശക്തമായി നിലനിർത്തി. 'കോൾഗേറ്റ് ആക്റ്റീവ് സാൾട്' ൽ രണ്ട് തരം ഘടകങ്ങൾ (വേപ്പ്, നാരങ്ങാ) ഉൾപ്പെടുത്തി വിപണിയിൽ അവതരിപ്പിച്ചു. 'കോൾഗേറ്റ് വിസിബിൾ വൈറ്റ് ഓ2' 'കോൾഗേറ്റ് ഗം എക്സ്പെർട്ട്' എന്നീ ഉത്പന്നങ്ങളും കൊണ്ടുവന്നു. ടൂത്ബ്രഷ് വിഭാഗത്തിൽ 'സൂപ്പർ ഫ്ലെക്സി' ബ്രാൻഡ് റീലോഞ്ച് ചെയ്തു. പാമൊലീവ് ഫേസ് ക്ലൻസിങ് അവതരിപ്പിച്ചതിലൂടെ സൗന്ദര്യ വർധക വസ്തുക്കളിലും വിപുലീകരണം നടത്തി. മറ്റെല്ലാ എഫ്എംസിജി കമ്പനികളെയും പോലെ, കോൾഗേറ്റും 2023 സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ ശക്തമായ ഡിമാന്റ് കുതിപ്പിൽ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. ആഗോള സാമ്പത്തിക സംഘർഷങ്ങൾ ഒഴിയുമ്പോൾ മെച്ചപ്പെട്ട ടോപ് ലൈൻ വളർച്ച സാധ്യമാകുമെന്ന് കമ്പനിക്ക് ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ കുറെ പാദങ്ങളിൽ കമ്പനിക്ക് അവരുടെ വിപണി നിലനിർത്താൻ സാധിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.(തയ്യാറാക്കിയത്: ജെഫ്റീസ്)